17
June 2019 - 2:17 am IST

Download Our Mobile App

Flash News
Archives

Bollywood

saif-alikhan

മേക്കോവറെന്നു പറഞ്ഞാൽ ഇങ്ങനെയുണ്ടോ? നാഗ സന്യാസിയായി സെയ്ഫ് അലിഖാൻ

Published:20 May 2019

ഹിമാലയത്തിലെ ഗുഹകളിൽ ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. ലാൽ കപ്താൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകരിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഹണ്ടർ എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ പേര്.

വ്യത്യസ്തമായ മേക്ക് ഓവർ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് നടൻ സെയ്ഫ് അലിഖാൻ. ഹിമാലയത്തിലെ ഗുഹകളിൽ ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. ലാൽ കപ്താൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകരിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഹണ്ടർ എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ പേര്.

ചിത്രത്തിന്‍റെ പുതിയ പേരും സെയ്ഫിന്‍റെ ലുക്കും ഇന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം പറയുന്നത്. സെപ്റ്റംബർ ആറിന് ചിത്രം തിയെറ്ററുകളിലെത്തും. മുടി നെറുകയിൽ കെട്ടിവെച്ച് മുഖത്ത് നിറയെ ഭസ്മം പുരട്ടി ചുവന്ന വലിയ കുറി വരച്ച സെയ്ഫിന്‍റെ ലുക്കാണ് പുറത്തുവിട്ടിരി ക്കുന്നത്. നവദീപ് സിങാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top