25
August 2019 - 4:01 am IST

Download Our Mobile App

Flash News
Archives

Trends

aishwarya-rai

ആരാധ്യയുടെ കൈപിടിച്ച് ഐശ്വര്യയെത്തി; മത്സ്യകന്യകയെന്ന് ആരാധകർ

Published:20 May 2019

കാനിലെ ഐശ്വര്യയുടെ ലുക്കും വസ്ത്രങ്ങളും എന്നും ഫാഷൻ ലോകം ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ ഇത്തവണ ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത് മകൾ ആരാധ്യയുടെ കൈപിടിച്ചാണ്.

കാൻ ചലചിത്ര മേളയിൽ ഐശ്വര്യ റായ് ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാൻ കൂടി ബോളിവുഡിന് കഴിയില്ല. അത്രയേറെ തവണ കാൻ റെഡ് കാർപെറ്റിൽ തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. കാനിലെ ഐശ്വര്യയുടെ ലുക്കും വസ്ത്രങ്ങളും എന്നും ഫാഷൻ ലോകം ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ ഇത്തവണ ഐശ്വര്യ റെഡ് കാർപെറ്റിലെത്തിയത് മകൾ ആരാധ്യയുടെ കൈപിടിച്ചാണ്.

മെറ്റാലിക് ഗോൾഡൻ ഗൗൺ അണിഞ്ഞാണ് ആദ്യ ദിനം ഐശ്വര്യയെത്തിയത്. ഫിഷ് കട്ട് ഡിസൈനിലുള്ള ഗൗൺ അണിഞ്ഞ് ഒരു മത്സ്യകന്യകയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഐശ്വര്യയെത്തിയത്. അമ്മയുടെ വസ്ത്രത്തോട് സാമ്യമായ മഞ്ഞനിറമുള്ള വസ്ത്രമായിരുന്നു ആരാധ്യയുടേത്.

ജീൻസ്-ലോയിസ് സബാജി ഡിസൈൻ ചെയ്ത് വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞത്. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ സൗന്ദര്യം ഇരട്ടിയാക്കി. 

 
 
 
 
 
 
 
 
 
 
 
 
 


വാർത്തകൾ

Sign up for Newsletter



top