25
August 2019 - 12:28 am IST

Download Our Mobile App

Flash News
Archives

Analysis

Graeme Pollock Interview

മോ​ശം നി​മി​ഷ​ങ്ങ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റ​ക്ക​ണം

Published:21 May 2019

ഈ ​ലോ​ക​ക​പ്പ് കാ​ല​ത്ത് പൊ​ള്ളോ​ക്കി​നും ചി​ല​തു പ​റ​യാ​നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ചും ക​ള​ത്തി​ൽ അ​വ​ർ സ്വീ​ക​രി​ക്കേ​ണ്ട സ​മീ​പ​ന​ത്തെ സം​ബ​ന്ധി​ച്ചും എ​തി​രാ​ളി​ക​ളെ പ​റ്റി​യു​മൊ​ക്കെ പൊ​ള്ളോ​ക്ക് മ​ന​സ് തു​റ​ക്കു​ന്നു

ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​ന്മം കൊ​ടു​ത്ത മ​ഹ​നീ​യ​രാ​യ ക്രി​ക്ക​റ്റ​ർ​മാ​രു​ടെ നി​ര​യി​ലാ​ണ് ഗ്രെ​യിം പൊ​ള്ളോ​ക്കി​ന് ഇ​ടം. വി​ഖ്യാ​ത​മാ​യ പൊ​ള്ളോ​ക്ക് കു​ടും​ബാം​ഗം. ഈ ​ലോ​ക​ക​പ്പ് കാ​ല​ത്ത് പൊ​ള്ളോ​ക്കി​നും ചി​ല​തു പ​റ​യാ​നു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സാ​ധ്യ​ത​ക​ളെ കു​റി​ച്ചും ക​ള​ത്തി​ൽ അ​വ​ർ സ്വീ​ക​രി​ക്കേ​ണ്ട സ​മീ​പ​ന​ത്തെ സം​ബ​ന്ധി​ച്ചും എ​തി​രാ​ളി​ക​ളെ പ​റ്റി​യു​മൊ​ക്കെ പൊ​ള്ളോ​ക്ക് മ​ന​സ് തു​റ​ക്കു​ന്നു.  

പ​ടി​യ്ക്ക​ൽ ക​ല​മു​ട​യ്ക്കു​ന്ന​വ​രെ​ന്ന പേ​രു​ദോ​ഷം ഈ ​ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മാ​റ്റു​മെ​ന്നു ക​രു​തു​ന്നു​ണ്ടോ ?

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​തി​നു ക​ഴി​യും. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ മ​ട​ങ്ങി​വ​ന്ന 1992 മു​ത​ൽ ലോ​ക​ക​പ്പ് ജ​യി​ക്കാ​ൻ നാം ​കാ​ത്തി​രി​ക്കു​ന്നു. 92ൽ ​ന​ന്നാ​യി ക​ളി​ച്ചു. പ​ക്ഷേ, നി​ർ​ഭാ‌​ഗ്യ​വ​ശാ​ൽ, വി​ചി​ത്ര​മാ​യ മ​ഴ​കാ​ര​ണം ന​മ്മ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി. 

അ​തി​നു​ശേ​ഷം ആ​റു ലോ​ക​ക​പ്പു​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​വ​സ​രം മു​ത​ലാ​ക്കാ​നാ​യി​ല്ല​ല്ലോ ?

ലോ​ക​ത്തി​ന് മു​ഴു​വ​ൻ അ​ത​റി​യാം. എ​ന്നാ​ൽ അ​തു വ​ർ​ഷ​ങ്ങ​ളോ​ളം തു​ട​രി​ല്ല. റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ക്ക​പ്പെ​ടാ​നു​ള്ള​താ​ണെ​ന്ന് ന​മ്മ​ളെ​ല്ലാം സ​മ്മ​തി​ക്കും. അ​തു​പോ​ലെ ലോ​ക​ക​പ്പി​ലെ മോ​ശം നി​ഷ്ഠ​ക​ൾ തീ​ർ​ച്ച​യാ​യും ഒ​രു നാ​ൾ ന​മ്മ​ളെ വി​ട്ടു​പോ​കും. 

ഇ​പ്പോ​ഴി​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലു​മി​ല്ലെ​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഡെ​യ്‌​ൽ സ്റ്റെ​യ്ൻ ക​രു​തു​ന്ന​ല്ലോ ?

സ്റ്റെ​യ്നും ഫാ​ഫ് ഡു ​പ്ലെ​സി​സും അ​വ​രു​ടെ കൂ​ട്ടു​കാ​രും ലോ​ക ചാം​പ്യ​ൻ​മാ​രാ​കാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യാം. അ​വ​രി​ൽ പ​ല​ർ​ക്കും അ​ടു​ത്ത ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ല. സ്വാ​ഭാ​വി​ക​മാ​യും ട്രോ​ഫി നേ​ടാ​ൻ അ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കും. പ്ര​തി​ഭ​യെ ശോ​ഭ​യോ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക​ഴി​യു​മാ​യി​രി​ക്കും. അ​താ​ണ് ലോ​ക​ക​പ്പു​പോ​ലൊ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ വേ​ണ്ട​ത്.  

വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ട് ? 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി‌​നെ, എ​ന്തി​നേ​റെ പ​റ‍യു​ന്നു സ്കൂ​ൾ ക്രി​ക്ക​റ്റി​നെ നി​രീ​ക്ഷി​ക്കു​ന്ന ആ​ർ​ക്കും ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. അ​തി​നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സ​മ്മ​ർ​ദ നി​മി​ഷ​ങ്ങ​ളി​ൽ ക​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലും മി​ക​വി​ലേ​ക്കു​യ​രാ​ൻ പാ​ക​ത്തി​ൽ ടീം ​സം​ഘ​ടി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.
 
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ കു​റി​ച്ച് ? 

ടീം ​സം​തു​ലി​ത​മാ​ണ്. എ​ന്നാ​ൽ ബൗ​ളി​ങ്ങി​ൽ കൂ​ടു​ത​ൽ ആ​ഴ​വും വൈ​വി​ധ്യ​വു​മു​ണ്ട്. തു​ട​ക്കം മു​ത​ൽ മ​റ്റു ടീ​മു​ക​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് അ​ത് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്. ന​മു​ക്ക് ഉ​ശി​ര​ൻ ഓ​ൾ റൗ​ണ്ട​ർ​മാ​രു​ണ്ട്. സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് ക​ളി​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കും. എ​ല്ലാ ത​വ​ണ​യും മി​ക​ച്ച ക്രി​ക്ക​റ്റ​ർ​മാ​രു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പ് ക​ളി​ക്കാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ആ ​പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ച് ടീം ​അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം അ​റി​യാം. ആ ​മോ​ശം നി​മി​ഷ​ങ്ങ​ളെ മ​റ​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഇ​ക്കു​റി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നും മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കാ​നും ക​ഴി​യ​ണം. പോ​യ കാ​ല​ത്തെ കു​റി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക ചി​ന്തി​ക്ക​രു​ത്. പോ​സി​റ്റീ​വ് ചി​ന്ത​യു​മാ​യി  മു​ന്നോ​ട്ടു​പോ​ക​ണം.
 
എ​തി​രാ​ളി​ക​ളെ കു​റി​ച്ച് ? 

ഓ​രോ ടീ​മും കു​റ​ഞ്ഞ​ത് ആ​റു ക​ടു​ത്ത മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ക​ളി​ക്കേ​ണ്ടി​വ​രും. ഫേ​വ​റി​റ്റു​ക​ളെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ മ​ത്സ​രം. അ​തി​നു​ശേ​ഷം മ​റ്റൊ​രു ഫേ​വ​റി​റ്റു​ക​ളാ​യ ഇ​ന്ത്യ​യു​മാ​യു​ള്ള പോ​രാ​ട്ടം. എ​ല്ലാ ടീ​മും പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ ഒ​രു ടീ​മി​നും ഒ​രു മ​ത്സ​ര​ത്തെ​യും അ​നാ​യാ​സ​മാ​യി കാ​ണാ​നാ​വി​ല്ല. ലീ​ഗ് ഘ​ട്ട​ത്തി​ൽ ചി​ല അ​ട്ടി​മ​റി​ക​ളു​ണ്ടാ​വാം. അ​തു സം​ഭ​വി​ച്ചാ​ൽ അ​വ​സാ​ന നാ​ലി​ലെ​ത്താ​നു​ള്ള ഗ​ണി​ത​ങ്ങ​ൾ പ്ര​യാ​സ​ക​ര​മാ​വും.  

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നോ​ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ?

സ​മ്മ​ർ​ദ​ത്തി​ന് അ​ടി​മ​പ്പെ​ടാ​തി​രി​ക്കു​ക. വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ൽ പി​രി​മു​റു​ക്കം പാ​ടി​ല്ല. സ്വാ​ഭാ​വി​ക​മാ​യി പെ​രു​മാ​റു​ക​യും മു​ന്നോ​ട്ടു​പോ​കു​ക​യും​വേ​ണം. മു​ൻ​പ് ഒ​രി​ക്ക​ലും ലോ​ക​ക​പ്പ് ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന് ചി​ന്തി​ച്ച് സ​മ്മ​ർ​ദ​ത്തി​ലാ​ക​രു​ത്. സ്വാ​ഭാ​വി​ക​മാ​യ ക​ളി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. ഇ​ത് 50 ഓ​വ​ർ മ​ത്സ​ര​മാ​ണ്. അ​തി​നാ​ൽ ഇ​ന്നി​ങ്സി​ന്‍റെ ഗ​തി​വേ​ഗം കൂ​ട്ടാ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് സ​മ​യം ല​ഭി​ക്കും. ഐ​സി​സി ന​ല്ല ബാ​റ്റി​ങ് വി​ക്ക​റ്റു​ക​ൾ പ്ര​ദാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ലും ഗ്രൗ​ണ്ടു​ക​ൾ ചെ​റു​താ​യ​തി​നാ​ലും ന​മ്മ​ൾ പ​ല ഇ​ന്നി​ങ്സു​ക​ളി​ലും 300ൽ ​അ​ധി​കം സ്കോ​ർ ചെ​യ്താ​ൽ ഞാ​ൻ അ​തി​ശ​യി​ക്കി​ല്ല. 
 


വാർത്തകൾ

Sign up for Newsletter



top