17
June 2019 - 2:10 am IST

Download Our Mobile App

Flash News
Archives

Mollywood

film3

ചിൽഡ്രൻസ് പാർക്ക് ഈദിന് തിയെറ്ററുകളിൽ

Published:21 May 2019

കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റാഫിയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഷാഫി സംവിധാനം ചെയ്യുന്ന ചിൽഡ്രൻസ് പാർക്ക് പെരുന്നാൾ റിലീസായി തിയെറ്ററുകളിലെത്തും. കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ രൂപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റാഫിയാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷറഫുദീൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഗായത്രി സുരേഷ്, സൗമ്യ, മാനസ എന്നിവരാണ് ചിത്രത്തിലെ നായികമാർ. റാഫി, ഹരീഷ് കണാരൻ, ജോയ്മാത്യു, ബാലചന്ദ്രൻ ചുള്ളിക്കാട്, ശിവജി ഗുരുവായൂർ, അരുൾദാസ്, കലാഭവൻ ഹനീഫ്, ഡിനി ഡാനിയേൽ, ശ്രീജിത് രവി, ഷഫീഖ്, നോബി, സുധി കൊല്ലം, ജയ്സ് ജോർജ്, ബേസിൽ, ഇന്ദ്രജിത് ജഗൻ, പൊന്നമ്മ ബാബു, പൂജിത, ഷെറിൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലെത്തുന്നു.

ഹരിനാരായണന്‍റെ വരികൾക്ക് അരുൺരാജാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റർ വി .സാജൻ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, വസ്ത്രാലങ്കാരം സമീറ സനീഷ്. ആർട്ട്അർക്കൻ എസ്.കർമ, സംഘട്ടനം സ്റ്റണ്ട് സിവ, മാഫിയ ശശി, പ്രൊജക്റ്റ്  ഡിസൈനർ സജിത് കൃഷ്ണ, സ്റ്റീൽസ്  പ്രേംലാൽ പട്ടാഴി, ഡിസൈൻസ് കോളിൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റിയാസ് ബഷീർ, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ഷമീർ സലാം, റിന്‍റോ പോൾ ആലപ്പാടൻ, സലീഷ് കരിക്കൻ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിച്ചാർഡ്.


വാർത്തകൾ

Sign up for Newsletter



top