17
June 2019 - 2:57 am IST

Download Our Mobile App

Flash News
Archives

National

തീവ്രവാദ ആക്രമണത്തിൽ അരുണാചൽ എംഎൽഎ അടക്കം 11 പേർ കൊല്ലപ്പെട്ടു

Published:21 May 2019

ടിരാപ്​ ജില്ലയിലെ ബോഗപാനിയിലാണ്​ എൻഎസ്​‌സിഎൻ(ഐഎം) തീവ്രവാദികൾ ആക്രമണം നടത്തിയത്​. എംഎൽഎയായ ടിരോങ്​ അബോയാണ്​​ കൊല്ലപ്പെട്ടത്​​. എംഎൽയുടെ മകനും മരിച്ചവരിൽ പെടും. 

ഇറ്റാനഗർ: തീവ്രവാദ ആക്രമണത്തിൽ എൻപിപി എംഎൽഎ അടക്കം 11 പേർ അരുണാചൽ പ്രദേശിൽ നടന്ന  കൊല്ലപ്പെട്ടു. രണ്ട്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. ടിരാപ്​ ജില്ലയിലെ ബോഗപാനിയിലാണ്​ എൻഎസ്​‌സിഎൻ(ഐഎം) തീവ്രവാദികൾ ആക്രമണം നടത്തിയത്​. എംഎൽഎയായ ടിരോങ്​ അബോയാണ്​​ കൊല്ലപ്പെട്ടത്​​. എംഎൽയുടെ മകനും മരിച്ചവരിൽ പെടും. 

കോൺറാഡ്​ സാങ്​മയുടെ നാഷണൽ പീപ്പിൾസ്​ പാർട്ടി(എൻപിപി)യുടെ എംഎൽഎയായ അബോ ലോക്​സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഖോൻസ വെസ്​റ്റ്​ മണ്ഡലത്തിൽ നിന്ന്​ മൽസരിക്കുന്നുണ്ട്​. അസമിൽ നിന്ന്​ മടങ്ങും വഴി അബോയുടെ വാഹനവ്യൂഹം തടഞ്ഞു നിർത്തി തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്​ ശേഷം പ്രദേശത്ത്​ അസം റൈഫിൾസ്​ തെരച്ചിൽ ഊർജിതമാക്കി. 


വാർത്തകൾ

Sign up for Newsletter



top