25
August 2019 - 4:15 am IST

Download Our Mobile App

Flash News
Archives

Kerala

neyyattinkara-suicide-case

വഴിത്തിരിവായി അ​മ്മ​യുടെയും മ​ക​ളു​ടെ​യും ആ​ത്മ​ഹ​ത്യാ കുറിപ്പ് ; ബാങ്ക് അല്ല കാരണം

Published:15 May 2019

# സ്വ​ന്തം ലേ​ഖ​ക​ന്‍ 

നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച​തു ഗാ​ർ​ഹി​ക​പീ​ഡ​നം മൂ​ല​മെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്.

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ അ​മ്മ​യും മ​ക​ളും തീ​കൊ​ളു​ത്തി മ​രി​ച്ച​തു ഗാ​ർ​ഹി​ക​പീ​ഡ​നം മൂ​ല​മെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്. ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ മു​റി​യി​ല്‍ നി​ന്നാ​ണ് മ​രി​ച്ച ലേ​ഖ (41)യു​ടെ​യും മ​ക​ള്‍ വൈ​ഷ്ണ​വി (19)യു​ടെ​യും പേ​രോ​ടു​കൂ​ടി​യു​ള്ള കു​റി​പ്പ് പൊ​ലീ​സ്  ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ലെ പ​രാ​മ​ര്‍ശ​ത്തി​ന്‍റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ ലേ​ഖ​യു​ടെ ഭ​ര്‍ത്താ​വ് ച​ന്ദ്ര​ന്‍,  അ​മ്മ കൃ​ഷ്ണ​മ്മ, അ​വ​രു​ടെ സ​ഹോ​ദ​രി ശാ​ന്ത, ഭ​ര്‍ത്താ​വ് കാ​ശി എ​ന്നി​വ​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ  ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 

ഇ​ന്ന​ലെ രാ​വി​ലെ അ​ന്വേ​ഷ​ണ സം​ഘം വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഭി​ത്തി​യി​ൽ ഒ​ട്ടി​ച്ച നി​ല​യി​ൽ മൂ​ന്നു പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പു​റ​മേ ചു​വ​രി​ലും എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ​യും മ​ക​ളു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണം കൃ​ഷ്ണ​മ്മ,  ച​ന്ദ്ര​ന്‍,  കാ​ശി, ശാ​ന്ത എ​ന്നി​വ​രാ​ണെ​ന്നാ​ണ് ലേ​ഖ​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. 

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ കൃ​ഷ്ണ​മ്മ ത​ന്നെ  വി​ഷം ന​ല്‍കി കൊ​ല്ലാ​ന്‍ നോ​ക്കി​യെ​ന്നും ത​ന്നെ​യും  മ​ക​ളെ​യും കു​റി​ച്ചു കൃ​ഷ്ണ​മ്മ​യും ശാ​ന്ത​യും അ​പ​വാ​ദം പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ക്കാ​റു​ണ്ട്. മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു  കേ​ട്ടു ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. ക​ടം​വീ​ട്ടാ​ന്‍ വീ​ട് വി​ല്‍ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ കൃ​ഷ്ണ​മ്മ അ​തി​നു ത​ട​സം നി​ന്നു. ബാ​ങ്കി​ല്‍ നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും  ഭ​ര്‍ത്താ​വ് ഒ​ന്നും ചെ​യ്തി​ല്ല. ബാ​ങ്കി​ല്‍ നി​ന്ന് ല​ഭി​ച്ച നോ​ട്ടീ​സ് പു​ര​യി​ട​ത്തി​ലെ ആ​ല്‍ത്ത​റ​യി​ല്‍ കൊ​ണ്ടു​വെ​ച്ച് പൂ​ജി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ച​ന്ദ്ര​ന്‍ വേ​റെ വി​വാ​ഹം  ക​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു.

വീ​ട്ടി​ൽ  ത​നി​ക്കും മ​ക​ള്‍ക്കും ആ​ഹാ​രം ക​ഴി​ക്കാ​നു​ള്ള അ​വ​കാ​ശം പോ​ലു​മി​ല്ലെ​ന്നും ക​ത്തി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ബാ​ങ്കി​നെ​തി​രാ​യ  പ​രാ​മ​ര്‍ശ​ങ്ങ​ളൊ​ന്നും ക​ത്തി​ല്‍ എ​ഴു​തി​യി​ട്ടി​ല്ല. ഇ​തി​നു പു​റ​മേ എ​ന്‍റെ​യും മോ​ളു​വി​ന്‍റെ​യും  ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം കൃ​ഷ്ണ​മ്മ​യും ശാ​ന്ത​യും കാ​ശി​യും ച​ന്ദ്ര​നു​മാ​ണ്'  എ​ന്ന് ഭി​ത്തി​യി​ല്‍ വ​ലി​യ അ​ക്ഷ​ര​ത്തി​ല്‍ എ​ഴു​തി​വ​ച്ചി​രു​ന്ന​താ​യും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​മു​ണ്ടാ​യ ചൊ​വ്വാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ളും  പൊ​ലി​സും വീ​ട്ടി​നു​ള്ളി​ലെ​ത്തി​യെ​ങ്കി​ലും ഈ ​കു​റി​പ്പ് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​രു​ന്നി​ല്ല. 

അ​തേ​സ​മ​യം മ​രി​ച്ച ലേ​ഖ​യു​ടെ​യും വൈ​ഷ്ണ​വി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍  പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ച​ന്ദ്ര​നെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ണി​ക്കാ​നെ​ത്തി​ച്ചി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച ച​ന്ദ്ര​ന്‍  അ​മ്മ​യും ലേ​ഖ​യും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ച്ചു. കാ​നാ​റാ​ബാ​ങ്കി​ല്‍ നി​ന്നു​ള്ള ജ​പ്തി​ഭീ​ഷ​ണി​യു​ടെ  സ​മ്മ​ര്‍ദ​ത്തി​ലാ​ണ് ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ച​ന്ദ്ര​നും കൃ​ഷ്ണ​മ്മ​യും മാ​ധ്യ​മ​ങ്ങ​ളോ​ടും പൊ​ലി​സി​നോ​ടും പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ബാ​ങ്കി​നെ​തി​രെ വ​ലി​യ  പ്ര​തി​ഷേ​ധ​മ‌ാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ വ​രെ. ബാ​ങ്കി​ന്‍റെ മേ​ഖ​ലാ ഓ​ഫി​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top