17
June 2019 - 2:21 am IST

Download Our Mobile App

Flash News
Archives

Troll

മോദിയെ ട്രോളി ട്വിങ്കിള്‍ ഖന്ന

Published:20 May 2019

ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗ്ലുകളും' എന്നാണ് ഫോ‌ട്ടോയ്ക്ക് താരം ട്വിറ്ററില്‍ കുറിപ്പിട്ട‌ിരിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ധ്യാനവുമായി ബന്ധപ്പെട്ട് മോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്നയും രംഗത്ത്.  

ധ്യാനത്തിന്‍റെ സ്വന്തം ചിത്രം പങ്കുവെച്ചാണ്  മോദിയെ ട്വിങ്കിള്‍ ഖന്ന  ട്രോളുന്നത്. 'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേയേറെ സ്പിരിച്വല്‍ ചിത്രങ്ങള്‍ കണ്ടു. ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകളും വിവിധ ആംഗ്ലുകളും' എന്നാണ് ഫോ‌ട്ടോയ്ക്ക് താരം ട്വിറ്ററില്‍ കുറിപ്പിട്ട‌ിരിക്കുന്നത്.

 

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മോദിയുടെ ധ്യാനത്തിന്‍റെ ചിത്രങ്ങള്‍ ഏറെ ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. നരേന്ദ്ര മോദിയ്ക്കെതിരെയും ബിജെപിക്കെതിരെയും നിലപാടുകളെടുത്ത് മുന്നേറുന്ന  ട്വിങ്കിള്‍ ഖന്ന ബോളിവുഡ് താരം അക്ഷയ്കുമാറിന്‍റെ ഭാര്യയാണ്. 

 


വാർത്തകൾ

Sign up for Newsletter



top