16
June 2019 - 1:03 pm IST

Download Our Mobile App

Flash News
Archives

Wellness

hot-water

നി​ത്യേ​ന ഇ​ളം ചൂ​ടു​വെ​ള്ളം കു​ടി​ച്ചാ​ൽ...

Published:18 May 2019

വ്യാ​​യാ​​മം ചെ​​യ്യു​​ന്ന​​ത് സ​​ങ്ക​​ല്‍പ്പ​​ത്തി​​ല്‍ മാ​​ത്ര​​മാ​​വു​​ന്ന​​തോ​​ടെ ഇ​​ത്ത​​ര​​കാ​​ര്‍ക്ക് ഭാ​​രം കു​​റ​​യു​​ന്നി​​ല്ലെ​​ന്ന സ​​ങ്ക​​ടം മാ​​ത്രം ബാ​​ക്കി​​യാ​​വു​​ന്നു. ഭാ​​രം കു​​റ​​ക്കാ​​നു​​ള്ള എ​​ല്ലാ ശ്ര​​മ​​ങ്ങ​​ള്‍ക്കും ഏ​​റ്റ​​വും ന​​ല്ല സ​​മ​​യം രാ​​വി​​ലെ​​യാ​​ണെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത്.  ശ​​രീ​​ര ഭാ​​രം കു​​റ​​യ്ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ രാ​​വി​​ലെ ശീ​​ല​​മാ​​ക്കേ​​ണ്ട ചി​​ല കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചാ​​ണ് പ​​റ​​യു​​ന്ന​​ത്

ജോ​​ലി​​ത്തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ൽ വ്യാ​​യാ​​മം ചെ​​യ്യാ​​ൻ സ​​മ​​യ​​മി​​ല്ലെ​​ന്നാ​​ണ് പ​​ല​​രു​​ടെ​​യും പ​​രാ​​തി. നേ​​ര​​ത്തി​​ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​വ​​രും ഇ​​ല്ല. വ്യാ​​യാ​​മം ചെ​​യ്യാ​​തെ​​യും ഭ​​ക്ഷ​​ണം കൃ​​ത്യ​​സ​​മ​​യ​​ത്ത് ക​​ഴി​​ക്കാ​​തെ​​യും ശ​​രീ​​ര​​ഭാ​​രം കു​​റ​​യ്ക്കാ​​നു​​മാ​​കി​​ല്ല​​ല്ലോ.. ​​ശ​​രീ​​ര​​ഭാ​​രം കു​​റ​​യ്ക്കാ​​ന്‍ കൃ​​ത്യ​​മാ​​യ ഭ​​ക്ഷ​​ണ​​ക്ര​​മ​​വും വ്യാ​​യാ​​മ​​ങ്ങ​​ളും എ​​ല്ലാം പ്ലാ​​ന്‍ ചെ​​യ്യു​​ക​​യും അ​​ത് നീ​​ട്ടി കൊ​​ണ്ട് പോ​​കു​​ന്ന​​വ​​രും ഏ​​റെ​​യാ​​ണ്. വ്യാ​​യാ​​മം ചെ​​യ്യു​​ന്ന​​ത് സ​​ങ്ക​​ല്‍പ്പ​​ത്തി​​ല്‍ മാ​​ത്ര​​മാ​​വു​​ന്ന​​തോ​​ടെ ഇ​​ത്ത​​ര​​കാ​​ര്‍ക്ക് ഭാ​​രം കു​​റ​​യു​​ന്നി​​ല്ലെ​​ന്ന സ​​ങ്ക​​ടം മാ​​ത്രം ബാ​​ക്കി​​യാ​​വു​​ന്നു. ഭാ​​രം കു​​റ​​ക്കാ​​നു​​ള്ള എ​​ല്ലാ ശ്ര​​മ​​ങ്ങ​​ള്‍ക്കും ഏ​​റ്റ​​വും ന​​ല്ല സ​​മ​​യം രാ​​വി​​ലെ​​യാ​​ണെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത്.  ശ​​രീ​​ര ഭാ​​രം കു​​റ​​യ്ക്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ രാ​​വി​​ലെ ശീ​​ല​​മാ​​ക്കേ​​ണ്ട ചി​​ല കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചാ​​ണ് പ​​റ​​യു​​ന്ന​​ത്.

രാ​​വി​​ലെ എ​​ഴു​​ന്നേ​​റ്റ ഉ​​ട​​ന്‍ ഒ​​രു ഗ്ലാ​​സ് ചെ​​റു​​ചൂ​​ടു​​ള്ള വെ​​ള്ളം കു​​ടി​​ച്ചു കൊ​​ണ്ട് ദി​​വ​​സം തു​​ട​​ങ്ങു​​ക. ആ​​യു​​ര്‍വേ​​ദ-​​ജ​​പ്പാ​​ന്‍ ചി​​കി​​ത്സാ രീ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍, ഈ ​​ശീ​​ലം ദ​​ഹ​​ന​​വ്യ​​വ​​സ്ഥ സം​​വി​​ധാ​​ന​​ത്തെ ശു​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ശ​​രീ​​ര​​പോ​​ഷ​​ണ​​ത്തി​​ന് സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും. ശാ​​രീ​​രി​​ക പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് കൂ​​ടു​​ത​​ല്‍ ഉ​​ണ​​ര്‍വ് ന​​ല്‍കു​​ന്ന​​തോ​​ടൊ​​പ്പം അ​​മി​​ത ഭാ​​രം ഇ​​ല്ലാ​​താ​​ക്കാ​​നും ഈ ​​ശീ​​ലം സ​​ഹാ​​യി​​ക്കും. വെ​​ള്ള​​ത്തി​​ന് ചൂ​​ട് കൂ​​ട​​രു​​ത്. ത​​ണു​​പ്പു​​വി​​ട്ട അ​​വ​​സ്ഥ മാ​​ത്ര​​മേ ഉ​​ണ്ടാ​​കാ​​വൂ. ആ​​ദ്യം ഇ​​ളം ചൂ​​ടു​​വെ​​ള്ളം കു​​ടി​​ച്ച് പി​​ന്നീ​​ട് ദി​​വ​​സം മു​​ഴു​​വ​​ന്‍ ത​​ണു​​ത്ത വെ​​ള്ളം കു​​ടി​​ക്കാ​​വു​​ന്ന​​താ​​ണ്.

ഇ​​ളം ചൂ​​ടു​​വെ​​ള്ള​​ത്തി​​ല്‍ വേ​​ണ​​മെ​​ങ്കി​​ല്‍ അ​​ല്‍പം നാ​​ര​​ങ്ങ​​നീ​​രോ മ​​റ്റ് രു​​ചി​​യോ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​താ​​ണ്.  കൂ​​ടു​​ത​​ല്‍ ത​​വ​​ണ വെ​​ള്ളം കു​​ടി​​ക്കു​​ന്നു​​വെ​​ങ്കി​​ല്‍ ഭാ​​രം കു​​റ​​യു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധാ​​ഭി​​പ്രാ​​യം. ശ​​രീ​​ര​​ത്ത് ജ​​ലാം​​ശം നി​​ല​​നി​​ല്‍ക്കു​​ന്ന​​ത് ശ​​രീ​​ര ഭാ​​രം ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ന്നു. വെ​​ള്ളം കു​​ടി​​ച്ചാ​​ല്‍ ആ​​വ​​ശ്യ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​ല്ലാ​​താ​​കും. ഇ​​ത് അ​​ധി​​ക ക​​ലോ​​റി കു​​റ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു. 

പോ​​ഷ​​ക സ​​മൃ​​ദ്ധ​​മാ​​യ ഒ​​രു പ്ര​​ഭാ​​ത ഭ​​ക്ഷ​​ണം ദി​​വ​​സ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ ആ​​വ​​ശ്യം.  പ്ര​​ഭാ​​ത ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​ത് ശ​​രീ​​ര ഭാ​​രം കു​​റ​​യ്ക്കാ​​ന്‍ സ​​ഹി​​ക്കു​​ന്നു. പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ​​ത്തി​​ല്‍ ധാ​​രാ​​ളം പ്രോ​​ട്ടീ​​നും നാ​​രു​​ക​​ളും ഉ​​ള്‍പ്പെ​​ടു​​ത്തേ​​ണ്ട​​ത് ശ​​രീ​​ര ഭാ​​രം കു​​റ​​യ്ക്കു​​ന്ന​​തി​​ന് ഏ​​റെ ആ​​വ​​ശ്യ​​മാ​​ണ്. കാ​​ര​​ണം ഇ​​വ ദ​​ഹി​​ക്കാ​​ന്‍ സ​​മ​​യം കൂ​​ടു​​ത​​ലെ​​ടു​​ക്കും. അ​​തു​​മൂ​​ലം വി​​ശ​​പ്പ് കു​​റ​​യു​​ക​​യും വ​​യ​​ര്‍ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് തോ​​ന്ന​​ല്‍ ഉ​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്യും. പ്രാ​​ത​​ലി​​ന് നാ​​ലു മു​​ട്ട ക​​ഴി​​ക്കു​​ന്ന​​ത് ന​​ല്ല​​താ​​ണ്. 

അ​​തി​​രാ​​വി​​ലെ വ്യാ​​യാ​​മം ചെ​​യ്യു​​ന്ന​​ത് ശ​​രീ​​ര ഭാ​​രം കു​​റ​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു ന​​ല്ല ഉ​​പാ​​ധി​​യാ​​ണെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ര്‍ പ​​റ​​യു​​ന്ന​​ത്. കൈ​​കാ​​ലു​​ക​​ള്‍ക്ക് പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു കൊ​​ണ്ടു​​ള്ള വ്യാ​​യാ​​മ​​ങ്ങ​​ളാ​​ണ് ഏ​​റ്റ​​വും ന​​ല്ല​​ത്.  ശ​​രീ​​രം ന​​ന്നാ​​യി വി​​യ​​ര്‍ക്കു​​മ്പോ​​ള്‍ അ​​ധി​​ക​​മു​​ള്ള ക​​ലോ​​റി എ​​രി​​ഞ്ഞു തീ​​രും. ദി​​വ​​സേ​​ന ഏ​​താ​​ണ്ട് 20 മി​​നി​​റ്റ് ശാ​​രീ​​രി​​ക പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ല്‍ ഏ​​ര്‍പ്പെ​​ടു​​ന്ന​​ത് സു​​ഖ​​പ്ര​​ദ​​മാ​​യ ഉ​​റ​​ക്ക​​വും അ​​മി​​ത​​ഭാ​​ര​​ത്തെ കു​​റ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന ഘ​​ട​​ക​​മാ​​ണെ​​ന്നും പ​​ഠ​​ന​​ങ്ങ​​ൾ  പ​​റ​​യു​​ന്നു. 


വാർത്തകൾ

Sign up for Newsletter



top