25
August 2019 - 4:43 am IST

Download Our Mobile App

Flash News
Archives

Crime

kevin-murder-case-two-witnesses-support-for-accused

കെവിന്‍ കൊലക്കേസിൽ സാക്ഷികള്‍ കൂറുമാറുന്നു

Published:15 May 2019

കേസിലെ രണ്ടാം പ്രതിയായ നിയാസ് മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. രണ്ടാം പ്രതി നിയാസിന്‍റെ സുഹൃത്തും അയല്‍വാസികളുമാണ് ഇരുവരും.

കോട്ടയം: കെവിന്‍ കൊലക്കേസിൽ രണ്ട് സാക്ഷികള്‍ കൂറുമാറി. കേസിലെ 91-ാം സാക്ഷി സുനീഷ്, 92-ാം സാക്ഷി മുനീര്‍ എന്നിവരാണ് കൂറുമാറിയത്. കേസിലെ രണ്ടാം പ്രതിയായ നിയാസ് മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. രണ്ടാം പ്രതി നിയാസിന്‍റെ സുഹൃത്തും അയല്‍വാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സാക്ഷികളായിരുന്നു ഇവര്‍.

നിയാസിനെ വീട്ടില്‍ എത്തിച്ചത് കണ്ടെന്നുപറഞ്ഞ സുനീഷ്, ഫോണ്‍ കൈമാറിയതായി കണ്ടില്ലെന്നു പറഞ്ഞു. നിയാസാണെന്ന് തിരിച്ചറിയാനായില്ലെന്നാണ് മുനീര്‍ കോടതിയില്‍ മൊഴിനല്‍കിയത്. നേരത്തെ ഫോണ്‍ പൊലീസിന് കൈാമറുന്നതായി കണ്ടന്നൊയിരുന്നു ഇരുവരും മൊഴിനല്‍കിയത്. ഈ മൊഴികളാണ് ഇവര്‍ തിരുത്തിയത്. ഇതോടെ ഇവര്‍ കുറുമാറിയതായി  കോടതി പ്രഖ്യാപിച്ചു. ഇതോടെ ഈ കേസിൽ മൂന്നുപേര്‍ മൊഴിമാറ്റി. 

ഇരുപത്തിയെട്ടാം സാക്ഷി അബിന്‍ പ്രദീപാണ് ആദ്യം മൊഴി മാറ്റിയത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ  അലക്‌സ് പി ചാക്കോ, ഹരികുമാര്‍ എന്നിവരെയും കോടതി വിസ്തരിച്ചു. കെവിന്റെ കൈലി ഏഴാം പ്രതി പോലീസിന് കാണിച്ചുകൊടുക്കുന്നത് കണ്ടതായി ചാലിയേക്കര സ്വദേശി അലക്‌സ് പറഞ്ഞു. 10-ാം പ്രതി വിഷ്ണു വടിവാളുകള്‍ എടുത്തുകൊടുക്കുന്നത് കണ്ടതായി 87-ാം സാക്ഷിയായ ഹരികുമാര്‍ കോടതിയിൽ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top