25
August 2019 - 12:14 am IST

Download Our Mobile App

Flash News
Archives

Updates

kiifb

സോ​ഫ്റ്റ്‌​വെ​യ​ര്‍ റെ​ഡി; ചി​ട്ടി​പ്പ​ണം കി​ഫ്ബി​യി​ലേ​ക്ക്

Published:20 May 2019

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ല​ണ്ട​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ കേ​ന്ദ്ര​ത്തി​ലെ മോ​ണ്ട്കാം ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍വ​ച്ച് യൂ​റോ​പ്പ് മേ​ഖ​ല​യ്ക്കാ​യി ചി​ട്ടി തു​റ​ന്നു കൊ​ടു​ത്തു. അ​ടു​ത്ത​കാ​ലം വ​രെ യു​എ​ഇ​യി​ല്‍ ഉ​ള്ള​വ​ര്‍ക്കു മാ​ത്ര​മാ​യി​രു​ന്നു ചി​ട്ടി​യി​ല്‍ ചേ​രു​വാ​ന്‍ ക​ഴി​യു​മാ​യി​രു​ന്ന​ത്

കൊ​ച്ചി : ല​ണ്ട​ന്‍ വി​പ​ണി​യി​ല്‍ മ​സാ​ല​ബോ​ണ്ടി​ല്‍ പ​ണ​മി​റ​ക്കാ​നു​ള്ള കെ​എ​സ്എ​ഫ്ഇ​യു​ടെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. ഇ​നി മ​ല​യാ​ളി​ക​ളു​ടെ ചി​ട്ടി​പ്പ​ണം ത​ട​സ​ങ്ങ​ളി​ല്ലാ​തെ ബോ​ണ്ടി​ലെ​ത്തും. ഇ​നി​മേ​ല്‍ യൂ​റോ​പ്പി​ലെ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ള്‍ക്കും പ്ര​വാ​സി​ചി​ട്ടി​യി​ല്‍ ചേ​രാം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ല​ണ്ട​ന്‍ ഫി​നാ​ന്‍ഷ്യ​ല്‍ കേ​ന്ദ്ര​ത്തി​ലെ മോ​ണ്ട്കാം ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍വ​ച്ച് യൂ​റോ​പ്പ് മേ​ഖ​ല​യ്ക്കാ​യി ചി​ട്ടി തു​റ​ന്നു കൊ​ടു​ത്തു. അ​ടു​ത്ത​കാ​ലം വ​രെ യു​എ​ഇ​യി​ല്‍ ഉ​ള്ള​വ​ര്‍ക്കു മാ​ത്ര​മാ​യി​രു​ന്നു ചി​ട്ടി​യി​ല്‍ ചേ​രു​വാ​ന്‍ ക​ഴി​യു​മാ​യി​രു​ന്ന​ത്. ഏ​പ്രി​ല്‍ 24 മു​ത​ല്‍ മ​റ്റ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്കും പ്ര​വാ​സി ചി​ട്ടി വ്യാ​പി​പ്പി​ച്ചു. ഇ​പ്പോ​ള്‍ യൂ​റോ​പ്പി​ലേ​യ്ക്കും താ​മ​സം​വി​ന ആ​ഗോ​ള​മാ​യും വി​ദേ​ശ​മ​ല​യാ​ളി​ക​ള്‍ക്കു ചി​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കാം.

എ​ന്തു​കൊ​ണ്ട് ഇ​ത്ര കാ​ല​താ​മ​സം, മ​ന​പൂ​ർ​വ​മാ​യി ച​വി​ട്ടി പി​ടി​ച്ച​താ​ണ്. ഈ ​ചി​ട്ടി​യു​ടെ പ്ര​ത്യേ​ക​ത ര​ജി​സ്ട്രേ​ഷ​ന്‍, പ​ണം ഈ​ടാ​ക്ക​ല്‍, ലേ​ലം, സെ​ക്യു​രി​റ്റി പ​രി​ശോ​ധ​ന, ലേ​ല​ത്തു​ക ന​ല്‍ക​ല്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഓ​ണ്‍ല​നൈാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത് ഒ​രു ക​മ്പ​നി​യും ചി​ട്ടി ഇ​തു​പോ​ലെ സ​മ്പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ല​സൈ് ചെ​യ്തി​ട്ടി​ല്ല. 

പ്ര​വാ​സി​ചി​ട്ടി യൂ​റോ​പ്പി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സോ​ഫ്റ്റ്‌​വെ​യ​ര്‍ പൂ​ർ​ണ​മാ​യും പു​തു​താ​യി ത​യാ​റാ​ക്കേ​ണ്ടി​യി​രു​ന്നു. അ​തി​നൊ​പ്പ​മാ​ണ് നി​ക്ഷേ​പ​ത്തി​നു​ള്ള സ​ങ്കേ​തി​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യ​ത്. മു​ഖ്യ​മാ​യും എ​ന്‍ഐ​സി​യെ ആ​ശ്ര​യി​ച്ചാ​ണ് ഇ​തി​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​ര്‍ ന​ട​പ​ടി​ക​ള്‍ നീ​ങ്ങി​യി​രു​ന്ന​ത്. അ​തി​നൊ​പ്പം  തി​രു​വ​ന​ന്ത​പു​ര​ത്തെ ചി​ല സ്റ്റാ​ര്‍ട്ട​പ്പു​ക​ളും കി​ഫ്ബി​യി​ലെ​യും കെ​എ​സ്എ​ഫ്ഇ​യി​ലെ ചി​ല വി​ദ​ഗ്ദ​രും ഡോ. ​കെ.​എം എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഭ​ഗീ​ര​ഥ പ്ര​യ​ത്ന​ത്തി​ലൂ​ടെ ഇ​ത് സാ​ധി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​വാ​സി ചി​ട്ടി​യി​ല്‍ നി​ല​വി​ല്‍ 6084 ആ​ളു​ക​ള്‍ പ​ണ​മ​ട​ച്ച് സ​ബ്സ്ക്രൈ​ബ് ചെ​യ്തി​ട്ടു​ണ്ട്. മൊ​ത്തം 320 കോ​ടി രൂ​പ​യു​ടെ വ​ര​വ് ഉ​റ​പ്പാ​ക്കു​ന്ന ചി​ട്ടി​ക​ളാ​ണ് പ്ര​വ​ര്‍ത്ത​ന​ത്തി​ലാ​യ​ത്. ഇ​തി​ല്‍ നി​ന്ന് 28 കോ​ടി രൂ​പ കെ​എ​സ്എ​ഫ്ഇ​യ്ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ത് കി​ഫ്ബി ബോ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കും. ലേ​ലം പി​ടി​ച്ച​വ​ര്‍ക്കു പ​ണം ന​ല്‍കേ​ണ്ട​പ്പോ​ള്‍ ഒ​രു ദി​വ​സ​ത്തെ മു​ന്ന​റി​യി​പ്പു ന​ല്‍കി കെ​എ​സ്എ​ഫ്ഇ​ക്ക് ബോ​ണ്ടു​ക​ള്‍ കാ​ശാ​ക്കാം. അ​ങ്ങ​നെ ഓ​രോ ദി​വ​സ​വും കെ​എ​സ്എ​ഫ്ഇ ബോ​ണ്ടു​ക​ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ക​യും പ​ണം പി​ന്‍വ​ലി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കും. ഇ​ത് ഓ​ട്ടോ​മാ​റ്റി​ക്കാ​യി ബോ​ണ്ട് ക​ണ്‍വേ​ര്‍ട്ട​ര്‍ എ​ന്ന സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​പ​ണം കൂ​ടി എ​ത്തു​മ്പോ​ള്‍ കെ​എ​സ്എ​ഫ്ഇ​യി​ലെ മൂ​ന്നു​ത​രം ഫ​ണ്ടു​ക​ളാ​ണ് കി​ഫ്ബി ബോ​ണ്ടു​ക​ളി​ല്‍ ഉ​ണ്ടാ​കു​ക. മൂ​ന്നു​ത​രം ചി​ട്ടി പ​ണ​മാ​ണ് ബോ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​ന്ന്, ഒ​രു മാ​സ​ത്തെ ഗ്യാ​ര​ണ്ടി തു​ക ട്ര​ഷ​റി​യി​ലോ ബാ​ങ്കു​ക​ളി​ലോ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഈ ​തു​ക ഇ​പ്പോ​ള്‍ നി​യ​മാ​നു​സൃ​തം കി​ഫ്ബി ബോ​ണ്ടു​ക​ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ര​ണ്ട്, ചി​ട്ടി പ്ര​സൈ് മ​ണി പ​ല​രും കെ​എ​സ്എ​ഫ്ഇ​യി​ല്‍ നി​ക്ഷേ​പി​ക്കു​ക പ​തി​വാ​ണ്. ഇ​തും കി​ഫ്ബി ബോ​ണ്ടു​ക​ളി​ലാ​ണ് നി​ക്ഷേ​പി​ക്കു​ക. മൂ​ന്ന്, ലേ​ല​ത്തു​ക 15 ദി​വ​സ​ത്തി​ന​കം ന​ല്‍കി​യാ​ല്‍ മ​തി. അ​ത്ര​യും കാ​ലം ഇ​തും കി​ഫ്ബി ഇ​ബോ​ണ്ടു​ക​ളി​ല്‍ ഉ​ണ്ടാ​കും.  ഇ​പ്പോ​ള്‍ ബോ​ണ്ടു​ക​ളി​ല്‍ അ​സ​ലാ​യി എ​ട്ട് കോ​ടി രൂ​പ നി​ക്ഷേ​പ​മാ​യി ബാ​ക്കി​യു​ണ്ട്.

കെ​എ​സ്എ​ഫ്ഇ​യു​ടെ നേ​ട്ടം

ആ​ദ്യ​ത്തെ ര​ണ്ടി​നും നി​ക്ഷേ​പ​ത്തു​ക​ക​ള്‍ക്കും ട്ര​ഷ​റി​യി​ലെ പ​ലി​ശ​നി​ര​ക്കി​ല്‍ പ്ര​തി​ഫ​ലം കി​ട്ടും. മൂ​ന്നാ​മ​ത്തേ​തി​ന് ബാ​ങ്കു​ക​ളി​ല്‍ സേ​വി​ങ്സ് റേ​റ്റി​ലേ പ്ര​തി​ഫ​ലം കി​ട്ടൂ. അ​തേ​സ​മ​യം സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നും മാ​ര്‍ക്ക​റ്റി​ങ്ങി​നും വേ​ണ്ടി​യു​ള്ള ചെ​ല​വ് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ വ​ള​രെ ചെ​റി​യ അ​ധി​ക എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചാ​ര്‍ജ്ജേ ചി​ട്ടി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​വ​രൂ. ആ​ഭ്യ​ന്ത​ര ചി​ട്ടി​യേ​ക്കാ​ള്‍ ദീ​ര്‍ഘ​നാ​ളി​ല്‍ ലാ​ഭ​ക​ര​മാ​യി​രി​ക്കും പ്ര​വാ​സി​ചി​ട്ടി. 

കി​ഫ്ബി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​മാ​ണെ​ങ്കി​ല്‍ 67.5 ശ​ത​മാ​നം പ​ലി​ശ​ക്ക് നി​ക്ഷേ​പ​വും ല​ഭ്യ​മാ​കു​ന്നു. പ്ര​വാ​സി ചി​ട്ടി​യു​ടെ ടേ​ണ്‍ ഓ​വ​ര്‍ ഗ​ണ്യ​മാ​യി ഉ​യ​രു​മ്പോ​ള്‍ കെ​എ​സ്എ​ഫ്ഇ​യു​ടെ ലാ​ഭം വ​ര്‍ദ്ധി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ പ​ലി​ശ നി​ര​ക്ക് ഇ​നി​യും താ​ഴ്ത്താ​നാ​വൂ. അ​ന്ത​ര്‍ദേ​ശീ​യ ഫി​നാ​ന്‍സ് മാ​ര്‍ക്ക​റ്റി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ചി​ട്ടി എ​ന്ന സ​മ്പാ​ദ്യ​രീ​തി ആ​ധു​നി​ക ബോ​ണ്ട് മാ​ര്‍ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി രം​ഗ​പ്ര​വേ​ശ​നം ചെ​യ്യു​ന്ന​ത്. ചി​ട്ടി​യു​ടെ നി​ക്ഷേ​പ​ക​നു ല​ഭി​ക്കു​ന്ന നേ​ട്ടം ബാ​ങ്കി​ല്‍ ഡെ​പ്പോ​സി​റ്റു ചെ​യ്താ​ല്‍ കി​ട്ടു​ന്ന​തി​നേ​ക്കാ​ള്‍ ചെ​റു​താ​യെ​ങ്കി​ലും ഉ​യ​ര്‍ന്ന​താ​ണ്. 


വാർത്തകൾ

Sign up for Newsletter



top