24
August 2019 - 11:17 pm IST

Download Our Mobile App

Flash News
Archives

Mollywood

patmarajan-anusmaranam-2019

പത്മരാജൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും മെയ് 25 ന്

Published:21 May 2019

മെയ് 25 ന് വൈകുന്നേരം 5.30 ന് ഭാരത് ഭവനിലാണ് ചടങ്ങ് നടക്കുക. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം.

തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായ പി.പന്മരാജന്‍റെ 74 ാം ജന്മദിനത്തോടനുബന്ധിച്ച് പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്  അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുന്നു. മെയ് 25 ന് വൈകുന്നേരം 5.30 ന് ഭാരത് ഭവനിലാണ് ചടങ്ങ് നടക്കുക. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം.

ഇ. സന്തോഷ് കുമാർ രചിച്ച 'നാരകങ്ങളുടെ ഉപമ' മികച്ച ചെറുകഥയായി തെരഞ്ഞെടുത്തു. അതോടൊപ്പം പത്മശ്രീ മധു, ഇന്ദ്രൻസ് തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. രാധാലക്ഷ്മി പത്മരാജൻ ആദരസമർപ്പണം നടത്തും. പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബൈജു ചന്ദ്രൻ സ്വാഗതം പറയും. ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തും.

സണ്ണി ജോസഫ് ജൂറി നിരീക്ഷണം.  പത്മശ്രീ മധു പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നടത്തും. പുരസ്കാരമേറ്റു വാങ്ങിയ ശേഷം സക്കരിയ മുഹമ്മദ് (തിരക്കഥാകൃത്ത്, സംവിധായകൻ), മുഹ്സിൻ പെരാരി (തിരക്കഥാകൃത്ത്), സമീർ താഹിർ (നിർമാതാവ്), ഷൈജു ഖാലിദ് (നിർമാതാവ്), ഇ.സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. മഹേഷ് പഞ്ചു, പ്രമോദ് പയ്യന്നൂർ എന്നിവർ ആശംസ അറിയിക്കും. കൃതജ്ഞത പ്രദീപ് പനങ്ങാട്. ശേഷം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം പ്രദർശിപ്പിക്കും.

 


വാർത്തകൾ

Sign up for Newsletter



top