17
June 2019 - 2:36 am IST

Download Our Mobile App

Flash News
Archives

Religious

ramadan-2019

പാ​പ​മോ​ച​ന​ത്തി​ന്‍റെ മ​ധു​ര​മ​ന്ത്ര​ങ്ങ​ള്‍

Published:17 May 2019

# കെ.​എ​ന്‍. ജ​അ്ഫ​ര്‍സ്വാ​ദി​ഖ് സി​ദ്ദീ​ഖി (ചീ​ഫ് ഇ​മാം ആ​ല​പ്പു​ഴ മ​സ്താ​ന്‍ പ​ള്ളി, ഡ​യ​റ​ക്ട​ര്‍ ആ​ല​പ്പു​ഴ ഹാ​ഷി​മി​യ്യ)

മ​നു​ഷ്യ​നെ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന പ​ര​മ​മാ​യ മ​ഹ​ത്വം ദൈ​വാ​ര്‍പ്പ​ണ​വും ര​ക്ഷി​താ​വി​നോ​ട് മാ​ത്ര​മു​ള്ള അ​ടി​മ​ത്വ​വു​മാ​ണ്. ലോ​കം ആ​ദ​രി​ച്ചം​ഗീ​ക​രി​ച്ച ഉ​ന്ന​ത​രാ​യ പ്ര​വാ​ച​ക​ന്മാ​ര്‍, സ​ജ്ജ​ന​ങ്ങ​ള്‍, തു​ട​ങ്ങി എ​ല്ലാ​വ​രും ദൈ​വ ദാ​സ്യ​ത്തി​ല്‍ ഒ​ന്നാ​മ​ന്‍മാ​രാ​യി​രു​ന്നു.

സ​ര്‍വേ​ശ്വ​ര​നാ​യ ഏ​ക​നാ​യ അ​ള്ളാ​ഹു​വി​ല്‍ അ​ര്‍പ്പി​ത​നാ​യി സ​ഹ​ജീ​വി​ക​ളോ​ടു സ്നേ​ഹ​വും ആ​ത്മാ​ര്‍ഥ​ത​യും പു​ല​ര്‍ത്തു​ന്ന​വ​നാ​യി മാ​റു​വാ​ന്‍ റം​സാ​ന്‍ വ്ര​താ​നു​ഷ്ഠാ​നം മ​നു​ഷ്യ​നെ പ്രാ​പ്ത​നാ​ക്കു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​സ്ലാ​മി​ല്‍ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​രും നി​ര്‍ബ​ന്ധ​മാ​യും വ്ര​തം അ​നു​ഷ്ഠി​ക്കേ​ണ്ട​താ​ണെ​ന്ന് വി​ശു​ദ്ധ ഖു​റാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന​തും.

മ​റ്റു​ള്ള ആ​രാ​ധ​ന​ക​ള്‍ പ്ര​ത്യ​ക്ഷ​ത്തി​ല്‍ സാ​ധി​ക്കു​മ്പോ​ള്‍ നോ​മ്പ് വി​ശ്വാ​സി​യും ദൈ​വ​വും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ഇ​ട​പാ​ടാ​ണ്. നോ​മ്പ് എ​നി​ക്കു​ള്ള​താ​ണ്. നാ​മാ​ണ് അ​തി​ന് പ്ര​തി​ഫ​ലം ന​ല്‍കു​ന്ന​തെ​ന്ന ഖു​റാ​ന്‍ വ​ച​നം നോ​മ്പെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ക്കു​ള്ള അ​ള​വ​റ്റ പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചു​ള്ള സ​ത്യ​സാ​ക്ഷ്യ​മാ​ണ്. ഭ​ക്ഷ​ണം ആ​വോ​ളം ല​ഭി​ക്കു​മാ​യി​രു​ന്നി​ട്ടും അ​ത് ഉ​പേ​ക്ഷി​ക്കു​ക​യും മ​റ്റ് ലൗ​കി​ക സു​ഖ​ങ്ങ​ളി​ല്‍ നി​ന്നു വി​ട്ടു നി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ മ​നു​ഷ്യ​ന്‍ എ​ല്ലാം ദൈ​വ​ത്തി​നു മു​ന്നി​ല്‍ സ​മ​ര്‍പ്പി​ക്കു​ന്ന​വ​നാ​കു​ന്നു. വി​ശ​പ്പി​ന്‍റെ വി​ളി അ​റി​യു​ന്ന വി​ശ്വാ​സി സ​മൂ​ഹ​ത്തി​ല്‍ ദാ​രി​ദ്ര്യം കൊ​ണ്ട് പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രെ​യും അ​ല്‍പ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രെ​യും ഓ​ര്‍ക്കാ​നു​ള്ള ഒ​രു സ​ന്ദേ​ശം കൂ​ടി ഇ​ത് ന​ല്‍കു​ന്നു​ണ്ട്.

മ​നു​ഷ്യ​നെ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്ന പ​ര​മ​മാ​യ മ​ഹ​ത്വം ദൈ​വാ​ര്‍പ്പ​ണ​വും ര​ക്ഷി​താ​വി​നോ​ട് മാ​ത്ര​മു​ള്ള അ​ടി​മ​ത്വ​വു​മാ​ണ്. ലോ​കം ആ​ദ​രി​ച്ചം​ഗീ​ക​രി​ച്ച ഉ​ന്ന​ത​രാ​യ പ്ര​വാ​ച​ക​ന്മാ​ര്‍, സ​ജ്ജ​ന​ങ്ങ​ള്‍, തു​ട​ങ്ങി എ​ല്ലാ​വ​രും ദൈ​വ ദാ​സ്യ​ത്തി​ല്‍ ഒ​ന്നാ​മ​ന്‍മാ​രാ​യി​രു​ന്നു. അ​തി​നാ​ല്‍ സ്ര​ഷ്ടാ​വാ​യ അ​ള്ളാ​ഹു അ​വ​രെ വാ​ഴ്ത്തു​ന്ന​തും പു​ക​ഴ്ത്തു​ന്ന​തും 'എ​ന്‍റെ ദാ​സ​ന്‍' എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്. അ​ന്ത്യ​പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി വ​രെ​യു​ള്ള എ​ല്ലാ​വ​രും പ​രി​ശ്ര​മി​ച്ച​തും എ​ത്തി​ച്ചേ​ര്‍ന്ന​തും അ​ല്ലാ​ഹു​വി​ന്‍റെ ന​ന്ദി​യു​ള്ള ദാ​സ​നാ​കാ​നാ​ണ്. അ​തു​കൊ​ണ്ടാ​യി​രി​ക്കാം എ​ല്ലാ മ​ത​ങ്ങ​ളി​ലും ഉ​പ​വാ​സം ഒ​രു മു​ഖ്യ​ആ​രാ​ധ​ന​യാ​യി​ത്തീ​ര്‍ന്ന​ത്.

വി​ശേ​ഷ​ബു​ദ്ധി​യും വി​വേ​ച​ന​ശ​ക്തി​യും കൊ​ണ്ട​നു​ഗ്ര​ഹീ​ത​നാ​യ മ​നു​ഷ്യ​ന്‍ ഭൂ​മി​യു​ടെ പ​രി​പാ​ല​നം ഏ​റ്റെ​ടു​ക്കേ​ണ്ട സ്ര​ഷ്ടാ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പ്ര​തി​നി​ധി​യാ​ണ്. മാ​ന​വ സ​മൂ​ഹ​ത്തി​നാ​കെ അ​വ​സാ​ന നാ​ള്‍ വ​രെ വ​ഴി​കാ​ട്ടി​യാ​യ വി​ശു​ദ്ധ ഖു​റാ​ന്‍ ഭൂ​മി​യി​ലെ മ​നു​ജ​നു ക​ര​ഗ​ത​മാ​വാ​ന്‍ തു​ട​ങ്ങി​യ​തു ഈ ​മാ​സ​ത്തി​ലാ​ണ്. 

നി​ര​ന്ത​ര​പ്രാ​ര്‍ഥ​ന​ക​ളു​ടെ​യും, സ​ഹ​ന​ദ​ത്തി​ന്‍റേ​യും, സം​യ​മ​ന​ത്തി​ന്‍റെ​യും, ദൈ​വി​കാ​ര​ധ​ന​യു​ടെ​യും മാ​സം കൂ​ടി​യാ​ണ് പു​ണ്യ റ​മ​ദാ​ന്‍. ഈ ​മാ​സ​ത്തി​ല്‍ ഒ​രോ ദി​ന​ത്തി​ലും ഒ​രു യ​ഥാ​ര്‍ഥ മു​സ്ലിം അ​വ​ന്‍റെ ശ​രീ​ര​വു​മാ​യു​ള്ള സ​മ​ര​ത്തി​ലാ​ണ്. നോ​മ്പു​കാ​ര​ന്‍ ആ​ഹാ​രാ​ദി​ക​ള്‍ വ​ര്‍ജ്ജി​ക്കു​ന്ന​തോ​ടൊ​പ്പം അ​വ​ന്‍റെ ക​ണ്ണു​ക​ള്‍ക്കും കാ​തു​ക​ള്‍ക്കും ചി​ന്ത​ക​ള്‍ക്കും വാ​ക്കു​ക​ള്‍ക്കും വ്യ​ക്ത​മാ​യ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. അ​തോ​ടൊ​പ്പം ദൈ​വ​കൃ​പ ക​ര​സ്ഥ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​വു​ക​യും ചെ​യ്യു​ന്നു.

 അ​ള്ളാ​ഹു​വി​ന്‍റെ കാ​രു​ണ്യ​ത്തി​ന്‍റെ, ഐ​ശ്വ​ര്യ​ത്തി​ന്‍റെ ആ​ദ്യ പ​ത്ത് ദി​വ​സം പി​ന്നി​ട്ട ശേ​ഷം വി​ശു​ദ്ധ റം​സാ​ന്‍ ഇ​പ്പോ​ള്‍ പാ​പ​മോ​ച​ന​ത്തി​ന്‍റെ പ​ത്തു ദി​ന​രാ​ത്ര​ങ്ങ​ളി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ന​മ​സ്കാ​രാ​ന​ന്ത​ര​വും അ​ല്ലാ​ത്ത​പ്പോ​ഴും പാ​പ​മോ​ച​ന​ത്തി​ന്‍റെ മ​ധു​ര​മ​ന്ത്ര​ങ്ങ​ളാ​വും വി​ശ്വാ​സി​യു​ടെ അ​ധ​ര​ങ്ങ​ളി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ഉ​യ​ര്‍ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് സൃ​ഷ്ടാ​വ് റം​സാ​നി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ത്തു ദി​വ​സ​ക്കാ​ലം പാ​പ​മോ​ച​ന​ത്തി​നാ​യി ക​രു​തി​യ​ത് ? പാ​പം മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. ചെ​യ്ത തെ​റ്റി​ന്‍മേ​ലു​ള്ള പ​ശ്ചാ​ത്താ​പ​വും ഇ​നി തെ​റ്റി​ലേ​ക്കു മ​ട​ങ്ങി​ല്ലെ​ന്നു​മു​ള്ള ദൃ​ഢ​നി​ശ്ച​യ​വു​മാ​ണ് ഇ​തി​നു​ള്ള ഏ​ക പ​രി​ഹാ​ര​മാ​ര്‍ഗം. പ​ശ്ചാ​ത്ത​പി​ക്കു​ന്ന​വ​രാ​ണ് പാ​പം ചെ​യ്ത​വ​രി​ലെ ശ്രേ​ഷ്ഠ​ര്‍. എ​ല്ലാ ആ​ദ​മി​ന്‍റെ പു​ത്ര​ന്മാ​രും തെ​റ്റു​ചെ​യ്യു​ന്ന​വ​രാ​ണ്. തെ​റ്റു ചെ​യ്യു​ന്ന​വ​രി​ല്‍ ഉ​ത്ത​മ​ന്മാ​രാ​വ​ട്ടെ പ​ശ്ചാ​ത്ത​പി​ച്ചു മ​ട​ങ്ങു​ന്ന​വ​രും. തി​ര്‍മു​ദി, ഇ​ബ്നു​മാ​ജ തു​ട​ങ്ങി​യ ഹ​ദീ​സ് ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ ഈ ​പ്ര​വാ​ച​ക വ​ച​നം കാ​ണാ​ന്‍ ക​ഴി​യും.

 വ്ര​ത​ക്കാ​ല​ത്തെ ദൈ​വം രൂ​പ ക​ല്പ​ന ചെ​യ്ത രീ​തി​യെ മ​നു​ഷ്യ​രു​ടെ ജീ​വ​ത സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വാ​യി​ക്കേ​ണ്ട​തു​ണ്ട്. ആ​ദ്യ​ത്തെ പ​ത്തു ദി​വ​സ​ക്കാ​ലം കാ​രു​ണ്യം, അ​നു​ഗ്ര​ഹം, ദൈ​വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള പ്രാ​ര്‍ഥ​ന​ക​ളി​ലാ​യി​രു​ന്നു വി​ശ്വാ​സി​ക​ള്‍. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ പ​ത്തു നാ​ളു​ക​ള്‍ പാ​പ​മോ​ച​ന​ത്തി​നാ​ണ്. വ​ള​രെ ചി​ന്താ​ര്‍ഹ​മാ​യ ഒ​രു ബ​ന്ധം ഇ​വി​ടെ​യു​ണ്ട്. ഒ​രാ​ള്‍ക്കു കൂ​ടു​ത​ല്‍ അ​നു​ഗ്ര​ഹം കി​ട്ടു​മ്പോ​ഴാ​ണ് പ​ല കാ​ര്യ​ങ്ങ​ളി​ലും മ​തി​മ​റ​ക്കു​ക​യും ദൈ​വം ത​ന്ന ന​ന്മ​ക​ളെ​ത്തൊ​ട്ടു ഓ​രോ​രു​ത്ത​രും അ​ശ്ര​ദ്ധ​രാ​വു​ക​യും ചെ​യ്യു​ക.

ഇ​ത്ത​രം അ​ശ്ര​ദ്ധ​ക​ളാ​ണ് പ​ല​പ്പോ​ഴും പാ​പ​ങ്ങ​ളി​ലേ​ക്കും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ളി​ലേ​ക്കും ന​മ്മെ ന​യി​ക്കാ​റു​ള്ള​ത്. വി​ശു​ദ്ധ ഖു​ര്‍ആ​നി​ല്‍ അ​ല്ലാ​ഹു ഇ​തി​നെ വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്നു​മു​ണ്ട്. 'നാം ​നി​ങ്ങ​ള്‍ക്കു ന​ല്‍കി​യ അ​നു​ഗ്ര​ഹ​ങ്ങ​ളെ തൊ​ട്ടു അ​ശ്ര​ദ്ധ​രാ​വു​ക​യും, നി​ങ്ങ​ള്‍ മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​തു​വ​രെ ആ ​അ​ശ്ര​ദ്ധ തു​ട​രു​ക​യും ചെ​യ്യും. 'കൂ​ടു​ത​ല്‍ സ​മ്പ​ത്തു കി​ട്ടു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രോ​ടു മ​ത്സ​രി​ക്കാ​ന്‍ ആ​രം​ഭി​ക്കു​ന്നു. ഈ ​മ​ത്സ​രം വാ​ശി​യാ​വു​ന്നു. ഇ​തു പി​ന്നെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റേ​യും നി​ല​നി​ല്‍പ്പി​ന്‍റെ​യും കാ​ര്യ​മാ​യി മാ​റു​ന്നു. ഇ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ വി​ജ​യ​ത്തി​നു വേ​ണ്ടി വ​ഴി​വി​ട്ട പ​ല​തി​നെ​യും ആ​ശ്ര​യി​ക്കു​ന്നു. അ​ത് പാ​പ​മാ​യി മാ​റു​ന്നു. അ​ത്ത​ര​ക്കാ​രോ​ടു​മു​ള്ള ഒ​ര്‍മ്മ​പ്പെ​ടു​ത്ത​ലാ​ണ് റം​സാ​നി​ലെ പാ​പ​മോ​ച​ന​ത്തി​നു മാ​ത്രം നീ​ക്കി വെ​ച്ച പ​ത്തു ദി​ന രാ​ത്ര​ങ്ങ​ള്‍.


വാർത്തകൾ

Sign up for Newsletter



top