25
August 2019 - 12:28 am IST

Download Our Mobile App

Flash News
Archives

Analysis

cial-solar-powerproject

40 രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ര്‍മാ​ര്‍ സി​യാ​ല്‍ സൗ​രോ​ര്‍ജ പ​ദ്ധ​തി കാ​ണാ​നെ​ത്തു​ന്നു

Published:20 May 2019

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ സൗ​രോ​ര്‍ജ വി​മാ​ന​ത്താ​വ​ള​മാ​യ സി​യാ​ലി​ന്‍റെ സൗ​രോ​ര്‍ജ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നാ​ണ് മെ​യ് 22 ന് ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ളു​ടെ സം​ഘം കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി: ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സോ​ളാ​ര്‍ അ​ല​യ​ന്‍സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 40 രാ​ജ്യ​ങ്ങ​ളു​ടെ അ​ബാം​സ​ഡ​ര്‍/​ഹൈ​ക്ക​മ്മി​ഷ​ണ​ര്‍മാ​ര്‍ സി​യാ​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്നു. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ സൗ​രോ​ര്‍ജ വി​മാ​ന​ത്താ​വ​ള​മാ​യ സി​യാ​ലി​ന്‍റെ സൗ​രോ​ര്‍ജ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നാ​ണ് മെ​യ് 22 ന് ​രാ​ഷ്ട്ര പ്ര​തി​നി​ധി​ക​ളു​ടെ സം​ഘം കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന​ത്. 

ഇ​ന്ത്യ​യും ഫ്രാ​ന്‍സും മു​ന്‍കൈ​യെ​ടു​ത്ത് 2015-ല്‍ ​രൂ​പ​വ​ത്ക്ക​രി​ച്ച ആ​ഗോ​ള സം​ഘ​ട​ന​യാ​ണ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സോ​ളാ​ര്‍ അ​ല​യ​ന്‍സ് (ഐ​എ​സ്എ). 74 രാ​ജ്യ​ങ്ങ​ള്‍ ഇ​തി​ല്‍ അം​ഗ​മാ​ണ്. പ​ര​മാ​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​രോ​ര്‍ജ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ച് ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളോ​ടു​ള്ള ആ​ശ്ര​യം കു​റ​യ്ക്കു​ക, ഇ​തി​നാ​യി മി​ക​ച്ച മാ​തൃ​ക​ക​ള്‍ അ​ന്വേ​ഷി​ക്കു​ക, 2030 ഓ​ടെ ആ​യി​രം കോ​ടി ഡോ​ള​റി​ന്‍റെ ഫ​ണ്ട് രൂ​പ​വ​ത്ക്ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് ഐ​എ​സ്എ​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍. 

വ​ലി​യ തോ​തി​ല്‍ ഊ​ര്‍ജ ഉ​പ​ഭോ​ഗം വേ​ണ്ടി​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​രോ​ര്‍ജം ഉ​പ​യു​ക്ത​മാ​ക്കാ​മെ​ന്ന ആ​ശ​യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കി​യ സി​യാ​ലി​നെ​മി​ക​ച്ച മാ​തൃ​ക​യാ​യി ഐ​എ​സ്എ കാ​ണു​ന്നു. സ​മാ​ന പ​ദ്ധ​തി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത ആ​രാ​ഞ്ഞാ​ണ് 40 രാ​ഷ്ട്ര​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ര്‍/​ഹൈ​ക്ക​മ്മി​ഷ​ണ​ര്‍മാ​രെ ഐ​എ​സ്എ സി​യാ​ലി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​ത്തു​ന്ന സം​ഘം സി​യാ​ല്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തും. തു​ട​ര്‍ന്ന് പ്ര​ധാ​ന സൗ​രോ​ര്‍ജ പ്ലാ​ന്‍റ് സ​ന്ദ​ര്‍ശി​ക്കും. 

2015 ഓ​ഗ​സ്റ്റ് മു​ത​ല്‍ പൂ​ര്‍ണ​മാ​യും സൗ​രോ​ര്‍ജ​ത്താ​ലാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വി​പ്ല​വ​ക​ര​മാ​യ ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യ​തി​ന് 2018-ല്‍ ​ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​ര​മോ​ന്ന​ത പ​രി​സ്ഥി​തി പു​ര​സ്ക്കാ​ര​മാ​യ " ചാ​മ്പ്യ​ന്‍സ് ഓ​ഫ് എ​ര്‍ത്ത് '' ന് ​സി​യാ​ല്‍ അ​ര്‍ഹ​മാ​യി​രു​ന്നു. നി​ല​വി​ല്‍ എ​ട്ട് പ്ലാ​ന്‍റു​ക​ളി​ലാ​യി 40 മെ​ഗാ​വാ​ട്ടി​ന്‍റെ മൊ​ത്തം സ്ഥാ​പി​ത​ശേ​ഷി​യു​ണ്ട്. പ്ര​തി​ദി​നം ശ​രാ​ശ​രി 1.63 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 1.53 ല​ക്ഷം യൂ​ണി​റ്റാ​ണ് സി​യാ​ലി​ന്‍റെ പ്ര​തി​ദി​ന ഊ​ര്‍ജാ​വ​ശ്യം.  ഈ​ജി​പ്ത്, സെ​ന​ഗ​ല്‍, നൈ​ജീ​രി​യ, ടാ​ന്‍സാ​നി​യ, ന​മീ​ബി​യ തു​ട​ങ്ങി 25 ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​യും ഫ്രാ​ന്‍സ്, ബ്ര​സീ​ല്‍, ചി​ലെ, ബൊ​ളീ​വി​യ, മ​ലേ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​യും അം​ബാ​സി​ഡ​ര്‍/​ഹൈ​ക്ക​മ്മി​ഷ​ണ​ര്‍മാ​രാ​ണ് ബു​ധ​നാ​ഴ്ച സി​യാ​ലി​ലെ​ത്തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top