ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:17 May 2019
കൊച്ചി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ നരേന്ദ്ര മോദിയെ ട്രോളി മന്ത്രി എം.എം. മണി. പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാൽ ചോദ്യങ്ങൾക്കൊന്നും മറുപടി കാണാഞ്ഞപ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി എന്നായിരുന്നു മണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മോദി ആദ്യമായി പങ്കെടുത്തത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി നരേന്ദ്ര മോദി കൂടി വാർത്താ സമ്മേളനത്തിന് എത്തുകയായിരുന്നു. പ്രാപ്തിയുള്ള സർക്കാരാണെങ്കിൽ തെരഞ്ഞെടുപ്പും ഐപിഎല്ലും റമസാനും സ്കൂൾ പരീക്ഷയും ഒക്കെ ഒരേ സമയം നടത്താൻ സാധിക്കുമെന്ന് മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിൽ തിരിച്ചു വരുമെന്നും പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമ പ്രവരർത്തകർക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
അതേസമയം, മോദി വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. താൻ അച്ചടക്കമുള്ള പാർട്ടിക്കാരനാണെന്നും ബിജെപി അധ്യക്ഷൻ ഉള്ളപ്പോൾ താൻ മറുപടി നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു, മോദിയോടായി ചോദ്യം ഉയർന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണം.