Flash News
Archives

Kerala

does-e-bus-will-run-in-kerala

ഓ​ടു​മോ കേ​ര​ള​ത്തി​ന്‍റെ ഇ- ​ബ​സ്

Published:15 May 2019

ന​ഷ്ട​ത്തി​ലോ​ടു​ന്ന ര​ണ്ട് സ​ര്‍ക്കാ​ര്‍ സം​സ്ഥാ​പ​ന​ങ്ങ​ള്‍ കൈ​കോ​ര്‍ത്താ​ല്‍ കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് നി​ര​ത്തി​ലി​റ​ക്കാം.

കൊ​ച്ചി: ന​ഷ്ട​ത്തി​ലോ​ടു​ന്ന ര​ണ്ട് സ​ര്‍ക്കാ​ര്‍ സം​സ്ഥാ​പ​ന​ങ്ങ​ള്‍ കൈ​കോ​ര്‍ത്താ​ല്‍ കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​യി ഇ​ല​ക്ട്രി​ക് ബ​സ് നി​ര​ത്തി​ലി​റ​ക്കാം. നി​ല​വി​ലെ ക​ണ​ക്ക് അ​നു​സ​രി​ച്ച് നൂ​റു​കോ​ടി താ​ഴെ രൂ​പ മു​ട​ക്കി​യാ​ല്‍ സം​സ്ഥാ​ന​ത്തി​ന് നേ​ട്ട​ങ്ങ​ള്‍ കൊ​യ്യാ​വു​ന്ന പു​തി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ന് തു​ട​ക്ക​മാ​വും.

കെ​എ​സ്ആ​ര്‍ടി​സി​യും മൊ​ഗ്രാ​ല്‍പു​ത്തൂ​ര്‍ ബെ​ദ്ര​ഡ്ക്ക​യി​ലു​ള്ള ഭെ​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ മെ​ഷീ​ന്‍ ലി​മി​റ്റ​ഡു​മാ​ണ് ഒ​ന്നി​ക്കേ​ണ്ട​ത്. ഇ​തി​ന് വേ​ണ്ട​ത് സ​ര്‍ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ്. ഭെ​ല്ലി​ന്‍റെ 51 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ 49 ശ​ത​മാ​ന​വും നി​ക്ഷേ​പ​മു​ള്ള സ്ഥാ​പ​നം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തി​രി​കെ ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി ത​ല വി​യോ​ജി​പ്പ് തു​ട​രു​ന്ന​തി​നാ​ല്‍ മു​ന്നോ​ട്ടു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ്.

എ​ന്നാ​ല്‍ പു​തി​യ സം​ര​ഭം എ​ന്ന നി​ല​യി​ല്‍ ഇ​തി​നെ മാ​റി​യെ​ടു​ത്താ​ന്‍ ചു​വ​പ്പു നാ​ട​ക​ള്‍ മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​ന് പു​തി​യ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു ക​യ​റാ​ന്‍ സാ​ധി​ക്കും. ഭെ​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്തം പി​ന്‍വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തി​നാ​ല്‍ 2017 ജൂ​ണ്‍ 12 നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്കു തു​ട​ക്കം കു​റി​ച്ച​ത്. അ​താ​ണ് മെ​ല്ല​പോ​ക്കി​ല്‍ ആ​യി​രി​ക്കു​ന്ന​ത്.  

ഇ​രു​ന്നൂ​റോ​ളം ജീ​വ​ന​ക്കാ​രു​ള്ള ഫാ​ക്റ്റ​റി​യി​ല്‍ നി​ല​വി​ല്‍ 10 ശ​ത​മാ​നം പോ​ലും ഉ​ത്പാ​ദ​നം ന​ട​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും കെ​എ​സ്ആ​ര്‍ടി​സി​യു​മാ​യു​ള്ള പ​ങ്കാ​ത്തി​ലൂ​ടെ​യും പു​തി​യ സ്ഥാ​പ​ന​മാ​യി ഇ​തി​നെ മാ​റ്റാ​ന്‍ സാ​ധി​ക്കും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ കേ​ര​ള സ​ര്‍ക്കാ​ര്‍ രൂ​പം ന​ല്‍കി​യ റി​യ​ബി​ന്‍റെ (റീ​സ്ട്ര​ക്ച​റി​ങ് ആ​ന്‍ഡ് ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ്) ടീം ​ഇ​ത്ത​രം ഒ​രു സം​ര​ഭ​ത്തി​ന്‍റെ സാ​ധ്യ​ത മു​ന്‍പ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
 
റെ​യ്ൽ​വേ​യ്ക്ക് ഡീ​സ​ല്‍ ജ​ന​റേ​റ്റ​ര്‍ ന​ല്‍കു​ക​യാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ്ര​ധാ​ന ബി​സി​ന​സ് റെ​യ്ല്‍പ്പാ​ത വൈ​ദ്യു​തീ​ക​ര​ണം വേ​ഗ​മാ​ര്‍ജി​ച്ച​തോ​ടെ ഡീ​സ​ല്‍ ജ​ന​റേ​റ്റ​റി​ന്‍റെ ഡി​മാ​ന്‍ഡ് കു​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്പ​നി ഇ​ല​ക്ട്രി​ക്ക​ല്‍ ബ​സു​ക​ളു​ടെ എ​ന്‍ജി​ന്‍ നി​ര്‍മാ​ണ​മാ​ണ് ഏ​തു നി​ല​യ്ക്ക് മാ​റാ​നു​ള്ള സാ​ധ്യ​ത മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ന്ന​ത്. ബോ​ഡി നി​ര്‍മാ​ണം കെ​എ​സ്ആ​ര്‍ടി​സി പോ​ലു​ള്ള പൊ​തു​മേ​ഖ​ല​യു​ടെ ചു​മ​ത​ല​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് പ​രി​ഗ​ണ​ന​യി​ല്‍. ത​മി​ഴ്നാ​ട് സ​ര്‍ക്കാ​രു​മാ​യി ഇ​തി​ന്‍റെ ധാ​ര​ണാ​പ​ത്രം മു​ന്‍പ്  ഒ​പ്പി​ട്ട​താ​ണ്. പ​ക്ഷേ ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​വും തു​ട​ര്‍ന്നു​ള്ള രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​വും​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​യി​ല്ല. ആ ​പ​ദ്ധ​തി​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ക​നി​വ് കാ​ത്തി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top