24
August 2019 - 11:13 pm IST

Download Our Mobile App

Flash News
Archives

Crime

തോട്ടപ്പടിയിൽ 125 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്കുമായി യുവാവ് അറസ്റ്റിൽ

Published:18 May 2019

ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പൊലീസ് അറസ്റ്റ് ചെയ്തത്.   പൊലീസ് പരിശോധനക്കിടയിലാണ് ലൈസൻസ് ഇല്ലാത്ത ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയത്. 

തൃശൂർ: തോട്ടപ്പടിയിൽ 125 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്കുമായി യുവാവിനെ പിടികൂടി. ചാലക്കുടി സ്വദേശി രതീഷ് ആണ് ഹൈവേ പൊലീസ് അറസ്റ്റ് ചെയ്തത്.   പൊലീസ് പരിശോധനക്കിടയിലാണ് ലൈസൻസ് ഇല്ലാത്ത ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയത്. 

വെള്ള സ്വിഫ്റ്റ് കാറിൽ അഞ്ച് ചാക്കുകളിൽ ആയി 997 സ്റ്റിക്കുകൾ ഉണ്ടായിരുന്നു. ഒരെണ്ണം 124 ഗ്രാം ഭാരം ഉണ്ട്. വടക്കഞ്ചേരിയിൽ നിന്നും ചാലക്കുടിയിലേക്കു കടത്തുന്നതിനിടെയാണ് രതീഷ് പിടിയിലായത്.

കിണർ പൊളിക്കാൻ ആണ് ഇവ കൊണ്ട് പോയത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.എന്നാൽ ലൈസൻസോ, മറ്റു രേഖകളോ ഹാജരാക്കാൻ ആയില്ല. സംഭവത്തിൽ മണ്ണുത്തി പൊലീസ് കേസ് എടുത്തു. ജലാറ്റിൻ സ്റ്റിക്കുകളുടെ ഉറവിടം പൊലീസ് പരിശോധിക്കുകയാണ്. ചൂട് കൂടിയാൽ പൊട്ടി തെറിക്കാൻ സാധ്യത ഉള്ളതിനാൽ പിടിച്ചെടുത്ത സ്റ്റിക്കുകൾ സമീപത്തെ ക്വാറിയിലേക്ക് മാറ്റി. ഇവ വിദഗ്ധരെ എത്തിച്ച് നിർവീര്യമാക്കും. 


വാർത്തകൾ

Sign up for Newsletter



top