25
August 2019 - 12:33 am IST

Download Our Mobile App

Flash News
Archives

Cricket

west-indies-world-cup-cricket-2019

ക​രു​ത്തു​കാ​ട്ടാ​ൻ ക​രീ​ബി​യ​ൻ​സ്

Published:20 May 2019

1975ലെ​യും 79ലെ​യും ആ​ദ്യ ര​ണ്ട്‌ ലോ​ക​ക​പ്പും ഉ​യ​ർ​ത്തി​യ ടീം. ​പ്ര​തി​ഭാ​ശാ​ലി​ക​ളാ​ൽ നി​റ​ഞ്ഞ ക്ലൈ​വ്‌ ലോ​യ്‌​ഡി​ന്‍റെ​യും വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ​ണി​ന്‍റെ​യും സം​ഘം. 1983ൽ ​ഹാ​ട്രി​ക്‌ കി​രീ​ടം തേ​ടി ഫൈ​ന​ലി​നി​റ​ങ്ങി​യ ടീ​മി​നെ ക​പി​ൽ ദേ​വി​ന്‍റെ ചെ​കു​ത്താ​ൻ​മാ​ർ കീ​ഴ​ട​ക്കി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ഗ്യാലറിക്ക് മുകളിൽ പതിക്കുന്ന കൂ​റ്റ​ൻ സി​ക്സ​റു​ക​ലാ​ണ് വി​ൻ​ഡീ​സി​ന് ഹ​രം. ക്രി​സ‌് ഗെ​യ‌്‌​ലും ആ​ന്ദ്രേ റ​സെ​ലും ഷിം​റോ​ൺ ഹെ​റ്റ‌്മെ​യ​റു​മൊ​ക്കെ ബൗ​ണ്ട​റി​ക​ൾ​ക്ക‌് അ​പ്പു​റ​ത്തേ​ക്ക‌് പ​ന്തു​ക​ൾ പാ​യി​ക്കാ​ൻ മി​ടു​ക്ക​ർ. ഈ ​മി​ടു​ക്കി​ലാ​ണ‌് വി​ൻ​ഡീ​സി​ന്‍റെ ലോ​ക​ക​പ്പ‌് പ്ര​തീ​ക്ഷ​ക​ൾ. ടി-20​യി​ലെ മി​ക​വ‌് ഏ​ക​ദി​ന​ത്തി​ലും ആ​വ​ർ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ‌് വി​ൻ​ഡീ​സ‌്. പ്ര​ഥ​മ ചാം​പ്യ​ന്മാ​രു​ടെ പ്ര​താ​പ​മൊ​ക്കെ ന​ഷ്ട​മാ​യെ​ങ്കി​ലും ഇ​ക്കു​റി നേ​ടു​മെ​ന്നാ​ണ‌് അ​വ​രു​ടെ വി​ശ്വാ​സം.

1975ലെ​യും 79ലെ​യും ആ​ദ്യ ര​ണ്ട്‌ ലോ​ക​ക​പ്പും ഉ​യ​ർ​ത്തി​യ ടീം. ​പ്ര​തി​ഭാ​ശാ​ലി​ക​ളാ​ൽ നി​റ​ഞ്ഞ ക്ലൈ​വ്‌ ലോ​യ്‌​ഡി​ന്‍റെ​യും വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ​ണി​ന്‍റെ​യും സം​ഘം. 1983ൽ ​ഹാ​ട്രി​ക്‌ കി​രീ​ടം തേ​ടി ഫൈ​ന​ലി​നി​റ​ങ്ങി​യ ടീ​മി​നെ ക​പി​ൽ ദേ​വി​ന്‍റെ ചെ​കു​ത്താ​ൻ​മാ​ർ കീ​ഴ​ട​ക്കി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. പി​ന്നീ​ട​ങ്ങോ​ട്ട്‌ ന​ട​ന്ന എ​ട്ട്‌ ലോ​ക​ക​പ്പു​ക​ളി​ലും വി​ൻ​ഡീ​സു​കാ​ർ​ക്ക്‌ എ​ടു​ത്തു​പ​റ​യാ​ൻ ഒ​ന്നു​മു​ണ്ടാ​യി​ല്ല. 1996ൽ ​സെ​മി​യി​ലെ​ത്തി. പി​ന്നെ വ​ലി​യ നേ​ട്ട​മൊ​ന്നു​മി​ല്ല. ഇ​തി​നി​ടെ ഒ​രു​ത​വ​ണ ചാം​പ്യ​ൻ​സ‌് ട്രോ​ഫി നേ​ടി. 2004ലാ​യി​രു​ന്നു ആ ​നേ​ട്ടം.

ഇം​ഗ്ല​ണ്ട്‌ ലോ​ക​ക​പ്പി​ൽ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന്‌ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന ടീ​മാ​ണ്‌ ക​രീ​ബി​യ​ക്കാ​ർ. ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന ഒ​രു​പി​ടി ക​ളി​ക്കാ​രു​ണ്ട‌്. കൂ​ട്ടി​ന്‌ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഓ​പ്പ​ണ​ർ ക്രി​സ്‌ ഗെ​യ്‌​ലും. ഇം​ഗ്ല​ണ്ടി​ലെ​ത്തു​ന്ന​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ൾ​റൗ​ണ്ട​ർ​മാ​രു​ള്ള ടീ​മും മ​റ്റാ​രു​മ​ല്ല. ക്യാ​പ‌്റ്റ​ൻ ജാ​സ​ൺ ഹോ​ൾ​ഡ​റു​ടെ നാ​യ​ക മി​ക​വും വി​ൻ​ഡീ​സി​നെ ക​രു​ത്ത​രാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ആ​റ്‌ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​സ്‌​മ​യ​ക​ര​മാ​യ കു​തി​പ്പാ​ണ്‌ വി​ൻ​ഡീ​സ‌് ന​ട​ത്തി​യ​ത്‌. തു​ട​ർ​തോ​ൽ​വി​ക​ൾ മാ​യ‌്ച്ചു. 2014നു​ശേ​ഷം ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടാ​ത്ത ടീം ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ച്‌ മ​ത്സ​ര പ​ര​മ്പ​ര​യി​ൽ 2-2ന്‌ ​ഒ​പ്പ​മെ​ത്തി കി​രീ​ടം പ​ങ്കി​ട്ടു. ക​ളി​ക്കാ​രും വി​ൻ​ഡീ​സ്‌ ക്രി​ക്ക​റ്റ്‌ ബോ​ർ​ഡു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ക്രി​സ്‌ ഗെ​യ്‌​ല​ട​ക്ക​മു​ള്ള പ്ര​മു​ഖ ക​ളി​ക്കാ​ർ​ക്ക്‌ സ്ഥാ​നം ന​ഷ്ട​മാ​കു​ക​യും ചി​ല​ർ ടീ​മി​ൽ​നി​ന്ന്‌ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്‌​തു. റി​ക്കി സ്‌​കെ​റി​റ്റ്‌ ബോ​ർ​ഡി​ന്‍റെ ത​ല​വ​നാ​യി എ​ത്തി​യ​തോ​ടെ ക​ളി​ക്കാ​രു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്‌​മ​ള​മാ​യി.

ലോ​ക​ക​പ്പി​ന‌് ശേ​ഷം വി​ര​മി​ക്കു​ന്ന ഓ​പ്പ​ണ​ർ ക്രി​സ്‌ ഗെ​യ്‌​ലാ​ണ്‌ ടീ​മി​ന്‍റെ കു​ന്ത​മു​ന. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ കീ​റ​ൺ പൊ​ള്ളാ​ർ​ഡ്‌, മാ​ർ​ലോ​ൺ സാ​മു​വ​ൽ​സ്‌ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല. സ്‌​പി​ന്ന​ർ സു​നി​ൽ ന​രെ​യ‌്നു​മി​ല്ല. ര​ണ്ട്‌ വ​ർ​ഷ​മാ​യി ടീ​മി​നാ​യി ക​ളി​ക്കാ​ത്ത പേ​സ​ർ ഷാ​നോ​ൺ ഗ​ബ്രി​യേ​ലും ഓ​ൾ​റൗ​ണ്ട​ർ ആ​ന്ദ്രേ റ​സെ​ലും തി​രി​ച്ചെ​ത്തു​ന്ന​തും വി​ൻ​ഡീ​സി​ന‌് ഗു​ണം ചെ​യ്യും. 2015നു ​ശേ​ഷം ഒ​രു ഏ​ക​ദി​നം മാ​ത്രം ക​ളി​ച്ച റ​സെ​ലി​ന്‌ തു​ണ​യാ​യ​ത്‌ ഐ​പി​എ​ലാ​ണ്‌. കോ​ൽ​ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ‌്സി​നാ​യി 14 ക​ളി​ക​ളി​ൽ​നി​ന്ന്‌ 510 റ​ണ്ണും 11 വി​ക്ക​റ്റും ഓ​ൾ​റൗ​ണ്ട​ർ നേ​ടി. ഗെ​യ്‌​ലും റ​സെ​ലും ഒ​റ്റ​യ്‌​ക്ക്‌ ക​ളി ജ​യി​പ്പി​ക്കാ​ൻ പോ​ന്ന​വ​രാ​ണ്‌. ഒ​പ്പം എ​വി​ൻ ലൂ​യി​സ‌്, ഷാ​യ്‌ ഹോ​പ്‌, ഡാ​രെ​ൻ ബ്രാ​വോ, ഷിം​റോ​ൺ ഹെ​റ്റ്‌​മെ​യ​ർ തു​ട​ങ്ങി ബാ​റ്റി​ങ്‌ നി​ര നി​ക്കോ​ളാ​സ്‌ പൂ​ര​നി​ലേ​ക്കു​വ​രെ നീ​ളും. 

നാ​യ​ക​ൻ ഹോ​ൾ​ഡ​റാ​ണ്‌ ബൗ​ളി​ങ് ന​യി​ക്കു​ക. കെ​മ​ർ റോ​ച്ചും ഗ​ബ്രി​യേ​ലും കൂ​ട്ടാ​ളി​ക​ളാ​കും. ഒ​ഷാ​നേ തോ​മ​സ്‌ ടീം ​ക​രു​തി​വ​ച്ച ആ​യു​ധ​മാ​ണ്‌. ഒ​പ്പം വി​ന്‍ഡീ​സി​ന്‍റെ ലോ​ക​ക​പ്പ് സ്ക്വാ​ഡി​ന്‍റെ റി​സ​ര്‍വ് പ​ട്ടി​ക​യി​ല്‍ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ ഉ​ള്‍പ്പെ​ടു​ത്തി ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് വി​ന്‍ഡീ​സ് ബോ​ര്‍ഡ്. റി​ട്ട​യ​ര്‍ ചെ​യ്ത അ​ന്താ​രാ​ഷ്ട്ര താ​രം ഡ്വെ​യി​ന്‍ ബ്രാ​വോ​യെ​യും കീ​റ​ണ്‍ പൊ​ള്ളാ​ര്‍ഡി​നെ​യും ആ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച 15 അം​ഗ സ്ക്വാ​ഡി​ല്‍ ആ​ര്‍ക്കെ​ങ്കി​ലും പ​രു​ക്കേ​റ്റാ​ല്‍ താ​ര​ങ്ങ​ള്‍ ലോ​ക​ക​പ്പി​നാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക് പ​റ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ​ത്ത് താ​ര​ങ്ങ​ളെ​യാ​ണ് വി​ന്‍ഡീ​സ് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സു​നി​ല്‍ ആം​ബ്രി​സ്, ജോ​ണ്‍ കാം​പെ​ല്‍, ജോ​നാ​ഥ​ന്‍ കാ​ര്‍ട്ട​ര്‍, റോ​ഷ്ട​ണ്‍ ചേ​സ്, ഷെ​യി​ന്‍ ഡോ​വ്റി​ച്ച്, കീ​മോ പോ​ള്‍, ഖാ​രി പി​യ​റി, റേ​യ്മ​ന്‍ റീ​ഫ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍.  അ​ങ്ങ​നെ ഇ​ക്കു​റി ഇം​ഗ്ല​ണ്ടി​ലും വെ​യ്ൽ​സി​ലും അ​ര​ങ്ങേ​റു​ന്ന ലോ​ക​ക​പ്പി​ൽ ര​ണ്ടും​ക​ൽ​പ്പി​ച്ചാ​ണ് വി​ൻ​ഡീ​സ് എ​ത്തു​ന്ന​ത്. ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന സൂ​പ്പ​ർ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. 


വാർത്തകൾ

Sign up for Newsletter



top