24
August 2019 - 11:19 pm IST

Download Our Mobile App

Flash News
Archives

Analysis

brian-lara-interview

ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ൽ ആ​രും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല: ബ്ര​യാ​ൻ ലാ​റ

Published:20 May 2019

സ​മാ​ന​ത​ക​ള്‍ ക​ണ്ടു​പി​ടി​ക്കാ​നാ​കി​ല്ല ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ഇ​ടം​കൈ​യ​ൻ ബാ​റ്റ്സ്മാ​ന്‍റെ അ​നാ​യാ​സ​ത​യും ക​രീ​ബി​യ​ന്‍ ശൈ​ലി​യു​ടെ വ​ന്യ​മാ​യ ഭാ​വ​ങ്ങ​ളും ഒ​രേ അ​ള​വി​ല്‍ വി​ള​ക്കി​ച്ചേ​ര്‍ത്ത് ക്രി​ക്ക​റ്റ് മൈ​താ​ന​ങ്ങ​ളെ ആ​ന​ന്ദി​പ്പി​ച്ച ക​ളി​ക്കാ​ര​ന്‍. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന ലോ​ക​ക​പ്പി​ൽ ത​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു. 

ക്രി​ക്ക​റ്റി​ന് വി​ൻ​ഡീ​സ് സ​മ്മാ​നി​ച്ച ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​ന്ന്. ട്രി​നി​ഡാ​ഡി​ന്‍റെ രാ​ജ​കു​മാ​ര​ന്‍, ബ്ര​യാ​ന്‍ ചാ​ള്‍സ് ലാ​റ. സ​മാ​ന​ത​ക​ള്‍ ക​ണ്ടു​പി​ടി​ക്കാ​നാ​കി​ല്ല ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ഇ​ടം​കൈ​യ​ൻ ബാ​റ്റ്സ്മാ​ന്‍റെ അ​നാ​യാ​സ​ത​യും ക​രീ​ബി​യ​ന്‍ ശൈ​ലി​യു​ടെ വ​ന്യ​മാ​യ ഭാ​വ​ങ്ങ​ളും ഒ​രേ അ​ള​വി​ല്‍ വി​ള​ക്കി​ച്ചേ​ര്‍ത്ത് ക്രി​ക്ക​റ്റ് മൈ​താ​ന​ങ്ങ​ളെ ആ​ന​ന്ദി​പ്പി​ച്ച ക​ളി​ക്കാ​ര​ന്‍. ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന ലോ​ക​ക​പ്പി​ൽ ത​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു. 

ആ​ദ്യ ചോ​ദ്യം ത​ന്നെ താ​ങ്ക​ളെ മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്ന് അ​റി​യാം, ഒ​രു ലോ​ക​ക​പ്പ് വി​ജ​യം താ​ങ്ക​ൾ​ക്ക് നേ​ടാ​നാ​യി​ല്ല​ല്ലോ

ലോ​ക​ക​പ്പി​ന്‍റെ കാ​ര്യം ആ​ലോ​ചി​ക്കു​മ്പോ​ൾ മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന ചോ​ദ്യം ത​ന്നെ​യാ​ണി​ത്. ഇ​പ്പോ​ൾ ഞാ​ൻ അ​ൻ​പ​ത് പി​ന്നി​ട്ടു, ഇ​നി എ​നി​ക്ക​ത് സാ​ധി​ക്ക​ത്തു​മി​ല്ല. പ​ക്ഷേ, ടീം ​എ​ന്ന നി​ല​യി​ൽ വി​ല​യി​രു​ത്തു​മ്പോ​ൾ അ​ക്കാ​ല​ത്തെ അ​ത്ര മി​ക​വു​റ്റ ടീ​മ‌ാ​യി​രു​ന്നി​ല്ല വി​ൻ​ഡീ​സ്. ഞ​ങ്ങ​ൾ ഏ​റെ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. ചാം​പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ലോ​ക​ക​പ്പ് നേ​ട്ടം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. 

പ​ക്ഷേ, വെ​സ്റ്റ്ഇ​ൻ​ഡീ​സ് ക്ലെ​വ് ലോ​യി​ഡ്സി​ന്‍റെ ടീം 1975 ​ലും 1979 ലും ​ലോ​ക​ക​പ്പ് നേ​ടി​യി​ട്ടു​ണ്ട​ല്ലോ

അ​ക്കാ​ല‌​ത്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​യി​രു​ന്നു വി​ൻ​ഡീ​സ്. ഇ​ത് കൂ​ടാ​തെ 1983 ലെ ​ഫൈ​ന​ലി​ൽ ടീം ​ക​ളി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ഏ​ത് ടീ​മും ഭ​യ​ക്കു​ന്ന ശ​ക്ത​മാ​യ ബൗ​ളി​ങ്ങ്നി​ര​യാ​യി​രു​ന്നു ഈ ​നേ​ട്ട​ങ്ങ​ളും പ്ര​ധാ​ന കാ​ര​ണം. അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന ക​രു​ത്ത​രാ​യ ബാ​റ്റ്സ്മാ​ന്മാ​രും അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. 

എ​ന്താ​ണ് താ​ങ്ക​ളു​ടെ വീ​ക്ഷ​ണ​ത്തി​ൽ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​കം

തീ​ർ​ച്ച​യാ​യും, സ്ഥി​ര​ത ത​ന്നെ. മ​ത്സ​ര​ങ്ങ​ൾ മു​ന്നോ​ട്ട് നി​ങ്ങു​മ്പോ​ൾ തു​ട​ർ​വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​രും. ബാ​റ്റി​ങ്ങി​ന്‍റെ ക​രു​ത്തു​കൊ​ണ്ടോ, ബൗ​ളി​ങ്ങി​ന്‍റെ ക​രു​ത്തു​കൊ​ണ്ടോ മാ​ത്രം ഒ​രു​ടീ​മി​ന് മ​ത്സ​രം ജ​യി​ക്കാ​നാ​കി​ല്ല. ര​ണ്ടും ഒ​രേ രീ​തി​യി​ൽ വി​ന്യ​സി​ക്കു​ന്ന ടീ​മാ​യി മാ​റ​ണം. ഇ​ത് 50 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പോ​രാ​ട്ട​മാ​ണ്. അ​തു​കൊ​ണ്ട് സ്ഥി​ര​ത പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് ഞാ​ൻ പ​റ​യു​ന്ന​ത്. വി​ജ​യം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ താ​ളം ന​ഷ്ട​മാ​കാ​തെ സൂ​ക്ഷി​ക്ക​ണം. 

ഇ​ത്ത​വ​ണ വി​ൻ​ഡീ​സ് ചാം​പ്യ​ന്മാ​രാ​കു​മോ. 

എ​ന്തു​കൊ​ണ്ട് ഇ​ല്ല? ഞാ​ൻ അ​ത് പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​പ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശേ​ഷി​യു​ള്ള താ​ര​ങ്ങ​ൾ ടീ​മി​നൊ​പ്പ​മു​ണ്ട്. അ​വ​ർ ടി-20 ​ഫോ​ർ​മാ​റ്റി​ൽ അ​ത് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നെ 50 ഓ​വ​ർ മ​ത്സ​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് വേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ താ​ര​ങ്ങ​ൾ മി​ക​ച്ച ഫോ​മി​ലാ​ണ്. അ​വ​ർ മാ​ന​സി​ക സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കി സ്ഥി​ര​ത നി​ല​നി​ർ​ത്തി​യാ​ൽ നേ​ട്ടം കൊ​യ്യാം. ആ​ദ്യം സെ​മി ഫൈ​ന​ലി​ൽ എ​ത്തു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മാ​ക്കേ​ണ്ട്. 

എ​ന്തൊ​ക്കെ​യാ​ണ് അ​വ​ർ മ​റി​ക​ട​ക്കേ​ണ്ട​ത്. 
 
സ​മ്മ​ർ​ദ​മി​ല്ലാ​തെ മൈ​താ​ന​ത്ത് ഒ​ത്തൊ​രു​മ​യോ​ടെ നീ​ങ്ങ​ണം, എ​ന്തെ​ന്നാ​ൽ കു​റ​ച്ച് കാ​ല​മാ​യി ഒ​രു ടീ​മെ​ന്ന നി​ല​യി​ൽ അ​വ​ർ ക​ളി​ച്ചി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ൽ വി​മാ​ന​മി​റ​ങ്ങു​ന്ന താ​ര​ങ്ങ​ൾ ആ​ദ്യം കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടേ​ണ്ട​തു​ണ്ട്. 

ഇ​ന്ത്യ​ൻ ടീ​മി​നെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു. 

ഇ​ന്ത്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ൽ ആ​രും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടേ​ത് ഒ​രു ബാ​ല​ൻ​ഡി​ഡ് ടീ​മാ​ണ്. ഇ​ന്ത്യ കി​രീ​ടം നേ​ടി​യാ​ൽ എ​നി​ക്ക് അ​ത് വി​ഷ​മ​മാ​കി​ല്ല. ഒ​രു സം​ശ​യ​വും വേ​ണ്ട ഇ​ന്ത്യ ശ​ക്ത​മാ​യ ടീ​മാ​ണ്. 

അ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യും ഇം​ഗ്ല​ണ്ടു​മോ. 

വാ​ർ​ണ​റി​ന്‍റേ​യും സ്മി​ത്തി​ന്‍റേ​യും തി​രി​ച്ചു​വ​ര​വ് ഓ​സ്ട്രേ​ലി​യ​യെ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ കാ​ല​ത്ത് ഓ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് നേ​ടു​മെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ക്കു​ന്ന ടീ​മാ​യി​രു​ന്നു. പ​ക്ഷേ, 1999, 2003 കാ​ല​ഘ​ട്ട​ത്തി​ലേ ടീ​മി​നെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ഴു​ള്ള ടീം ​അ​ത്ര​യ്ക്ക് ശ​ക്ത​ര​ല്ല. പ​ക്ഷേ, അ​വ​ർ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. ഏ​ത് സ​മ​യ​ത്തും ഉ​യ​ർ​ന്ന് വ​രാ​ൻ ശേ​ഷി​യു​ള്ള ഒ​രു​ടീ​മാ​ണ് ഓ​സീ​സ്. ലോ​ക​ക​പ്പ് അ​വ​രു​ടെ ഏ​റ്റ​വും മി​ക​ച്ച വേ​ദി​യാ​ണ്. 

ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സാ​ധ്യ​ത​ക​ളെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു. 

തീ​ർ​ച്ച​യാ​യും ലോ​ക​ക​പ്പി​ൽ ഏ​റെ സാ​ധ്യ​ത​യു​ള്ള ടീ​മാ​ണ് ഇം​ഗ്ല​ണ്ട്. അ​വ​ർ ഈ ​വ​ലി​യ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ന്ന​ത് ത​ന്നെ​യാ​ണ് അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. 1975 ൽ ​ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷം അ​വ​ർ​ക്ക് ഒ​രു കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് മ​റ്റ് ഏ​ത് കാ​ല​ത്തേ​ക്കാ​ളും പ​രി​ശ്ര​മം അ​വ​രി​ൽ നി​ന്നു​ണ്ടാ​കു​മെ​ന്ന് സം​ശ​യ​മി​ല്ല, പോ​രാ​ത്ത​തി​ന് ഏ​റ്റ​വും മി​ക​ച്ച ടീ​മാ​ണ് അ​വ​രു​ടേ​ത്. 


വാർത്തകൾ

Sign up for Newsletter



top