17
June 2019 - 3:05 am IST

Download Our Mobile App

Flash News
Archives

Football

ഫുട്ബോളർ ബൈച്ചുങ് ബൂട്ടിയയുടെ ജീവിതം അഭ്രപാളിയിലേക്ക്

Published:19 May 2019

യുവനടന്‍ ടൈഗര്‍ ഷറോഫ് ബൂട്ടിയ ആയി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ടൈഗറിനെ സമീപിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ സിനിമാ തിരക്കുകൾ കഴിഞ്ഞാൽ ടൈഗർ ബൂട്ടിയയായി ആഭ്രപാളിയിലെത്തും.

കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുംഗ് ബൂട്ടിയയുടെ ജീവിതകഥ അഭ്രപാളിയിലെത്തുന്നു. യുവനടന്‍ ടൈഗര്‍ ഷറോഫ് ബൂട്ടിയ ആയി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ടൈഗറിനെ സമീപിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ സിനിമാ തിരക്കുകൾ കഴിഞ്ഞാൽ ടൈഗർ ബൂട്ടിയയായി ആഭ്രപാളിയിലെത്തും.

ഇന്ത്യൻ കായികരംഗത്തു് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ഓഗസ്റ്റിലാണ് ദേശീയ ടീമിൽ നിന്നും വിരമിച്ചത്. ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്‍റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായി തുടരുന്നു. സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽത്തന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി.ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്.

മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്ക്കാരം ലഭിച്ച ഐ.എം. വിജയൻ ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്. 1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.


വാർത്തകൾ

Sign up for Newsletter



top