24
August 2019 - 11:14 pm IST

Download Our Mobile App

Flash News
Archives

Trends

deepika-canne

ഇളം പച്ചയിൽ വിസ്മയം തീർത്ത് ദീപിക; സൂപ്പർ ലുക്കെന്ന് ആരാധകർ

Published:18 May 2019

. ഇളംപച്ച നിറമുള്ള വസ്ത്രത്തിലെ ദീപികയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബറ്റിസ്റ്റ വല്ലിയാണ് ദീപികയുടെ ഈ സൂപ്പർ ലുക്കിന് പിന്നിൽ.

റെഡ് കാർപെറ്റിൽ ഗൗണിൽ തിളങ്ങുകയാണ് നടി ദീപിക പദുക്കോൺ. കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ രണ്ടാം ദിനത്തിലും ഗൗണിനെ വിട്ട് ഒരു പരീക്ഷണവുമില്ല ദീപികയ്ക്ക്. ഇളംപച്ച നിറമുള്ള വസ്ത്രത്തിലെ ദീപികയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബറ്റിസ്റ്റ വല്ലിയാണ് ദീപികയുടെ ഈ സൂപ്പർ ലുക്കിന് പിന്നിൽ.

തലയിൽ പിങ്ക് നിറത്തിലെ ഹെയർബാൻഡും സിംപിൾ മേക്കപ്പുമണിഞ്ഞിരുന്നു. കാനിന്‍റെ ആദ്യ ദിനത്തിൽ പീറ്റർ ടൺദാസ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞായിരുന്നു ദീപിക റെഡ് കാർപെറ്റിലെത്തിയത്.

ക്രീം നിറത്തിലെ വസ്ത്രത്തിന് ഹെവി കാജൽ മേക്കപ്പും പോണി ടെയ്ൽ ഹെയർ സ്റ്റൈലുമാണ് ദീപിക തെരഞ്ഞെടുത്തത്.

ഇത് മൂന്നാം തവണയാണ് ദീപിക കാനിലെത്തുന്നത്. ദീപികയെ കൂടാതെ പ്രിയങ്ക ചോപ്രയും കങ്കണ റണാവത്തും റെഡ് കാർപെറ്റിലെത്തിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 

Cannes-17th May,2019. #Cannes2019

A post shared by Deepika Padukone (@deepikapadukone) on

 


വാർത്തകൾ

Sign up for Newsletter



top