23
October 2019 - 1:16 am IST

Download Our Mobile App

Flash News
Archives

Travel

tag

വെറുതേ ഷോയ്ക്ക് കെട്ടുന്നതല്ല ഈ ടാഗ്...

Published:18 May 2019

ഇത് ഷോ കാണിയ്ക്കാൻ കെട്ടുന്ന ഒന്നല്ല. ഇത് ഒരു ടിബറ്റൻ പ്രെയർ ടാഗാണ്. ഓം മണി പദ്മേ ഹും OM(ohm) MA(mah) NI(nee) PAD(pahd) ME(may) HUM(hum) എന്നാണ് ഇതിലെ വാചകങ്ങൾ. 

ബൈക്കിൽ ലോകം ചുറ്റുന്ന യാത്രാ പ്രേമികളുടെ എണ്ണം കൂടി വരുകയാണ്. ഒട്ടുമിക്ക റൈഡർമാരുടെയും ബൈക്കിന് മുന്നിൽ കെട്ടിയിരിക്കുന്ന ടാഗ് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതൊക്കെ അവൻമാരു വെറുതേ ഷോയ്ക്ക് കെട്ടുന്നതാണെന്ന് തമാശയ്ക്കാണെങ്കിലും നമ്മൾ പറയാറുമുണ്ട്. എന്നാൽ ഒരു കാര്യം പറ‍യാം. ഇത് ഷോ കാണിയ്ക്കാൻ കെട്ടുന്ന ഒന്നല്ല. ഇത് ഒരു ടിബറ്റൻ പ്രെയർ ടാഗാണ്. ഓം മണി പദ്മേ ഹും OM(ohm) MA(mah) NI(nee) PAD(pahd) ME(may) HUM(hum) എന്നാണ് ഇതിലെ വാചകങ്ങൾ. 

എന്താണ് ഈ ടിബറ്റൻ ടാഗിനിത്ര പ്രത്യേകത...

ബുദ്ധമത വിശ്വാസികളുടെ പരിപാവനമായ ടിബറ്റൻ മന്ത്രമാണിതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 
ഓം (വെളുപ്പ്) - മാഹാത്മ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഗർവ്, അഹംഭാവം എന്നിവയിൽ നിന്ന് മോചനം തരുന്നുവെന്നാണ് വിശ്വാസം.

മ (പച്ച) - നീതിയാണ് ഇതിൽ അർഥമാക്കുന്നത്. അസൂയ, ലൗകികമായ ആകാംക്ഷ എന്നിവയിൽ നിന്നു മോചനം നേടാൻ സഹായിക്കുന്നുവെന്നാണ് വിശ്വാസം.

ണി (മഞ്ഞ) - സഹനശീലത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. അത്യാസക്തി, തൃഷ്ണ എന്നിവയിൽ നിന്നു മോചനം പ്രാപിക്കുന്നുവെന്നാണ് വിശ്വാസം. 

പദ് (നീല) - ജാഗ്രത, പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്നു. അജ്ഞത, ദുരാഗ്രഹം തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കുന്നു. 

മേ (ചുവപ്പ്) - നിരാകരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദാരിദ്ര്യത്തിൽ നിന്നും അധീനതയിൽ നിന്നും മോചനം നേടുമെന്നാണ് വിശ്വാസം. 

ഹും (കറുപ്പ്) - ജ്ഞാനത്തെ സൂചിപ്പിക്കുന്നു. പ്രകോപനം, വൈരാഗ്യം എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

വിശ്വാസങ്ങൾ...

ടാഗിനെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ടാഗ് കാറ്റ് ലഭിക്കുന്ന സ്ഥലത്തേ കെട്ടാൻ പാടുള്ളു. കാറ്റിൽ ആടിയുലയുമ്പോൾ ചുറ്റിനും ഒരു പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നുവെന്നാണ് അവരുടെ വിശ്വാസം. ടാഗ് കൈമാറുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നും ഇവർ വിശ്വസിക്കുന്നു. ഇതിന്‍റെ നിറം മങ്ങുന്നത് ലാമകളുടെ പ്രാർഥന ദൈവം കേട്ടതിന്‍റെ അടയാളമായും കരുതപ്പെടുന്നു.

ലഡാക്കിൽ നിന്നും മറ്റും ഇത് വാങ്ങുമ്പോൾ അവിടെയുള്ളവർ പ്രത്യേകം പറയാറുണ്ട് ഇത് കവറിനുള്ളിൽ ഇടരുതെന്ന്. അതൊന്നും വകവയ്ക്കാതെയാണ് കാറിനുള്ളിലും മറ്റും ഇത് കെട്ടിയിടുന്നത്. കൂടാതെ ഇതിലെ ഓരോ മന്ത്രങ്ങളും മനുഷ്യന്‍റെ ഉള്ളിലെ ദുഷ്‌‌ട ശക്തികളെ പുറന്തള്ളുന്നതിന് വേണ്ടിയാണ്.  

ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തർ ഈ മന്ത്രം ഉരുവിടാറുണ്ട്. ഓം മണി പദ്മേ ഹും എന്നതിനെ സാങ്ക്സർ തുകു റിംപോച്ചെ എന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. മണി പദ്മേ എന്ന വാക്കിന് താമരയിലെ രത്നം എന്നും അർഥം പറയാറുണ്ട്.


വാർത്തകൾ

Sign up for Newsletter



top