24
August 2019 - 11:41 pm IST

Download Our Mobile App

Flash News
Archives

Special

grumpy-cat.jpg

സോഷ്യൽ മീഡിയയിലെ സൂപ്പർ താരം ഗ്രംപി പൂച്ച വിടവാങ്ങി

Published:18 May 2019

ഒരു ഭക്ഷണശാലയിലെ വെയിട്രസായി ജോലി ചെയ്തിരുന്ന തബത ബുന്ദിസെൻ എന്ന സ്ത്രീയെ കോടീശ്വരിയാക്കിയത് ഗ്രംപിയായിരുന്നു. ടർഡർ സോസ് എന്നാണ് ഗ്രംപിയുടെ യഥാർഥ പേര്.

ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ഗ്രംപി പൂച്ച വിടവാങ്ങി. മൂത്രനാളിയിലെ അണുബാധയെ തുടർന്ന് അരിസോണയിലെ വീട്ടിലായിരുന്നു ഗ്രംപി മരണത്തിന് കീഴടങ്ങിയത്. ഒരു ഭക്ഷണശാലയിലെ വെയിട്രസായി ജോലി ചെയ്തിരുന്ന തബത ബുന്ദിസെൻ എന്ന സ്ത്രീയെ കോടീശ്വരിയാക്കിയത് ഗ്രംപിയായിരുന്നു. ടർഡർ സോസ് എന്നാണ് ഗ്രംപിയുടെ യഥാർഥ പേര്.

2012 ൽ ഒരു വെബ്സൈറ്റിൽ വന്ന ചിത്രമാണ് ടർസർ സോസിനെ ഗ്രംപിയാക്കി മാറ്റിയത്. ദേഷ്യപ്പെടുന്ന പൂച്ചയെന്നാണ് ഗ്രംപി ക്യാറ്റ് എന്ന വാക്കിനർഥം. ഗ്രംപിക്ക് ആരാധകരറേറിയതോടെ തബത ബുന്ദിസെൻ ഹോട്ടലിലെ ജോലി രാജി വച്ചു. ഗ്രംപി സിനിമയിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചതോടെ തബതയും കോടീശ്വരിയാകുകയായിരുന്നു.

അധികം വൈകാതെ തന്നെ ഗ്രംപിയുടെ പേരിൽ സിനിമ ഇറങ്ങി, വസ്ത്രങ്ങൾ ഇറങ്ങി എന്തിനേറെ കളിപ്പാട്ടങ്ങൾ വരെയിറങ്ങി. അനുവാദമില്ലാതെ ഗ്രംപിയുടെ ചിത്രം ഉപയോഗിച്ചതിന് പകർപ്പവകാശലംഘന കേസിലൂടെ ഗ്രംപിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് അഞ്ചു കോടി രൂപയായിരുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്സാണ് ഗ്രംപിയ്ക്കുള്ളത്.


വാർത്തകൾ

Sign up for Newsletter



top