25
August 2019 - 4:08 am IST

Download Our Mobile App

Flash News
Archives

Market

new-market-for-papaya-fruit

പ​ണം ചു​ര​ത്താ​ന്‍ പ​പ്പാ​യ; മ​ല​യാ​ളി​ക്ക് പു​തി​യ അ​വ​സ​രം

Published:15 May 2019

റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍ നി​ന്ന് ക​റ​ഊ​റ്റി​യെ​ടു​ത്ത് വ​രു​മാ​നം നേ​ടി​യി​രു​ന്ന മ​ല​യാ​ളി​ക്ക് പു​തി​യ മാ​ര്‍ഗ​മാ​യി പ​പ്പാ​യ കൃ​ഷി. പ​പ്പാ​യ​യു​ടെ ക​റ​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ക്കും താ​ത്പ​ര്യം.

ക​ണ്ണൂ​ര്‍: റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍ നി​ന്ന് ക​റ​ഊ​റ്റി​യെ​ടു​ത്ത് വ​രു​മാ​നം നേ​ടി​യി​രു​ന്ന മ​ല​യാ​ളി​ക്ക് പു​തി​യ മാ​ര്‍ഗ​മാ​യി പ​പ്പാ​യ കൃ​ഷി. പ​പ്പാ​യ​യു​ടെ ക​റ​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ക്കും താ​ത്പ​ര്യം. പു​തി​യ ട്രെ​ന്‍ഡാ​യി കൃ​ഷി കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മാ​വു​ക​യാ​ണ്. ധാ​രാ​ളം ഔ​ഷ​ധ മൂ​ല്യ​മു​ള്ള പ​പ്പാ​യ ഒ​രു ഏ​ക്ക​റി​ല്‍ കൃ​ഷി ചെ​യ്താ​ല്‍ പ്ര​തി​മാ​സം 30,000 രൂ​പ വ​രെ വ​രു​മാ​നം നേ​ടാ​ന്‍ സാ​ധി​ക്കും.
 
വ​യ​നാ​ട്, കാ​സ​ർ​ഗോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ക​ര്‍ഷ​ക​ര്‍ക്ക് കൃ​ഷി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ സി​ന്ത, റെ​ഡ് ലേ​ഡി എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍പ്പെ​ട്ട പ​പ്പാ​യ തൈ​ക​ള്‍ ന​ല്‍കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​പ്പാ​യ ക​റ വാ​ങ്ങാ​ന്‍ പൊ​ള്ളാ​ച്ചി​യി​ലെ ഫൈ​റ്റോ സൈം ​ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യാ​യ​താ​യും റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്നു. പൊ​ള്ളാ​ച്ചി​യി​ല്‍ ട്രെ​യി​നി​ങ് ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൃ​ഷി​യി​ലും ടാ​പ്പി​ങ്ങി​ലും  ക​ര്‍ഷ​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഹെ​ക്റ്റ​റി​ന് എ​ണ്‍പ​തി​നാ​യി​രം രൂ​പ വ​രെ ഹോ​ര്‍ട്ടി​ക​ള്‍ച്ച​ര്‍ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന ഗു​ണ​വു​മു​ണ്ട്.
   
ഒ​രേ​ക്ക​റി​ല്‍ ആ​യി​രം തൈ​ക​ള്‍ വ​രെ ന​ടാ​മെ​ന്ന​താ​ണ് പ​പ്പാ​യ കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത. ആ​റാം മാ​സം മു​ത​ല്‍ ടാ​പ്പി​ങ് തു​ട​ങ്ങാം. ചെ​ടി​ക​ളു​ടെ ചു​വ​ടെ പ്ര​ത്യേ​ക പ്ലാ​സ്റ്റി​ക് വി​രി​ച്ച ശേ​ഷം കാ​യ​ക​ളു​ടെ തൊ​ലി​യി​ല്‍ സാ​ധാ​ര​ണ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വു​ണ്ടാ​ക്കി​യാ​ണ് ടാ​പ്പി​ങ്. ഒ​രി​ക്ക​ല്‍ ക​റ​യെ​ടു​ത്ത് എ​ട്ട് ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ വീ​ണ്ടും ടാ​പ്പി​ങ് ന​ട​ത്താം.
 
10 ദി​വ​സം വ​രെ സാ​ധാ​ര​ണ ഊ​ഷ്മാ​വി​ല്‍ കേ​ടു​കൂ​ടാ​തി​രി​ക്കു​ന്ന ക​റ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തു​വ​രെ കു​പ്പി​ക​ളി​ല്‍ സൂ​ക്ഷി​ക്കാം. ഒ​രു കി​ലോ​യ്ക്ക് 120 രൂ​പ​വ​രെ ഈ ​ക​റ​യ്ക്ക് വി​ല​യു​ണ്ട്. സം​സ്ക​രി​ച്ച ക​റ​യ്ക്ക് കി​ലോ​യ്ക്ക് ആ​റാ​യി​രം രൂ​പ​വ​രെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​ക​ളി​ല്‍ വി​ല ല​ഭി​ക്കും. ആ​രോ​ഗ്യ​മു​ള്ള ഒ​രു പ​പ്പാ​യ മ​രം ര​ണ്ടു വ​ര്‍ഷം​വ​രെ തു​ട​ര്‍ച്ച​യാ​യി ക​റ ചു​ര​ത്തും.
   
ക​റ എ​ടു​ത്ത ശേ​ഷ​മു​ള്ള പ​പ്പാ​യ വി​ല്‍ക്കു​ക​യോ ജാം, ​സ്ക്വാ​ഷ് പോ​ലു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ർ​മി​ക്കാ​നോ ഉ​പ​യോ​ഗി​ക്കാം. ഒ​രു കി​ലോ പ​പ്പാ​യ​ക്ക് വി​പ​ണി​യി​ല്‍ 50 രൂ​പ വ​രെ വി​ല ല​ഭി​ക്കാ​റു​ണ്ട്. വി​റ്റാ​മി​ന്‍ എ, ​ബി, സി ​എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​യ പ​പ്പാ​യ സൗ​ന്ദ​ര്യ​വ​ർ​ധി​ക വ​സ്തു​ക്ക​ള്‍, ടൂ​ത്ത് പേ​സ്റ്റ് എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കാ​സ​ര്‍ഗോ​ഡ് ജി​ല്ല​യി​ലെ ശ്രേ​യ​സ് പ​പ്പാ​യ കൃ​ഷി സം​ഘ​ത്തി​ലെ ഒ​രു ഡ​സ​ന്‍ കൃ​ഷി​ക്കാ​രാ​ണ് പ​പ്പാ​യ തോ​ട്ട​മൊ​രു​ക്കി ടാ​പ്പ് ചെ​യ്യു​ന്ന​ത്. കൃ​ഷി പ​രീ​ക്ഷ​ണ​ത്തി​ല്‍ ആ​ദ്യ​വി​ജ​യം സു​ബ്ര​ഹ്ണ്യ​ൻ നാ​യ​രു​ടെ തോ​ട്ട​ത്തി​ലാ​യി​രു​ന്നു. പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​ര്‍ എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ തോ​ട്ട​ത്തി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് പ​പ്പാ​യ ടാ​പ്പി​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top