24
August 2019 - 11:40 pm IST

Download Our Mobile App

Flash News
Archives

Market

tomato-and-ginger

ത​ക്കാ​ളി​യും ഇ​ഞ്ചി​യും താ​ര​ങ്ങ​ള്‍; കൈ ​നി​റ​യെ കാ​ശ്

Published:20 May 2019

ഇ​ടു​ക്കി മ​റ​യൂ​രി​ന്‍റെ അ​തി​ര്‍ത്തി ഗ്രാ​മ​മാ​യ ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ല്‍പേ​ട്ട​യി​ല്‍ ത​ക്കാ​ളി​യു​ടെ മൊ​ത്ത വ്യാ​പാ​ര വി​ല 20 മു​ത​ല്‍ 30 രൂ​പ വ​രെ​യാ​ണ്. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​യി​ലെ​ത്തു​മ്പോ​ള്‍ കി​ലോ​യ്ക്ക് 35 മു​ത​ല്‍ 55 രൂ​പ വ​രെ​യാ​കും

കൊ​ച്ചി: ഇ​ട​ക്കാ​ല​ത്തി​ന് ശേ​ഷം വി​പ​ണി​യി​ല്‍ വി​ല​കു​തി​ച്ച​ത്  ത​ക്കാ​ളി ക​ര്‍ഷ​ക​ര്‍ക്കും കേ​ര​ള​ത്തി​ലെ ഇ​ഞ്ചി ക​ര്‍ഷ​ക​ര്‍ക്കും കൈ ​നി​റ​യെ കാ​ശ് ന​ല്‍കി. ഇ​ഞ്ചി വി​ല​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​യാ​ണ്. കി​ലോ​യി​ക്ക് 100 രൂ​പ​യാ​ണ് വി​ല.  ഇ​ടു​ക്കി മ​റ​യൂ​രി​ന്‍റെ അ​തി​ര്‍ത്തി ഗ്രാ​മ​മാ​യ ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ല്‍പേ​ട്ട​യി​ല്‍ ത​ക്കാ​ളി​യു​ടെ മൊ​ത്ത വ്യാ​പാ​ര വി​ല 20 മു​ത​ല്‍ 30 രൂ​പ വ​രെ​യാ​ണ്. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​യി​ലെ​ത്തു​മ്പോ​ള്‍ കി​ലോ​യ്ക്ക് 35 മു​ത​ല്‍ 55 രൂ​പ വ​രെ​യാ​കും. ക​ഴി​ഞ്ഞ മാ​സം ആ​ദ്യം ത​ക്കാ​ളി​യു​ടെ വി​ല കി​ലോ​യ്ക്ക് അ​ഞ്ച് മു​ത​ല്‍ 10 രൂ​പ വ​രെ​യാ​യി​രു​ന്നു. 

മു​ന്‍ മാ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച​തി​ന്‍റെ നാ​ലി​ലൊ​ന്ന് ത​ക്കാ​ളി പോ​ലും ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നും ആ​ന്ധ്ര​യി​ൽ നി​ന്നു​മു​ള്ള ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​തും ക​ടു​ത്ത വ​ര​ള്‍ച്ച​യു​മാ​ണ് ത​ക്കാ​ളി ഉ​ല്‍പാ​ദ​നം കു​റ​യാ​നും വി​ല വ​ര്‍ധി​ക്കാ​നും കാ​ര​ണ​മാ​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യാ​ള​വി​ല്‍ ല​ഭി​ച്ച തു​ക​യേ​ക്കാ​ള്‍ അ​ഞ്ചി​ര​ട്ടി​ക്ക​ടു​ത്ത് വി​ല​യാ​ണ് ഇ​പ്പോ​ള്‍ ഇ​ഞ്ചി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും വി​ദേ​ശ​ത്തു​നി​ന്ന​ട​ക്ക​മു​ള്ള ഇ​റ​ക്കു​മ​തി​യി​ല്‍ കു​റ​വ് വ​ന്ന​തു​മാ​ണ് വി​ല​വ​ര്‍ധ​ന​യ്ക്ക് കാ​ര​ണം. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ സീ​സ​ണി​ല്‍ ഇ​ഞ്ചി​വി​ല 60 കി​ലോ ചാ​ക്കി​ന് 1300 രൂ​പ മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. സാ​ധാ​ര​ണ​രീ​തി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല ല​ഭി​ക്കു​ന്ന ജൂ​ണ്‍- ജൂ​ലൈ മാ​സ​ത്തോ​ടെ വി​ല സ​ര്‍വ​കാ​ല റെ​ക്കൊ​ഡി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ക​മ്പോ​ളം ന​ല്‍കു​ന്ന​ത്. 

ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ​യാ​ണ് ഇ​ഞ്ചി വി​ള​വെ​ടു​ക്കു​ന്ന​ത്. ഇ​ഞ്ചി ചീ​യു​ന്ന​യു​ന്ന അ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഉ​ള്ള​ത് പെ​ട്ടെ​ന്ന് വി​ള​വെ​ടു​ത്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് ക​ര്‍ഷ​ക​ര്‍ ശ്ര​മി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന സ​മ​യ​ത്ത് പ​ല ചെ​റു​കി​ട​ക​ര്‍ഷ​ക​രു​ടെ കൈ​യി​ലും ഇ​ഞ്ചി വി​ല്‍ക്കാ​നു​ണ്ടാ​യി​ല്ല. പ​ല ഇ​ട​ങ്ങ​ളി​ലാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​ഞ്ചി​കൃ​ഷി ചെ​യ്ത​വ​ര്‍ക്കാ​ണ് വി​ല വ​ര്‍ധി​ച്ച​തി​ന്‍റെ അ​ല്‍പ​മെ​ങ്കി​ലും ഗു​ണം ല​ഭി​ച്ച​ത്. അ​തേ​

സ​മ​യം ക​ര്‍ഷ​ക​രി​ല്‍നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​ഞ്ചി ശേ​ഖ​രി​ച്ച​ശേ​ഷം പി​ന്നീ​ട് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന വ​ന്‍കി​ട​ക്കാ​ര്‍ക്ക് മി​ക​ച്ച​വ​രു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്.  ഈ ​വ​ര്‍ഷം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഇ​ഞ്ചി​ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി വി​ല ല​ഭി​ച്ചി​രു​ന്നു. ജ​നു​വ​രി​യി​ല്‍ 3300 രൂ​പ ചാ​ക്കി​ന് ല​ഭി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ ഇ​ത് 3500 രൂ​പ​യി​ലേ​ക്കെ​ത്തി. മാ​ര്‍ച്ചി​ല്‍ 3800 രൂ​പ​യും ഏ​പ്രി​ല്‍ തു​ട​ക്ക​ത്തി​ല്‍ നാ​ലാ​യി​രം രൂ​പ​യ​യാ​യും വി​ല വ​ര്‍ധി​ച്ചു. മെ​യ് മാ​സ​ത്തി​ല്‍ ഓ​രോ​ദി​വ​സ​വും വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​ക​യ​റി. മെ​യ് തു​ട​ക്ക​ത്തി​ല്‍ ചാ​ക്കി​ന് 4200 രൂ​പ ല​ഭി​ച്ച ഇ​ഞ്ചി​ക്ക് മെ​യ് ര​ണ്ടാം വാ​ര​ത്തി​ല്‍ അ​യ്യാ​യി​ര​മാ​യി വി​ല ഉ​യ​ര്‍ന്നു. ര​ണ്ട് ദി​വ​സം മു​ന്‍പ് വ​രെ 5500 രൂ​പ വി​ല​യി​ല്‍നി​ന്നു​മാ​ണ് ശ​നി​യാ​ഴ്ച ഇ​ഞ്ചി​യു​ടെ വി​ല ആ​റാ​യി​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top