25
August 2019 - 3:33 am IST

Download Our Mobile App

Flash News
Archives

Kerala

ksrtc-decreased-services-in-malabar

സ്വ​കാ​ര്യ സ​ർ​വീ​സു​ക​ൾ​ക്ക് കൊ​യ്ത്ത്കാ​ലം, മ​ല​ബാ​റി​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

Published:15 May 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

സ്വ​കാ​ര്യ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും അ​വ​സ​രം​മു​ത​ലെ​ടു​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ള്ള​ക്ക​ളി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും അ​വ​സ​രം​മു​ത​ലെ​ടു​ക്കാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ള്ള​ക്ക​ളി. മ​ല​ബാ​ർ-​ഉ​ത്ത​ര​മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ. മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ല ബ​സു​ക​ളും പി​ൻ​വ​ലി​ക്കാ​നാ​ണി​പ്പോ​ൾ തീ​രു​മാ​നം.

മി​ക​ച്ച ക​ല​ക്‌​ഷ​നു​ള്ള സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തോ​ടൊ​പ്പം റി​സ​ർ​വേ​ഷ​ൻ സൈ​റ്റി​ലും വ്യ​ക്ത​ത​യി​ല്ലാ​താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ൻ​തോ​തി​ൽ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണി​പ്പോ​ൾ. ഇ​തി​നി​ടെ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ​ക്കാ​യി വാ​ട​ക​ബ​സു​ക​ളെ​ടു​ക്കാ​നു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ തീ​രു​മാ​ന​വും ടെ​ണ്ട​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ളി. മ​ല​യോ​ര​മേ‌​ഖ​ല​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ മ​ധ്യ​കേ​ര​ള​ത്തി​ൽ നി​ന്നു ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​ട​ര​ക്കം പെ​രു​വ​ഴി​യി​ലാ​യി.

സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ സ​ഹാ​യി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി സ്കാ​നി​യ സ​ർ​വീ​സു​ക​ൾ അ​ട​ക്കം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ത​ന്നെ പ​രാ​തി. ആ​ദ്യം കാ​സ​ർ​ഗോ​ഡ് സെ​ക്റ്റ​റി​ലെ ബ​സു​ക​ൾ ക‌ൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നി​ർ​ത്ത​ലാ​ക്കി. തു​ട​ർ​ന്ന് ന​ല്ല ക​ല​ക്ഷ​നോ​ടെ ഓ​ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം - മ​ണി​പ്പാ​ൽ സ്കാ​നി​യ പി​ൻ​വ​ലി​ച്ച് പ​ക​രം ഡീ​ല​ക്സ് അ​യ​ച്ചു. എ​സി ബ​സ് ഓ​ടി​യി​രു​ന്ന റൂ​ട്ടി​ൽ ഡീ​ല​ക്സ് എ​ത്തി​യ​തോ​ടെ സ്ഥി​രം യാ​ത്ര​ക്കാ​ർ പി​ൻ​വാ​ങ്ങി. ഇ​തോ​ടെ ആ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ർ​വീ​സ് നി​ർ​ത്തി. തു​ട​ർ​ന്ന് മി​ന്ന​ൽ സ​ർ​വീ​സു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​യ തി​രു​വ​ന​ന്ത​പു​രം കാ​സ​ർ​ഗോ​ഡ് മി​ന്ന​ൽ കോ​ഴി​ക്കോ​ട്ടേ​ക്കാ​ക്കി ചു​രു​ക്കി. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം - സു​ള്ള്യ ഡീ​ല​ക്സും നി​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ദി​വ​സേ​ന സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഈ ​ബ​സ് ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സം ആ​യി ചു​രു​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത​താ​യി നി​ർ​ത്തു​ന്ന​ത് മൂ​കാം​ബി​ക​യി​ലേ​ക്കും മം​ഗ​ലാ​പു​ര​ത്തേ​ക്കു​മു​ള്ള സ്‌​കാ​നി​യ സ​ർ​വി​സു​ക​ൾ ആ​യി​രി​ക്കും‌​മെ​ന്നും വാ​ട​ക ബ​സു​ക​ൾ അ​ന്വേ​ഷി​ച്ച് കോ​ർ​പ്പ​റേ​ഷ​ന്‍ വി​ളി​ച്ച ടെ​ൻ​ഡ​റു​ക​ളി​ല​ട​ക്കം ആ​രും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ൽ സ്വ​കാ​ര്യ​ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. കൂ​ടാ​തെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ ക​യ​റി​യാ​ൽ യാ​തൊ​രു വി​വ​ര​വും പൂ​ർ​ണ​മാ​യി ല​ഭി​ക്കി​ല്ലെ​ന്നും ഇ​തോ​ടെ യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സൈ​റ്റി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം തു​ട​ങ്ങി മ​ല​ബാ​ർ-​ഉ​ത്ത​ര​മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്ക് നൂ​റോ​ളം സ്വ​കാ​ര്യ​ബ​സു​ക​ളാ​ണ് പ്ര​തി​ദി​നം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടു​ക​ളി​ൽ നി​ന്നും ബ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ നി​ല​വി​ൽ ഇ​വ​ർ​ക്ക് ഇ​ര​ട്ടി നേ​ട്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ല്ല​ട അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വ​ന്ന ആ​ഴ്ച​യി​ൽ 65 കോ​ടി​യാ​യി​രു​ന്ന കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​രു​മാ​നം തു​ട​ർ​ന്നു​ള്ള ആ​ഴ്ച​യി​ൽ 63 കോ​ടി​യാ​യി കു​റ​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ണ്ട​ത്.


വാർത്തകൾ

Sign up for Newsletter



top