17
June 2019 - 2:12 am IST

Download Our Mobile App

Flash News
Archives

Kerala

pinarayi-vijayan-election-2019

ആ ​നാ​ളെ വ​ന്നെ​ത്തി

Published:22 May 2019

# എം.​ബി. സ​ന്തോ​ഷ്

ദേശീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ലു​ള്ള
അം​ഗീ​കാ​ര​ത്തി​ന് സി​പി​എ​മ്മി​ന് നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ
സീ​റ്റു​ക​ൾ കി​ട്ടി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന ത്തും അ​ത് ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കും.

തി​രു​വ​ന​ന്ത​പു​രം: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച ആ​ശ​ങ്ക​ക​ൾ​ക്ക് അ​റു​തി വ​രു​ത്തു​ന്ന വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി ഒ​രു നാ​ൾ മാ​ത്രം. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു​വെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ എ​ക്സി​റ്റ്പോ​ൾ പ്ര​വ​ച​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. എ​ങ്കി​ലും പ്ര​വ​ച​നം ആ​ശ്വാ​സം ന​ൽ​കു​ന്ന​ത് ബി​ജെ​പി മു​ന്ന​ണി​ക്കാ​ണ്.

"ഇ​രു​പ​തി​ൽ ഇ​രു​പ​തും കി​ട്ടും' എ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും "18 ഉ​റ​പ്പെ'​ന്നു വി​ശ്വ​സി​ച്ച​വ​രാ​ണ് യു‌​ഡി​എ​ഫ് നേ​തൃ​ത്വം. പാ​ല​ക്കാ​ടും ആ​റ്റി​ങ്ങ​ലും മാ​ത്ര​മാ​യി​രു​ന്നു സം​ശ​യം. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ​ക്കൊ​പ്പം അ​നു​കൂ​ല​മാ​യി എ​ന്ന​താ​ണ് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ത​രം​ഗം രൂ​പ​പ്പെ​ട്ടു എ​ന്നു വി​ശ്വ​സി​ക്കാ​ൻ മു​ന്ന​ണി നേ​തൃ​ത്വ​ത്തെ പ്രേ​രി​പ്പി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണു യു​ഡി‌​എ​ഫി​ന് അ​നു​കൂ​ല​മാ​യി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ വ​ഴി​മാ​റി​യ​തെ​ന്നും എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഏ​റെ​ക്കു​റെ ശ​രി​യെ​ന്നും ഇ​വ​ർ ക​രു​തു​ന്നു. 

എ​ന്നാ​ൽ, ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സും മു​ന്ന​ണി​യും ത​ക​ർ​ന്ന​ടി​യു​മെ​ന്ന പ്ര​വ​ച​നം അ​വ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. സം​സ്ഥാ​ന​ത്തും കേ​ന്ദ്ര​ത്തി​ലും അ​ധി​കാ​ര​ത്തി​ലി​ല്ലാ​ത്ത ഒ​ര​വ​സ്ഥ കോ​ൺ​ഗ്ര​സി​ന് പ​റ്റു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി നി​ന്നു സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടി​യ പ​ല​രും ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി. ഇ​ത്ത​വ​ണ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ അ​ത്ത​രം ഒ​ഴു​ക്ക് വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത യു​ഡി​എ​ഫ് നേ​തൃ​ത്വം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ചി​ല ഘ​ട​ക​ക്ഷി​ക​ൾ​പോ​ലും ബി​ജെ​പി​യി​ലേ​ക്ക് ക​ണ്ണെ​റി​ഞ്ഞു​കൂ​ടെ​ന്നി​ല്ല എ​ന്ന യാ​ഥാ​ർ​ഥ്യ​വും യു​ഡി​എ​ഫി​നെ തു​റി​ച്ചു നോ​ക്കു​ന്നു​ണ്ട്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മും സി​പി​ഐ​യും മാ​ത്ര​മാ​യി സീ​റ്റു​ക​ൾ പ​ങ്കി​ട്ട​തി​ന്‍റെ അ​മ​ർ​ഷം എ​ൽ​ഡി​എ​ഫ് ക​ക്ഷി​ക​ളി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ കോ​ട്ട​യ​ത്തു മ​ത്സ​രി​ച്ച ജ​ന​താ​ദ​ൾ (എ​സ്) മു​ൻ എം​പി​കൂ​ടി​യാ​യ മു​ൻ​മ​ന്ത്രി നീ​ല​ലോ​ഹി​ത​ദാ​സി​നു​വേ​ണ്ടി തി​രു​വ​ന​ന്ത​പു​രം ചോ​ദി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. സി​പി​എ​മ്മി​ന്‍റെ ആ ​നി​ല​പാ​ടി​നോ​ട് ഒ​ട്ടി​നി​ന്ന സി​പി​ഐ നേ​തൃ​ത്വം അ​വ​രു​ടെ സീ​റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി. എ​ൻ​സി​പി നേ​തൃ​ത്വം ശ​ര​ത്പ​വാ​ർ വ​ഴി ഇ​ട​പെ​ട്ടി​ട്ടും സീ​റ്റു​കി​ട്ടി​യി​ല്ല. അ​തി​നു​പ​ക​ര​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ സി​പി​എ​മ്മി​നെ എ​ൻ​സി​പി​യും വെ​ട്ടി. കോ​ട്ട​യ​മോ ഇ​ടു​ക്കി​യോ ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന് ന​ൽ​കു​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ ബാ​ധി​ക്കു​ക സി​പി​എ​മ്മി​നെ​യും സി​പി​ഐ​യെ​യും മാ​ത്ര​മാ​ണ്. 

എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ളി​ലെ തി​രി​ച്ച​ടി യ​ഥാ​ർ​ഥ വോ​ട്ടെ​ണ്ണ​ലി​ലും പ്ര​തി​ഫ​ലി​ച്ചാ​ൽ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ വി​ഴു​ങ്ങു​ന്ന രീ​തി​യാ​വി​ല്ല ഇ​നി ഘ​ട​ക​ക​ക്ഷി​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​വു​ക. ദേ​ശീ​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ലു​ള്ള അം​ഗീ​കാ​ര​ത്തി​ന് സി​പി​എ​മ്മി​ന് നി​ർ​ണാ​യ​ക​മാ​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കി​ട്ടി​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തും അ​ത് ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കും.

ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കു​ന്ന സി​പി​എ​മ്മി​നോ​ട് ഏ​റ്റു​മു​ട്ട​ണ​മെ​ങ്കി​ൽ കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച കൂ​ടി​യേ തീ​രൂ. തി​രു​വ​ന​ന്ത​പു​ര​ത്തോ പ​ത്ത​നം​തി​ട്ട​യി​ലോ പാ​ർ​ട്ടി​ക്ക് വി​ജ​യം​കൂ​ടി ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ അ​ത് ഇ​ര​ട്ടി​മ​ധു​ര​മാ​വും ന​ൽ​കു​ക. അ​തേ​സ​മ​യം, ഈ ​രീ​തി​യി​ൽ 'വോ​ട്ടി​ട്ട' സ​മ്മ​തി​ദാ​യ​ക​ർ​ക്കെ​തി​രേ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ന​ട​ത്തി​യ പ്ര​തി​ക​ര​ണം പാ​ർ​ട്ടി അ​ണി​ക​ളി​ലും നേ​തൃ​ത്വ​ത്തി​ലും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് തെ​ല്ലും രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യി​ല്ലാ​ത്ത ജ​ന​ങ്ങ​ളു​ടെ നാ​ടാ​യി കേ​ര​ളം മാ​റു​മെ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞ​ത്. 

തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്കാ​ൾ പ​ത്ത​നം​തി​ട്ട ബി​ജെ​പി​ക്ക് സാ​ധ്യ​ത ക​ൽ​പ്പി​ച്ച​താ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു. ഈ ​എ​ക്സി​റ്റ്പോ​ൾ ഫ​ലം ശ​രി​യാ​വു​ക​യാ​ണെ​ങ്കി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ ക​സേ​ര ഇ​ള​കു​മെ​ന്നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ അ​ഭി​പ്രാ​യം. 


വാർത്തകൾ

Sign up for Newsletter



top