Flash News
Archives

Analysis

indian-market-fearing-of-crude-oil-price-hike

ക്രൂ​ഡ് വി​ല കൂ​ടി; വി​ലക്കയ​റ്റ ഭീ​തി​യി​ല്‍ ഇ​ന്ത്യ

Published:15 May 2019

ഇ​ന്ത്യ​ന്‍ ഇ​ന്ധ​ന വി​പ​ണി​ക്ക് ആ​ശ​ങ്ക സ​മ്മാ​നി​ച്ചു​കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര മാ​ര്‍ക്ക​റ്റി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​തി​ച്ച് ഉ​യ​രു​ന്നു.

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ഇ​ന്ധ​ന വി​പ​ണി​ക്ക് ആ​ശ​ങ്ക സ​മ്മാ​നി​ച്ചു​കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര മാ​ര്‍ക്ക​റ്റി​ല്‍ ക്രൂ​ഡോ​യി​ല്‍ വി​ല കു​തി​ച്ച് ഉ​യ​രു​ന്നു. ഇ​റാ​നെ​തി​രേ പൂ​ര്‍ണ ഉ​പ​രോ​ധം ന​ട​പ്പാ​ക്കി​യ​തി​ന് പി​ന്നാ​ലെ  സൗ​ദി ഓ​യി​ല്‍ സ്റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​വും അ​മെ​രി​ക്ക​ന്‍ സൈ​നി​ക നീ​ക്ക​വും വി​ല​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.
 
ഇ​റാ​ന്‍ ഉ​പ​രോ​ധം മൂ​ലം മേ​യ് 23 ന് ​ശേ​ഷം ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ക​മ്പ​നി​ക​ള്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് അ​ഞ്ചി​ന് രൂ​പ​വ​രെ വി​ല​കൂ​ട്ട​ന്‍ സാ​ധ്യ​ത​യു​ണ്ട​ന്ന വി​ല​യി​രു​ത്ത​ലു​ക​ള്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ അ​വ​സ്ഥ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. ഡ്രോ​ണ്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി എ​ന്ന വാ​ര്‍ത്ത വ​ന്ന​തി​ന് ശേ​ഷ​മാ​ണ് എ​ണ്ണ​വി​ല കൂ​ടി​യ​ത്. സൗ​ദി​യു​ടേ​ത് അ​ട​ക്ക​മു​ള്ള എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം, അ​മെ​രി​ക്ക​യു​ടെ സൈ​നി​ക നീ​ക്കം എ​ന്നി​വ​യും എ​ണ്ണ​വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.
 
ബ്രെ​ന്‍ഡ് ക്രൂ​ഡ് ബാ​ര​ലി​ന് 71.03 ഡോ​ള​ര്‍ എ​ന്ന നി​ര​ക്കി​ലേ​ക്ക് എ​ണ്ണ​വി​ല ഉ​യ​ര്‍ന്നു.1.4% വ​ര്‍ധ​ന​യാ​ണ് ഒ​രു ദി​വ​സം കൊ​ണ്ട് ക്രൂ​ഡോ​യി​ല്‍ വി​ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ണ്ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് ഉ​ണ്ടാ​യെ​ങ്കി​ലും 70 മു​ക​ളി​ല്‍ ത​ന്നെ എ​ണ്ണ​വി​ല തു​ട​രു​ന്ന​ത് ഇ​ന്ത്യ അ​ട​ക്ക​മു​ള​ള എ​ണ്ണ ഇ​റ​ക്കു​മ​തി​യെ കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ ബാ​ധി​ക്കും.  (ഇ​ന്ന​ലെ ബാ​ര​ലി​ന് 70.82 ഡോ​ള​റാ​ണ് ക്രൂ​ഡ് ഓ​യി​ല്‍ നി​ര​ക്ക്.)
   
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച മാ​ര്‍ച്ച് 10 മു​ത​ല്‍ രാ​ജ്യ​ത്ത് പെ​ട്രോ​ള്‍ ഡീ​സ​ല്‍ വ​ലു​താ​യി കൂ​ടി​യി​ട്ടി​ല്ല. മെ​യ് 19ന് ​ഏ​ഴാം​ഘ​ട്ട വോ​ട്ടെ​ടു​പ്പും പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​ത്ത​നെ കൂ​ട്ടും. ഏ​പ്രി​ല്‍ 22ന് ​ക്രൂ​ഡോ​യി​ല്‍ വി​ല ബാ​ര​ലി​ന് 74 ഡോ​ള​ര്‍വ​രെ എ​ത്തി​യി​ട്ടും പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും ആ​ഭ്യ​ന്ത​ര​വി​ല കൂ​ട്ടി​യി​രു​ന്നി​ല്ല.  തെ​ര​ഞ്ഞെ​ടു​പ്പ് സീ​സ​ണി​ല്‍ ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ നി​ര​ക്കി​ല്‍ നി​ല​നി​ര്‍ത്തി​യ​തി​ന്‍റെ ബാ​ധ്യ​ത ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഒ​റ്റ​യ​ടി​ക്ക് സ​ഹി​ക്കേ​ണ്ടി​വ​രും.
 
ഡീ​സ​ല്‍ വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന വ​ർ​ധ​ന വ​ന്‍ വി​ല​ക​യ​റ്റ​ത്തി​നാ​വും വ​ഴി​വ​യ്ക്കു​ക. നി​ല​വി​ല്‍ ഇ​ന്ധ​യി​ല്‍ വി​ല​ക​യ​റ്റം പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​ല ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഉ​യ​ര്‍ന്ന നി​ല​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ര​ള്‍ച്ചാ സാ​ഹ​ച​ര്യ​മാ​ണ് ഭ​ക്ഷ്യ​മേ​ഖ​ല​യി​ല്‍ പ​ണ​പ്പെ​രു​പ്പ​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന​ത്. ഉ​പ​ഭോ​ക്തൃ​സൂ​ചി​ക പ്ര​കാ​ര​മു​ള്ള പ​ണ​പ്പെ​രു​പ്പം മാ​ര്‍ച്ചി​ലെ 2.86 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് ഏ​പ്രി​ലി​ല്‍ 2.92 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. വ​രും​മാ​സ​ങ്ങ​ളി​ല്‍ പ​ണ​പ്പെ​രു​പ്പ തോ​ത് വ​ര്‍ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. വ​ര​ള്‍ച്ച​യ്ക്കൊ​പ്പം ഇ​ന്ധ​ന വി​ല​കൂ​ടി ഉ​യ​രു​ന്ന​ത് ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക​ള്‍ക്ക് മേ​ല്‍ ഇ​ര​ട്ട ആ​ഘാ​ത​മാ​യി മാ​റും. കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് താ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​വും വി​ല​ക​യ​റ്റം നീ​ങ്ങു​ക. 
 
ജൂ​ണ്‍ ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ക്കാ​നി​രി​ക്കു​ന്ന കാ​ല​വ​ര്‍ഷ​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ തോ​ത് നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക​മാ​കും. കാ​ല​വ​ര്‍ഷം മോ​ശ​മാ​ണെ​ങ്കി​ല്‍ പ​ണ​പ്പെ​രു​പ്പ തോ​ത് വീ​ണ്ടും ഉ​യ​രും. വി​വി​ധ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ​യും  പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഉ​യ​ര്‍ന്ന തോ​തി​ലാ​ണ്. അ​തി​നി​ട​യി​ലാ​ണ് ക്രൂ​ഡ് വി​ല കു​തി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top