Flash News
Archives

Kerala

two-keralites-dead-at-tamilnadu-car-lorry-accident
അപകടത്തിൽ മരിച്ച ലിസബത്ത്, വില്‍സണ്‍

കാര്‍ ലോറിക്ക് പിന്നിലിടിച്ചു: ചെന്നൈയിലേക്ക് പോയ രണ്ടു മലയാളികൾ മരിച്ചു

Published:15 May 2019

ചങ്ങനാശേരി കുറുമ്പനാട് കുര്യത്തില്‍പ്പടി മുള്ളന്‍കുഴിയില്‍ ജെറിന്‍റെ ഭാര്യ ലിസബത്ത് (27), ഡ്രൈവര്‍ മാമ്മൂട് മാപ്പറമ്പില്‍ വില്‍സണ്‍ (42) എന്നിവരാണ് മരിച്ചത്.

നേരത്തെ ജോലി ചെയ്തിരുന്ന ചെന്നൈയിലെ സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി പോകുമ്പോഴായിരുന്നു അപകടം.

കോട്ടയം: തമിഴ്‌നാട് വില്ലുപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാര്‍ ‌ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മലയാളികൾ മരിച്ചു. ചങ്ങനാശേരി കുറുമ്പനാട് കുര്യത്തില്‍പ്പടി മുള്ളന്‍കുഴിയില്‍ ജെറിന്‍റെ ഭാര്യ ലിസബത്ത് (27), ഡ്രൈവര്‍ മാമ്മൂട് മാപ്പറമ്പില്‍ വില്‍സണ്‍ (42) എന്നിവരാണ് മരിച്ചത്. നേരത്തെ ജോലി ചെയ്തിരുന്ന ചെന്നൈയിലെ സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി എലിസബത്ത് തന്‍റെ പിതാവ് ഇ.സി സെബാസ്റ്റ്യന്‍, ഭര്‍തൃ പിതാവ് ജോസ് മുള്ളന്‍കുഴി എന്നിവരുമായി പോകുമ്പോഴായിരുന്നു അപകടം. 

ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ സെബാസ്റ്റ്യനെയും ജോസിനേയും വില്ലുപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ജെറിന്‍റേയും ലിസബത്തിന്‍റേയും വിവാഹം കഴിഞ്ഞത്. ജെറിന്‍ ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയിലേക്ക് പോകാനായാണ് സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ലിസബത്ത് ചെന്നൈയ്ക്ക് പോയത്.


വാർത്തകൾ

Sign up for Newsletter



top