Flash News
Archives

National

assam-guwahati-grenade-blast-explosion-one-killed-many-injured

ഗുവാഹത്തിയിൽ ഗ്രനേഡ് സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

Published:15 May 2019

ഗുവാഹത്തി സെൻട്രൽ ഷോപ്പിങ് മാളിന് സമീപം രാത്രി 7.40ഓടെയാണ് സ്ഫോടനമുണ്ടായത്. പട്രോളിങ് നടത്തിയ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ തിരക്കേറിയ റോഡിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അതിനിടെ, അസമിലെ നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ (ഇൻഡിപെൻഡന്‍റ്) സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഗുവാഹത്തി സെൻട്രൽ ഷോപ്പിങ് മാളിന് സമീപം രാത്രി 7.40ഓടെയാണ് സ്ഫോടനമുണ്ടായത്. പട്രോളിങ് നടത്തിയ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ അസം പൊലീസ് പ്രദേശം വളഞ്ഞു. പ്രദേശത്ത് പൊലീസിന്‍റെ പരിശോധന തുടരുകയാണ്. 


വാർത്തകൾ

Sign up for Newsletter



top