17
June 2019 - 2:43 am IST

Download Our Mobile App

Flash News
Archives

Special

melbourne-noble

മെ​ൽ​ബ​ണി​ലു​ണ്ട് നോ​ബി​ളി​നൊ​രു ഏ​ദ​ൻ​ തോ​ട്ടം

Published:18 May 2019

# പി.​​ബി. ബാ​​ലു

നോ​​ബി​​ളി​​ന്‍റെ ഭാ​​ഷ​​യി​​ല്‍ പ​​റ​​ഞ്ഞാ​​ല്‍,​ ന​​മ്മു​​ടെ ര​​ക്ത​​ത്തി​​ലു​​ള്ള​​ത് എ​​വി​​ടെ വ​​ച്ചാ​​ണെ​​ങ്കി​​ലും പു​​റ​​ത്തു​​വ​​രും. മ​​ന​​സി​​ല്‍ ആ​​ഗ്ര​​ഹി​​ച്ച​​ത് സാ​​ധ്യ​​മാ​​ക്കാ​​ന്‍ പ​​റ്റി​​യ ജീ​​വി​​ത പ​​ങ്കാ​​ളി​​യെ​​ക്കൂ​​ടി ല​​ഭി​​ച്ച​​തോ​​ടെ ജോ​​ലി​​ത്തി​​ര​​ക്കി​​നി​​ട​​യി​​ലും വീ​​ട്ടി​​ലെ കൊ​​ച്ചു കൃ​​ഷി​​യി​​ടം സ​​മൃ​​ദ്ധ​​മാ​​യി.

മെ​​ല്‍ബ​​ണി​ൽ കാ​രം ഡൗ​ണി​ലു​ള്ള നോ​​ബി​​ളി​​ന്‍റെ വീ​​ടൊ​​രു കൊ​​ച്ചു ഏ​​ദ​​ന്‍ തോ​​ട്ട​​മാ​​ണ്. ആ​​പ്പി​​ളും മു​​ന്തി​​രി​​യും അ​​ട​​ക്കം പ​​ഴ​​ങ്ങ​​ളും, ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ക്യാ​​ര​​റ്റു മു​​ത​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ നാ​​ട​​ന്‍ പ​​യ​​റു വ​​രെ വി​​ള​​ഞ്ഞു നി​​ല്‍ക്കു​​ന്ന ഇ​​ത്ത​​രി കു​​ഞ്ഞ​​ന്‍ ഏ​​ദ​​ന്‍ തോ​​ട്ടം. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ നോ​​ബി​​ളി​​ന്‍റെ തൊ​​ടി​​യി​​ലൊ​​രു വാ​​ഴ​​യും കു​​ല​​ച്ചു. വാ​​ഴ വ​​ള​​രാ​​ത്ത മെ​​ൽ​​ബ​​ണി​​ൽ അ​​തും ആ​​ദ്യാ​​നു​​ഭ​​വം.

പി​​റ​​വം കൊ​ടു​മ്പൂ​പ്പ​റ​മ്പി​ൽ നോ​​ബി​​ള്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ലേ​​ക്കു കു​​ടി​​യേ​​റി​​യി​​ട്ട് ഒ​​രു പ​​തി​​റ്റാ​​ണ്ടു ക​​ഴി​​ഞ്ഞു, മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ന്‍ജി​​നീ​​യ​​റാ​​യ നോ​​ബി​​ള്‍ സ്വ​​ന്ത​​മാ​​യു​​ള്ള പ​​ത്തു​​സെ​​ന്‍റ് വി​​ല്ല​​യി​​ലാ​​ണ് തോ​​ട്ടം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. നാ​​ട്ടി​​ല്‍ ചെ​​റു​​പ്പ​​ത്തി​​ല്‍ കൃ​​ഷി​​യോ​​ടു​​ണ്ടാ​​യി​​രു​​ന്ന ക​​മ്പ​​മാ​​യി​​രു​​ന്നു എ​​ൻ​​ജി​​നീ​​യ​​റെ കു​​ടി​​യേ​​റി​​യ നാ​​ട്ടി​​ലും ക​​ര്‍ഷ​​ക​​നാ​​ക്കി​​യ​​ത്. നോ​​ബി​​ളി​​ന്‍റെ ഭാ​​ഷ​​യി​​ല്‍ പ​​റ​​ഞ്ഞാ​​ല്‍,​ ന​​മ്മു​​ടെ ര​​ക്ത​​ത്തി​​ലു​​ള്ള​​ത് എ​​വി​​ടെ വ​​ച്ചാ​​ണെ​​ങ്കി​​ലും പു​​റ​​ത്തു​​വ​​രും. മ​​ന​​സി​​ല്‍ ആ​​ഗ്ര​​ഹി​​ച്ച​​ത് സാ​​ധ്യ​​മാ​​ക്കാ​​ന്‍ പ​​റ്റി​​യ ജീ​​വി​​ത പ​​ങ്കാ​​ളി​​യെ​​ക്കൂ​​ടി ല​​ഭി​​ച്ച​​തോ​​ടെ ജോ​​ലി​​ത്തി​​ര​​ക്കി​​നി​​ട​​യി​​ലും വീ​​ട്ടി​​ലെ കൊ​​ച്ചു കൃ​​ഷി​​യി​​ടം സ​​മൃ​​ദ്ധ​​മാ​​യി.

സു​​ഹൃ​​ത്തു​​ക്ക​​ളി​​ല്‍ നി​​ന്നു ല​​ഭി​​ച്ച വി​​ത്തു​​ക​​ള്‍ പാ​​കി​​യാ​​ണ് ആ​​ദ്യം ചെ​​റി​​യ തോ​​തി​​ല്‍ കൃ​​ഷി തു​​ട​​ങ്ങി​​യ​​ത്. എ​​ന്നാ​​ല്‍ ന​​ല്ല കൈ​​പ്പു​​ണ്യ​​മു​​ള്ള ക​​ര്‍ഷ​​ക​​നാ​​ണെ​​ന്ന് വി​​ള​​വി​​ലൂ​​ടെ തെ​​ളി​​ഞ്ഞ​​പ്പോ​​ൾ  ഉ​​ള്ള ഭൂ​​മി​​യി​​ല്‍ ര​​ണ്ടും ക​​ല്‍പ്പി​​ച്ച് കൃ​​ഷി ഉ​​ഷാ​​റാ​​ക്കി. ജോ​​ലി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലെ​​ത്തി​​യാ​​ല്‍ കൃ​​ഷി​​യി​​ട​​ത്തി​​ലാ​​ണ്. രാ​​ത്രി​​യെ​​ന്നോ പ​​ക​​ലെ​​ന്നോ ഭേ​​ദ​​മി​​ല്ല. മ​​ക​​ന്‍ ക്രി​​സ്റ്റ​​ഫോ​​യെ​​ക്കാ​​ള്‍ സ്‌​​നേ​​ഹ​​മാ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ളോ​​ടും പൂ​​ക്ക​​ളോ​​ടും എ​​ന്ന പ​​രി​​ഭ​​വ​​മേ പ്രി​​യ​​ത​​മ അ​​നു​​വി​​നു​​ള്ളൂ. 

ക​​ര്‍ഷ​​ക​​ന്‍റെ പി​​ആ​​ര്‍ ഒ​​ഫീ​​സ​​ര്‍ കൂ​​ടി​​യാ​​ണ് ഭാ​​ര്യ അ​​നു. കൂ​ത്താ​ട്ട​കു​ള​ത്തെ വ്യ​വ​സാ​യി​യാ​യ ജോ​ർ​ജ് ക​ർ​ത്താ​നി​ക്കാ​ട്ടി​​ന്‍റെ മ​ക​ളാ​യ അ​നു ബ​യോ ടെ​ക്നോ​ള​ജി​യി​ൽ ബി.​ടെ​ക് ബി​രു​ദ​ധാ​രി​ണി​യാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ ലാ​ബ​റ​ട്ട​റി സ​ർ​വീ​സ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ. കു​​ടും​​ബ വാ​​ട്‌​​സാ​​പ്പ് ഗ്രൂ​​പ്പി​​ലും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലു​​മൊ​​ക്കെ വീ​​ട്ടി​​ലെ കൃ​​ഷി​​യു​​ടെ വി​​ശേ​​ഷ​​ങ്ങ​​ള്‍ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് അ​​നു​​വാ​​ണ്. മെ​​ൽ​​ബ​​ണി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ വാ​​ഴ ന​​ട്ട് കു​​ല​​വെ​​ട്ടി​​യെ​​ടു​​ത്ത​​താ​​ണ് നോ​​ബി​​ള്‍ ന​​ട​​ത്തി​​യ ഏ​​റ്റ​​വും വ​​ലി​​യ സാ​​ഹ​​സം. മെ​​ൽ​​ബ​​ണി​​ൽ വാ​​ഴ കു​​ല​​ച്ച ച​​രി​​ത്ര​​മി​​ല്ല. അ​​വി​​ട​​ത്തെ കാ​​ലാ​​വ​​സ്ഥ​​യും ഭൂ​​പ്ര​​കൃ​​തി​​യും അ​​തി​​നു പ​​റ്റി​​യ​​ത​​ല്ല. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ മ​​റ്റു ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ വാ​​ഴ വ​​ള​​രും. എ​​ന്നാ​​ൽ കു​​ല​​യ്ക്കു​​ന്ന​​ത് അ​​പൂ​​ർ​​വം. ര​​ണ്ട​​ര​​വ​​ര്‍ഷം കൊ​​ണ്ടാ​​ണ് ഒ​​രു വാ​​ഴ വ​​ള​​ര്‍ന്ന് അ​​തി​​ല്‍ നി​​ന്ന് കു​​ല​​വെ​​ട്ടാ​​ന്‍ സാ​​ധി​​ച്ച​​തെ​​ന്ന് നോ​​ബി​​ള്‍. ആ​​പ്പി​​ളും മു​​ന്തി​​രി​​യും വ​​ള​​ര്‍ത്തി​​യി​​ട്ടു​​ള്ള തോ​​ട്ട​​ത്തി​​ല്‍ ഇ​​പ്പോ​​ള്‍ പാ​​ഷ​​ന്‍ ഫ്രൂ​​ട്ടും ധാ​​രാ​​ള​​മു​​ണ്ട്.

വേ​​ന​​ല​​വ​​ധി​​ക്ക് നാ​​ട്ടി​​ല്‍ എ​​ത്തി​​യ​​പ്പോ​​ഴും ആ​​ധി ത​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തെ​​ക്കു​​റി​​ച്ച്. ന​​ല്ല ചൂ​​ട് കാ​​ലാ​​വ​​സ്ഥ​​യാ​​ണി​​പ്പോ​​ൾ. അ​​തി​​നാ​​ല്‍ കൃ​​ത്യ​​മാ​​യി വെ​​ള്ളം ന​​ന​​ച്ചാ​​ല്‍ മാ​​ത്ര​​മേ അ​​തു നി​​ല​​നി​​ല്‍ക്കൂ. ഇ​​ല​​ക്‌​​ട്രോ​​ണി​​ക് നി​​യ​​ന്ത്രി​​ത സം​​വി​​ധാ​​നം ഏ​​ര്‍പ്പെ​​ടു​​ത്തി ജ​​ല​​സേ​​ച​​നം ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടാ​​ണ് വി​​മാ​​നം ക​​യ​​റി​​യ​​ത്.

വാ​​ട്ട​​ര്‍ ടാ​​ങ്കു​​മാ​​യി ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഡ്രി​​പ്പ് ഇ​​റി​​ഗേ​​ഷ​​ന്‍ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ വെ​​ള്ളം ചെ​​ടി​​ക​​ളു​​ടെ ചു​​വ​​ട്ടി​​ലെ​​ത്തും. സാ​​ധാ​​ര​​ണ ര​​ണ്ട് ചെ​​റി​​യ ബാ​​റ്റ​​റി​​യി​​ലാ​​ണ് പ്ര​​വ​​ര്‍ത്ത​​നം. നാ​​ട്ടി​​ലെ 5000 രൂ​​പ​​യ്ക്ക് തോ​​ട്ട​​ങ്ങ​​ളി​​ല്‍ സ്ഥാ​​പി​​ക്കാ​​ന്‍ സാ​​ധി​​ക്കും. വീ​​ട്ടി​​ലെ തോ​​ട്ട​​ത്തി​​ല്‍ നി​​ന്ന് പ​​ച്ച​​ക്ക​​റി​​ക​​ള്‍ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ല്‍ പു​​റ​​ത്തു​​നി​​ന്നു വാ​​ങ്ങേ​​ണ്ട സ്ഥി​​തി​​യി​​ല്ലെ​​ന്ന് നോ​​ബി​​ള്‍ പ​​റ​​യു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ള്‍ക്കും സ​​മ്മാ​​ന​​മാ​​യി ത​​ങ്ങ​​ളു​​ടെ ഉ​​ല്‍പ​​ന്ന​​ങ്ങ​​ള്‍ ന​​ല്‍കു​​ന്നു​​ണ്ട് ഈ ​​കു​​ടു​​ബം. ജോ​​ലി​​ക്കൊ​​പ്പം കൃ​​ഷി സ​​ജീ​​വ​​മാ​​ക്കാ​​ന്‍ ത​​ന്നെ​​യാ​​ണ് ഇ​​രു​​വ​​രു​​ടെ​​യും തീ​​രു​​മാ​​നം.


വാർത്തകൾ

Sign up for Newsletter



top