23
October 2019 - 1:33 am IST

Download Our Mobile App

Flash News
Archives

others-political-parties-who-have-more-power-in-election

ആ​​രാ നി​​ങ്ങ​​ടെ നേ​​താ​​വ്, എ​​ന്താ നി​​ങ്ങ​​ടെ പ​​രി​​പാ​​ടി?

Published:15 May 2019

# സി.​പി. രാ​ജ​ശേ​ഖ​ര​ന്‍

രാ​​ജ്യ​​ത്താ​​ദ്യ​​മാ​​യി ഐ​​ക്യ​​മു​​ന്ന​​ണി രൂ​​പം കൊ​​ണ്ട​​പ്പോ​​ൾ, പ​​ണ്ട് കേ​​ര​​ള​​ത്തി​​ൽ മു​​ഴ​​ങ്ങി​​ക്കേ​​ട്ട മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു ആ​​രാ നി​​ങ്ങ​​ടെ നേ​​താ​​വ്, എ​​ന്താ നി​​ങ്ങ​​ടെ പ​​രി​​പാ​​ടി എ​​ന്ന​​ത്.

രാ​​ജ്യ​​ത്താ​​ദ്യ​​മാ​​യി ഐ​​ക്യ​​മു​​ന്ന​​ണി രൂ​​പം കൊ​​ണ്ട​​പ്പോ​​ൾ, പ​​ണ്ട് കേ​​ര​​ള​​ത്തി​​ൽ മു​​ഴ​​ങ്ങി​​ക്കേ​​ട്ട മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു ആ​​രാ നി​​ങ്ങ​​ടെ നേ​​താ​​വ്, എ​​ന്താ നി​​ങ്ങ​​ടെ പ​​രി​​പാ​​ടി എ​​ന്ന​​ത്. ഇ​​ന്നി​​പ്പോ​​ൾ ദേ​​ശീ​​യ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ അ​​വ​​സാ​​ന​​ഘ​​ട്ടം പി​​ന്നി​​ടാ​​നൊ​​രു​​ങ്ങു​​മ്പോ​​ൾ‌  ബി​​ജി​​പി-​​കോ​​ൺ​​ഗ്ര​​സ് വി​​രു​​ദ്ധ മൂ​​ന്നാം മു​​ന്ന​​ണി എ​​ന്ന വി​​ശാ​​ല സ​​ഖ്യ​​ത്തെ​​ക്കു​​റി​​ച്ചു ബി​​ജെ​​പി ഉ​​ന്ന​​യി​​ക്കു​​ന്ന ചോ​​ദ്യ​​വും ഇ​​തു ത​​ന്നെ. എ​​ന്നാ​​ൽ ഈ ​​ചോ​​ദ്യ​​ത്തോ​​ട് ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ് മി​​ത​​ത്വ​​നും അ​​ക​​ല​​വും പാ​​ലി​​ക്കു​​ന്നു. വ​​ര​​ട്ടെ, കാ​​ണാം എ​​ന്ന മ​​ട്ടി​​ൽ. 
 
ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​തി​​വു പോ​​ലെ ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും നേ​​ർ​​ക്കു നേ​​ർ ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു വ​​രു​​മ്പോ​​ൾ പ്രാ​​ദേ​​ശി​​ക ക​​ക്ഷി​​ക​​ൾ​​ക്കു പ്രാ​​മു​​ഖ്യ​​മേ​​റു​​ന്നു. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഈ ​​ക​​ക്ഷി​​ക​​ൾ​​ക്കെ​​ല്ലാം കൂ​​ടി 150-170 സീ​​റ്റു​​ക​​ൾ വ​​രെ ല​​ഭി​​ക്കാം എ​​ന്നാ​​ണ് അ​​ഭ്യൂ​​ഹം. സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള കേ​​വ​​ല ഭൂ​​രി​​പ​​ക്ഷം ബി​​ജെ​​പി​​ക്കോ എ​​ൻ‌​​ഡി​​എ​​ക്കോ ഇ​​ല്ലാ​​തെ വ​​ന്നാ​​ൽ കോ​​ൺ​​ഗ്ര​​സി​​നെ​​ക്കാ​​ൾ പ്ര​​ബ​​ല​​മാ​​കു​​ക ഈ ​​ക​​ക്ഷി​​ക​​ളാ​​യി​​രി​​ക്കും. അ​​തി​​ൽ ഒ​​രാ​​ളെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കി, പു​​റ​​ത്തു നി​​ന്നു പി​​ന്തു​​ണ കൊ​​ടു​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് നി​​ർ​​ബ​​ന്ധി​​ത​​മാ​​യേ​​ക്കും. 21 ക​​ക്ഷി​​ക​​ളാ​​ണ് ഇ​​ങ്ങ​​നെ ചി​​ത​​റി​​ക്കി​​ട​​ക്കു​​ന്ന​​ത്. അ​​വ​​രെ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​രാ​​ൻ ഇ​​തു​​വ​​രെ ഒ​​രാ​​ൾ​​ക്കും ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. 

പാ​​ള​​യ​​ത്തി​​ൽ​​പ്പ​​ട എ​​ന്ന അ​​വ​​സ്ഥ​​യാ​​ണ് ഇ​​പ്പോ​​ൾ​​ത്ത​​ന്നെ ഈ ​​ക്യാം​​പി​​ലു​​ള്ള​​ത്. ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു ഈ ​​കൂ​​ട്ടാ​​യ്മ​​യു​​ടെ നേ​​തൃ​​സ്ഥാ​​നം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. നാ​​യി​​ഡു​​വി​​നെ വെ​​ട്ടാ​​ൻ ബ​​ദ്ധ​​ശ​​ത്രു, തെ​​ലു​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു തു​​നി​​ഞ്ഞി​​റ​​ങ്ങി​​യ​​താ​​ണു പു​​തി​​യ പ്ര​​ശ്നം. 129 എം​​പി​​മാ​​രു​​ള്ള തെ​​ക്കേ ഇ​​ന്ത്യ​​യു​​ടെ കു​​ത്ത​​ക ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ് റാ​​വു. ക​​ടു​​ത്ത ദൈ​​വ​​വി​​ശ്വാ​​സി​​യാ​​യ റാ​​വു ഇ​​പ്പോ​​ൾ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ ക്ഷേ​​ത്ര ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ തി​​ര​​ക്കി​​ലാ​​ണ്. അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നേ​​രി​​ട്ടെ​​ത്തി അ​​ദ്ദേ​​ഹം "ദൈ​​വ'​​ങ്ങ​​ളെ  ക​​ണ്ടു. ഈ ​​മാ​​സം ഏ​​ഴി​​ന് റാ​​വു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​മെ​​ത്തി. അ​​ന​​ന്ത​​പ​​ദ്മ​​നാ​​ഭ​​നെ ദ​​ർ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ ല​​ക്ഷ്യം. അ​​തി​​നു തൊ​​ട്ടു മു​​ൻ​​പ് അ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​ക്കൂ​​ടി ദ​​ർ​​ശി​​ച്ചു. 

ഭ​​ഗ​​വാ​​നോ​​ട് റാ​​വു എ​​ന്താ​​ണു പ​​റ​​ഞ്ഞ​​തെ​​ന്ന​​റി​​യി​​ല്ല. പ​​ക്ഷേ, തെ​​ക്കേ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ഒ​​രു പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​രാ​​ൻ സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടു പ​​റ​​ഞ്ഞ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കി, വോ​​ട്ടെ​​ണ്ണി​​യ ശേ​​ഷം പാ​​ർ​​ട്ടി ആ​​സ്ഥാ​​ന​​ത്തു നി​​ന്ന് വി​​ളി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞു പി​​ണ​​റാ​​യി അ​​ദ്ദേ​​ഹ​​ത്തെ മ​​ട​​ക്കി. ക​​ഴി​​ഞ്ഞ ദി​​വ​​സം ശ്രീ​​രം​​ഗ​​ത്തെ രം​​ഗ​​നാ​​ഥ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലും അ​​ദ്ദേ​​ഹം ദ​​ർ​​ശ​​നം ന​​ട​​ത്തി. അ​​ന്നു ത​​ന്നെ ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​നെ​​യും ക​​ണ്ടു. പി​​ണ​​റാ​​യി വി​​ജ​​യ​​നോ​​ടു പ​​റ​​ഞ്ഞ കാ​​ര്യം സ്റ്റാ​​ലി​​നോ​​ടും പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ പി​​ണ​​റാ​​യി പ​​റ​​ഞ്ഞ മ​​റു​​പ​​ടി ആ​​യി​​രു​​ന്നി​​ല്ല സ്റ്റാ​​ലി​​ൻ പ​​റ​​ഞ്ഞ​​ത്. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി പ​​ക്വ​​ത വ​​ന്ന നേ​​താ​​വാ​​ണെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​കാ​​ൻ അ​​ദ്ദേ​​ഹം സ​​ർ​​വാ​​ത്മ​​നാ യോ​​ഗ്യ​​നാ​​ണെ​​ന്നും ഡി​​എം​​കെ​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി രാ​​ഹു​​ൽ ഗാ​​ന്ധി​​യാ​​ണെ​​ന്നും തു​​റ​​ന്ന​​ടി​​ച്ചു. ര​​ണ്ടു ത​​വ​​ണ ശ്ര​​മി​​ച്ച ശേ​​ഷ​​മാ​​ണ് റാ​​വു​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു പോ​​ലും സ്റ്റാ​​ലി​​ൻ ത​​യാ​​റാ​​യ​​ത്. 
 
ക്ഷേ​​ത്ര ദ​​ർ​​ശ​​ന​​ത്തി​​നു സ​​മ​​യം കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ റാ​​വു മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര സ്വാ​​മി​​യു​​മാ​​യി ര​​ണ്ടു മ​​ണി​​ക്കൂ​​റി​​ലേ​​റെ സം​​സാ​​രി​​ച്ചു. പി​​ണ​​റാ​​യി​​യോ​​ടും സ്റ്റാ​​ലി​​നോ​​ടും പ​​റ​​ഞ്ഞ​​തി​​നെ​​ക്കാ​​ൾ ക​​ടു​​പ്പി​​ച്ചാ​​യി​​രു​​ന്നു കു​​മാ​​ര​​സ്വാ​​മി​​യെ ധ​​രി​​പ്പി​​ച്ച​​ത്. ച​​രി​​ത്രം 1996ലേ​​ക്കു തി​​രി​​യു​​ക​​യാ​​ണ്. കേ​​ന്ദ്ര​​ത്തി​​ൽ ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സു​​മി​​ല്ലാ​​ത്ത ഒ​​രു സ​​ർ​​ക്കാ​​ർ വ​​രാ​​നു​​ള്ള സാ​​ധ്യ ഏ​​റെ​​യാ​​ണ്. 1996ൽ ​​ഇ​​ങ്ങ​​നെ​​യൊ​​ര​​വ​​സ്ഥ സം​​ജാ​​ത​​മാ​​യ​​പ്പോ​​ൾ, കു​​മാ​​ര സ്വാ​​മി​​യു​​ടെ അ​​ച്ഛ​​ൻ എ​​ച്ച്.​​ഡി. ദേ​​വെ​​ഗൗ​​ഡ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​യ​​തു മ​​റ​​ക്ക​​രു​​ത്. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യു​​മ്പോ​​ൾ, അ​​ങ്ങ​​നെ​​യൊ​​രു സാ​​ധ്യ​​ത തെ​​ളി​​ഞ്ഞാ​​ൽ തെ​​ക്കേ ഇ​​ന്ത്യ​​യി​​ൽ നി​​ന്നൊ​​രാ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കും. അ​​തു കു​​മാ​​ര സ്വാ​​മി കൂ​​ടി നി​​ശ്ച​​യി​​ക്കു​​ന്ന ആ​​ളാ​​യി​​രി​​ക്കും- റാ​​വി​​വി​​ന്‍റെ വാ​​ക്കു​​ക​​ൾ സ്വാ​​മി​​യെ വ​​ല്ലാ​​തെ ആ​​ക​​ർ​​ഷി​​ക്കു​​ന്നു. തെ​​ക്കേ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് എ​​ന്നു പ​​റ​​യു​​മ്പോ​​ൾ, അ​​തു ക​​ർ​​ണാ​​ട​​ക​​യി​​ൽ നി​​ന്ന് എ​​ന്നു ത​​ന്നെ ആ​​യി​​ക്കൂ​​ടെ എ​​ന്നാ​​ണു കു​​മാ​​ര​​സ്വാ​​മി​​യു​​ടെ മ​​നോ​​ഗ​​തം. 

പ​​ശ്ചി​​മ ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി, ഒ​​ഡി​​ശ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക്ക് തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യും ച​​ന്ദ്ര​​ശേ​​ഖ​​ര റാ​​വു കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. പ​​ക്ഷേ, അ​​വ​​രോ​​ടു തെ​​ക്കേ ഇ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കാ​​ര്യ​​മ​​ല്ല സം​​സാ​​രി​​ച്ച​​ത്. കി​​ഴ​​ക്കേ ഇ​​ന്ത്യ​​യി​​ലെ കാ​​ര്യ​​മാ​​ണ്. 

റാ​​വു​​വി​​ന്‍റെ ഈ ​​നെ​​ട്ടോ​​ട്ടം കാ​​ണു​​മ്പോ​​ൾ ഒ​​രു സം​​ശ​​യം സ്വാ​​ഭാ​​വി​​കം. റാ​​വു​​വി​​ന് എ​​ന്താ​​ണ് ഇ​​ത്ര താ​​ത്പ​​ര്യം? അ​​ദ്ദേ​​ഹം ത​​ന്നെ​​യാ​​യി​​രി​​ക്കു​​മോ, തെ​​ക്കേ ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി? സാ​​ധ്യ​​ത കു​​റ​​വാ​​ണ്. കാ​​ര​​ണം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി വ​​ള​​രെ അ​​ടു​​പ്പ​​മു​​ള്ള ആ​​ളാ​​ണ് റാ​​വു. ബി​​ജെ​​പി​​യു​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​നു​​ള്ള അ​​ടു​​പ്പ​​വും വ​​ള​​രെ സു​​വി​​ദി​​തം. ബി​​ജെ​​പി വി​​രു​​ദ്ധ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​ന്ന​​തി​​നു പ്ര​​തി​​പ​​ക്ഷ​​ത്തെ ചെ​​റു സം​​ഘ​​ങ്ങ​​ളെ കൂ​​ട്ടാ​​ൻ റാ​​വു ശ്ര​​മി​​ക്കു​​ന്ന​​തു ബി​​ജെ​​പി​​യു​​ടെ വേ​​റൊ​​രു ത​​ന്ത്ര​​മാ​​യി കാ​​ണു​​ന്ന​​വ​​രു​​ണ്ട്. പ്ര​​തി​​പ​​ക്ഷ​​ത്ത് പ​​ര​​മാ​​വ​​ധി ഭി​​ന്ന​​ത സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യം. 

2014ലെ ​​എ​​ൻ​​ഡി​​എ അ​​ല്ല, 2019ലേ​​ത്. അ​​ന്ന് 41 ക​​ക്ഷി​​ക​​ളാ​​യി​​രു​​ന്നു സ​​ഖ്യ​​ത്തി​​ൽ‌. ഇ​​പ്പോ​​ൾ പ​​തി​​നാ​​റു പാ​​ർ​​ട്ടി​​ക​​ളെ​​ങ്കി​​ലും സ​​ഖ്യം വി​​ട്ടു പോ​​യി. സി.​​കെ. ജാ​​നു​​വി​​ന്‍റെ ആ​​ദി​​വാ​​സി ഗോ​​ത്ര മ​​ഹാ​​സ​​ഭ, പ്രൊ​​ഫ. എ.​​വി. താ​​മ​​രാ​​ക്ഷ​​ന്‍റെ ആ​​ർ​​എ​​സ്പി (ബോ​​ൾ​​ഷെ​​വി​​ക്) തു​​ട​​ങ്ങി​​യ പാ​​ർ​​ട്ടി​​ക​​ളും ഇ​​തി​​ൽ​​പ്പെ​​ടും. എ​​ൻ​​ഡി​​എ​​യി​​ലു​​ള്ള ചി​​ല ചെ​​റു​​ക​​ക്ഷി​​ക​​ൾ ആ​​ടി നി​​ൽ​​ക്കു​​ക​​യാ​​ണ്. ബി​​ജെ​​പി​​ക്കു കേ​​വ​​ല ഭൂ​​രി​​പ​​ക്ഷം കി​​ട്ടാ​​തെ വ​​രി​​ക​​യും മ​​റു​​ഭാ​​ഗ​​ത്ത് ആ​​രെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ ഉ​​ണ്ടാ​​ക്കാ​​ൻ തു​​നി​​യു​​ക​​യും ചെ​​യ്താ​​ൽ ആ ​​വ​​ശ​​ത്തേ​​ക്കു ചാ​​യു​​ന്ന​​വ​​രാ​​ണ​​വ​​ർ. അ​​വ​​ർ​​ക്കു പ​​ക​​ര​​ക്കാ​​രെ​​യാ​​ണ് റാ​​വു തി​​ര​​യു​​ന്ന​​തെ​​ന്നാ​​ണ് ഉ​​പ​​ശാ​​ല​​ക​​ളി​​ലെ അ​​ശ​​രീ​​രി. 

ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു​​വി​​നു പു​​റ​​മേ, മ​​മ​​ത ബാ​​ന​​ർ​​ജി, അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്, ശ​​ര​​ദ് പ​​വാ​​ർ തു​​ട​​ങ്ങി പ​​ല​​ർ​​ക്കും ഇ​​തേ ആ​​ഗ്ര​​ഹ​​വും ആ​​വ​​ശ്യ​​വു​​മു​​ള്ള​​വ​​രാ​​ണ്. നൂ​​റു സീ​​റ്റി​​ൽ കൂ​​ടു​​ത​​ൽ കോ​​ൺ​​ഗ്ര​​സി​​നു ല​​ഭി​​ച്ചാ​​ൽ, അ​​വ​​രു​​ടെ പു​​റ​​ത്തു നി​​ന്നു​​ള്ള പി​​ന്തു​​ണ ഉ​​റ​​പ്പാ​​ക്കി പ്രാ​​ദേ​​ശി​​ക ക​​ക്ഷി​​ക​​ളു​​ടെ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. അ​​തി​​നു ശ​​ക്ത​​നാ​​യ നേ​​താ​​വി​​ല്ല, വ്യ​​ക്ത​​മാ​​യ ന​​യ​​ങ്ങ​​ളു​​മി​​ല്ല. ബി​​ജെ​​പി വി​​രു​​ദ്ധ​​ത മാ​​ത്രം മു​​ത​​ലാ​​ക്കി അ​​വ​​ർ​​ക്കൊ​​രു സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യു​​മോ? 23 വ​​രെ കാ​​ത്തി​​രി​​ക്ക​​ണം. 


വാർത്തകൾ

Sign up for Newsletter



top