25
August 2019 - 12:34 am IST

Download Our Mobile App

Flash News
Archives

Crime

bail-of-accused-is-cancelled-after-beating-up-witness-in-kevin-murder-case

കെവിന്‍ കൊലക്കേസ്; സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

Published:20 May 2019

ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരന്‍, 13-ാം പ്രതി ഷിനു നാസര്‍ എന്നിവര്‍ പുനലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് മര്‍ദ്ദിച്ചതെന്ന് രാജേഷ് കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് രാജേഷിനെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി.

കോട്ടയം: കെവിന്‍ കൊലക്കേസിലെ സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി  മനു, 13-ാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം 11ാം പ്രതി തന്നോട് പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയില്‍ മൊഴി നല്‍കി. രാജേഷ് ഉള്‍പ്പടെ ആറ് സാക്ഷികളെയാണ് തിങ്കളാഴ്ച കോടതി വിസ്തരിച്ചത്. 

കെവിന്‍ വധക്കേസിലെ പ്രതികളായ ഫസല്‍, ഷിനു, ഷെഫിന്‍ എന്നിവരുടെ സുഹൃത്താണ് കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസില്‍ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് നല്‍കിയ സാക്ഷി മൊഴി  പ്രതികള്‍ക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരന്‍, 13-ാം പ്രതി ഷിനു നാസര്‍ എന്നിവര്‍ പുനലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് വച്ചാണ് മര്‍ദ്ദിച്ചതെന്ന് രാജേഷ് കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് രാജേഷിനെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിന്‍, ഫസില്‍ എന്നിവരെ രാജേഷ്  തിരിച്ചറിയുകയും ചെയ്തു.

രാജേഷ് ഉള്‍പ്പടെ 6 സാക്ഷികളെയാണ് കോടതി ഇന്ന് വിസ്തരിച്ചത്. കെവിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാരും കോടതിയില്‍ ഹാജരായി മൊഴി നല്‍കി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കിയത്. അതേസമയം, വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂറുമാറിയ ഈ സാക്ഷികള്‍ക്കെതിരെ  നിയമനടപടി വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.


വാർത്തകൾ

Sign up for Newsletter



top