25
August 2019 - 4:33 am IST

Download Our Mobile App

Flash News
Archives

special-story-about-mamta-banerjee-and-mayawati

ആ​ശ​ങ്ക​യി​ലോ "പെ​ൺ​പു​ലി'​ക​ൾ?

Published:15 May 2019

# ഇ.ആർ. വാരിയർ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​മ​ത ബാ​ന​ർ​ജി​യും മാ​യാ​വ​തി​യു​മാ​യി മാ​റി​യി​രി​ക്കു​ന്നു. ബി​ജെ​പി​യു​ടെ തേ​രോ​ട്ടം തു​ട​ർ​ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​തു ത​ട​യാ​നു​ള്ള ക​രു​ത്ത് ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നു തു​ട​രെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ര​ണ്ടു​പേ​രും ന​രേ​ന്ദ്ര മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും അ​തി​ശ​ക്ത​മാ​യ രീ​തി​യി​ൽ ചെ​റു​ക്കു​ക​യാ​ണ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​മ​ത ബാ​ന​ർ​ജി​യും മാ​യാ​വ​തി​യു​മാ​യി മാ​റി​യി​രി​ക്കു​ന്നു. ബി​ജെ​പി​യു​ടെ തേ​രോ​ട്ടം തു​ട​ർ​ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​തു ത​ട​യാ​നു​ള്ള ക​രു​ത്ത് ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നു തു​ട​രെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ര​ണ്ടു​പേ​രും ന​രേ​ന്ദ്ര മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും അ​തി​ശ​ക്ത​മാ​യ രീ​തി​യി​ൽ ചെ​റു​ക്കു​ക​യാ​ണ്. ഓ​രോ വാ​ക്കി​ലും ഓ​രോ നീ​ക്ക​ത്തി​ലും തെ​ല്ലി​ട വി​ട്ടു​കൊ​ടു​ക്കാ​ത്ത പോ​രാ​ട്ടം. 
 
മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ച്ചു മു​ന്നേ​റു​ന്ന​തി​ലാ​ണു മാ​യാ​വ​തി​യി​പ്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്. മോ​ദി​യു​ടേ​തു വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യ​ടു​ത്ത് ഭ​ർ​ത്താ​ക്ക​ന്മാ​ർ പോ​കു​ന്ന​തി​നെ വി​വാ​ഹി​ത​രാ​യ ബി​ജെ​പി വ​നി​താ നേ​താ​ക്ക​ൾ ഭ​യ​ക്കു​ന്നു​വെ​ന്നു​മൊ​ക്കെ​യാ​ണ് ബ​ഹ​ൻ​ജി ആ​രോ​പി​ക്കു​ന്ന​ത്. മോ​ദി ചെ​യ്ത​തു പോ​ലെ ത​ങ്ങ​ളെ​യും ഭ​ർ​ത്താ​ക്ക​ന്മാ​ർ ഉ​പേ​ക്ഷി​ക്കു​മെ​ന്നാ​ണ​ത്രേ വ​നി​താ നേ​താ​ക്ക​ളു​ടെ പേ​ടി! സ്ത്രീ​ക​ളോ​ടു ബ​ഹു​മാ​ന​മി​ല്ലാ​ത്ത നേ​താ​വാ​ണ​ത്രേ മോ​ദി! 
 
ബി​എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​ലു​ള്ള സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് കാ​ണി​ക്കു​ന്ന വാ​ക് നി​യ​ന്ത്ര​ണം മാ​യാ​വ​തി​യി​ൽ കാ​ണു​ന്ന​തേ​യി​ല്ല. യു​പി​യി​ൽ നി​ന്നു സീ​റ്റു​ക​ൾ വാ​രി​യെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര​യി​ലെ​ത്തു​ന്ന​തു സ്വ​പ്നം കാ​ണു​ന്ന ബ​ഹ​ൻ​ജി​ക്ക് ആ​ശ​ങ്ക​ക​ളും ന​ന്നാ​യു​ണ്ടോ എ​ന്ന സം​ശ​യ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ ഉ​യ​രു​ന്ന​ത്. മോ​ദി പ​റ​യു​ന്ന അ​ടി​യൊ​ഴു​ക്കു​ക​ൾ യു​പി രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്ര​മാ​ത്ര​മു​ണ്ട് എ​ന്ന​റി​യാ​നി​രി​ക്കു​ന്നു. ഇ​തേ​ക്കു​റി​ച്ച് മാ​യാ​വ​തി​ക്കും ആ​ശ​ങ്ക​യു​ണ്ടാ​കു​മോ? 
 
യു​പി​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ്. 2014ൽ ​ഈ പ​തി​മൂ​ന്നി​ലും ജ​യി​ച്ച​ത് എ​ൻ​ഡി​എ​യാ​ണ്. 12ൽ ​ബി​ജെ​പി​യും ഒ​ന്നി​ൽ അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി അ​പ്നാ ദ​ളും. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ടി​ട​ത്തും ബി​എ​സ്പി​യാ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി​യാ​യി ര​ണ്ടാം സ്ഥാ​ന​ത്തു വ​ന്ന​ത്. മൂ​ന്നി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ഒ​ന്നു വീ​തം സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സും എ​എ​പി​യു​മാ​യി​രു​ന്നു ര​ണ്ടാ​മ​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​നു ത​ട​യി​ടേ​ണ്ട മു​ഖ്യ ബാ​ധ്യ​ത ത​നി​ക്കാ​ണെ​ന്ന തി​രി​ച്ച​റി​വ് മാ​യാ​വ​തി​യു​ടെ ര​ക്ത​സ​മ്മ​ർ​ദം കൂ​ട്ടു​ന്നു​ണ്ടാ​വാം. 

അ​തി​നെ​ക്കാ​ൾ ഗൗ​ര​വ​മു​ള്ള ആ​ശ​ങ്കാ സൂ​ച​ന​ക​ളാ​ണു പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ താ​നും ത​ന്‍റെ പാ​ർ​ട്ടി​യും മാ​ത്രം മ​തി എ​ന്നു തു​ട​ക്കം മു​ത​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന മ​മ​ത സ​ർ​വ ശ​ക്തി​യു​മെ​ടു​ത്തു ബി​ജെ​പി​ക്കെ​തി​രേ പൊ​രു​തു​ന്നു. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു പ​ശ്ചി​മ ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പ്. ഈ ​സീ​റ്റു​ക​ളൊ​ക്കെ​യും കോ​ൽ​ക്ക​ത്ത​യി​ലും ചു​റ്റു​മാ​യി. അ​വി​ടെ കാ​വി​ക്കൊ​ടി​ക​ൾ ഉ​യ​രു​ന്ന​തു കാ​ണു​മ്പോ​ൾ മ​മ​ത​യു​ടെ ര​ക്തം ചൂ​ടു​പി​ടി​ക്കു​ന്നു​ണ്ടോ. 
 
വി​ജ​യ​ത്തി​ൽ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യു​ള്ള ഒ​രു നേ​താ​വ് വി​കാ​ര​ക്ഷോ​ഭ​ത്താ​ൽ പൊ​ട്ടി​ത്തെ​റി​ക്കേ​ണ്ട​തി​ല്ല. അ​ക്ര​മ​ങ്ങ​ൾ​ക്കു പ്രോ​ത്സാ​ഹ​ന​മാ​വു​ക​യോ മൗ​നാ​നു​വാ​ദം ന​ൽ​കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. ബം​ഗാ​ൾ ഭ​രി​ക്കു​ക കൂ​ടി ചെ​യ്യു​മ്പോ​ൾ മ​മ​ത തി​ക​ഞ്ഞ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​താ​ണ്. 
 
പ​ക്ഷേ, ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​സാ​ഗ​ർ കോ​ളെ​ജി​നു മു​ന്നി​ലു​ണ്ടാ​യ അ​ക്ര​മം ടി​എം​സി​യു​ടെ ആ​ശ​ങ്ക​ക​ളു​ടെ സൂ​ച​ന​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​രു​ണ്ട്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ബം​ഗാ​ളി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി എ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം. ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തു​പോ​ലു​ള്ള പ്ര​കോ​പ​ന​ങ്ങ​ളു​മു​ണ്ട​ല്ലോ. 
മു​ഖ്യ​മ​ന്ത്രി​യു​ടെ ​​മോ​​ർ​​ഫ്​ ചെ​​യ്​​​ത ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​പ്പി​​ച്ച​​തി​​ന്​ അ​​റ​​സ്​​​റ്റു ചെ​യ്ത‌ ബി​​ജെ​​പി യൂ​​ത്ത് വി​​ങ് നേ​താ​വ് പ്രി​​യ​​ങ്ക ശ​​ർ​​മ​​യെ സു​​പ്രീം കോ​​ട​​തി ഇ​​ട​​പെ​​ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് മോ​ചി​പ്പി​ക്കേ​ണ്ടി​വ​ന്ന​തും മ​മ​ത​യു​ടെ ബം​ഗാ​ളി​ൽ നാം ​ക​ണ്ടു.   

യു​പി​യി​ലെ സീ​റ്റു​ക​ൾ കു​റ​യു​മ്പോ​ൾ ബി​ജെ​പി പ​ക​രം ക​ണ്ടു​വ​ച്ചി​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണു ബം​ഗാ​ൾ. അ​വി​ടെ ന​ല്ല തോ​തി​ൽ പാ​ർ​ട്ടി വ​ള​ർ​ന്നു ക​ഴി​ഞ്ഞു​വെ​ന്നും ഇ​രു​പ​തി​ല​ധി​കം സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​മി​ത് ഷാ ​ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​തി​നു​ത​ക്ക പ്ര​ചാ​ര​ണ​മാ​ണു ബി​ജെ​പി അ​വി​ടെ ന​ട​ത്തു​ന്ന​തും. വ​ൻ​തോ​തി​ൽ ഇ​ട​തു​പ​ക്ഷ​ക്കാ​ർ വ​രെ മ​മ​ത​യെ തോ​ൽ​പ്പി​ക്കാ​ൻ താ​മ​ര​യ്ക്കൊ​പ്പം ചേ​ർ​ന്നു എ​ന്നാ​ണ​ല്ലോ അ​ടു​ത്തി​ടെ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും. ബി​ജെ​പി​യു​ടെ ആ​ൾ​ബ​ല​വും പ്ര​ചാ​ര​ണ​ക്കൊ​ഴു​പ്പു​മെ​ല്ലാം ടി​എം​സി​യെ ഉ​ദ്വേ​ഗ​ത്തി​ലാ​ക്കു​ന്നു​ണ്ട്. എ​ന്തൊ​ക്കെ​യോ ബം​ഗാ​ളി​ൽ സം​ഭ​വി​ക്കു​ന്നു എ​ന്നു ത​ന്നെ​യാ​ണു ക​രു​തേ​ണ്ട​ത്. അ​ത് എ​ത്ര​മാ​ത്രം സീ​റ്റു​ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് വോ​ട്ടെ​ണ്ണു​മ്പോ​ഴേ അ​റി​യൂ. 

പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ വീ​ര​പു​ത്ര​നാ​ണ് ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​ർ. പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ ബം​ഗാ​ളി ന​വോ​ഥാ​ന നാ​യ​ക​രി​ൽ പ്ര​മു​ഖ​ൻ. വി​ദ്യാ​സാ​ഗ​ർ കോ​ളെ​ജി​ലെ വി​ദ്യാ​സാ​ഗ​റി​ന്‍റെ നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള പ്ര​തി​മ "പു​റ​ത്തു​നി​ന്നു വ​ന്ന' ബി​ജെ​പി​ക്കാ​ർ ത​ക​ർ​ത്തു​വെ​ന്നു പ​റ​ഞ്ഞ് വോ​ട്ടു​പി​ടി​ക്കു​ന്ന​തി​ൽ ന​ല്ലൊ​രു സാ​ധ്യ​ത കാ​ണു​ന്നു​ണ്ടാ​വാം മ​മ​ത ബാ​ന​ർ​ജി. ബം​ഗാ​ളി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം ബി​ജെ​പി ത​ക​ർ​ക്കു​ന്നു എ​ന്നാ​ണ​ല്ലോ ദീ​ദി ഇ​പ്പോ​ൾ ആ​രോ​പി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത് എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ൽ ചെ​ല്ലും എ​ന്നു കാ​ത്തി​രു​ന്നു കാ​ണ​ണം. 


വാർത്തകൾ

Sign up for Newsletter



top