24
August 2019 - 11:15 pm IST

Download Our Mobile App

Flash News
Archives

Cricket

sri-lanka-world-cup-cricket-2019

ല​ങ്ക​ൻ സിം​ഹ​ങ്ങ​ൾ ഗ​ർ​ജി​ക്കു​മോ ?

Published:22 May 2019

ഇം​ഗ്ല​ണ്ടി​ൽ ലോ​ക​ക​പ്പി​ന് ഇ​റ​ങ്ങു​മ്പോ​ൾ പ​തി​വു​പോ​ലെ പ്ര​തി​യോ​ഗി​ക​ൾ ഭ​യ​പ്പെ​ടു​ന്ന ടീ​മ​ല്ല ല​ങ്ക. ദു​ർ​ഘ​ട ഘ​ട്ട​ത്തെ അ​തി​ജീ​വി​ച്ച് സിം​ഹ​ള​വീ​ര​ർ ഇ​ക്കു​റി എ​ത്ര​ദൂ​രം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്നു. 

ഏ​ഷ്യ​ൻ ക്രി​ക്ക​റ്റി​ലെ ശ​ക്തി​ദു​ർ​ഗ​ങ്ങ​ളും മു​ൻ ലോ​ക ചാം​പ്യ​ൻ​മാ​രു​മാ​യ ശ്രീ​ല​ങ്ക​യ്ക്കി​ത് മോ​ശം കാ​ലം. നേ​തൃ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും ക​ള​ത്തി​ലെ മോ​ശം ഫ​ല​ങ്ങ​ളും ഭ​ര​ണ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളും ല​ങ്ക​ൻ സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്നു. ഇം​ഗ്ല​ണ്ടി​ൽ ലോ​ക​ക​പ്പി​ന് ഇ​റ​ങ്ങു​മ്പോ​ൾ പ​തി​വു​പോ​ലെ പ്ര​തി​യോ​ഗി​ക​ൾ ഭ​യ​പ്പെ​ടു​ന്ന ടീ​മ​ല്ല ല​ങ്ക. ദു​ർ​ഘ​ട ഘ​ട്ട​ത്തെ അ​തി​ജീ​വി​ച്ച് സിം​ഹ​ള​വീ​ര​ർ ഇ​ക്കു​റി എ​ത്ര​ദൂ​രം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്നു. 

 കു​മാ​ർ സം​ഗ​ക്കാ​ര​യെ​യും മ​ഹേ​ല ജ​യ​വ​ർ​ധ​ന​യെ​യും തി​ല​ക​ര​ത്നെ ദി​ൽ​ഷ​നെ​യും പോ​ലു​ള്ള വി​ശ്രു​ത താ​ര​ങ്ങ​ളു​ടെ പ​ടി​യി​റ​ക്ക​ത്തോ​ടെ തു​ട​ങ്ങി​യ​താ​ണ് ല​ങ്ക​യു​ടെ ക​ഷ്ട​കാ​ലം. അ​വ​ർ​ക്കു പ​ക​രം നി​ൽ​ക്കു​ന്ന താ​ര​ങ്ങ​ൾ ല​ങ്ക​യ്ക്ക് ഇ​ല്ലാ​തെ പോ​യി. 2015 ലോ​ക​ക​പ്പി​നു​ശേ​ഷം ക​ളി​ച്ച 84 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ 55ലും ​ല​ങ്ക പ​രാ​ജ​യം രു​ചി​ച്ചു. 2016നു​ശേ​ഷം ഒ​രു ഉ​ഭ​യ​ക​ക്ഷി പ​ര​മ്പ​ര​പോ​ലും ല​ങ്ക നേ​ടി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്റ്റോ​ബ​റി​ലാ​ണ് ല​ങ്ക അ​വ​സാ​ന​മാ​യി ഏ​ക​ദി​നം ജ​യി​ച്ച​ത്. ഈ ​വ​ർ​ഷം ക​ളി​ച്ച എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ലും അ​വ​ർ തോ​ൽ​വി വ​ഴ​ങ്ങി. സിം​ബാ​ബ്‌​വേ​യോ​ടേ​റ്റ 3-2ന്‍റെ പ​രാ​ജ​യം ല​ങ്ക​യു​ടെ നാ​ണ​ക്കേ​ടി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശു​മൊ​ക്കെ ല​ങ്ക​യെ വീ​ഴ്ത്തി​യാ​ൽ അ​തി​ശ​യ​മി​ല്ലെ​ന്നു ഏ​വ​രും ക​രു​തു​ന്ന​ത് വെ​റു​ത​യി​ല്ല. 

ടീം ​ഘ​ട​ന​യി​ലെ അ​സ്ഥി​ര​ത​യാ​ണ് ല​ങ്ക നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഒ​മ്പ​ത് ക്യാ​പ്റ്റ​ൻ​മാ​രെ ല​ങ്ക പ​രീ​ക്ഷി​ച്ചി​രു​ന്നു. ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ലും ചി​ല അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യി. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ദി​നേ​ശ് ചാ​ന്ദി​മ​ലും നി​രോ​ഷ​ൻ ഡി​ക്‌​വെ​ല്ല​യും ത​ഴ​യ​പ്പെ​ട്ടു. നാ​ലു വ​ർ​ഷ​മാ​യി ഏ​ക​ദി​ന​ത്തി​ൽ ഇ​റ​ങ്ങാ​ത്ത ദി​മു​ത് ക​രു​ണ​ര​ത്നെ​യെ നാ​യ​ക​നാ​യി നി​യോ​ഗി​ച്ച​തും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ങ്ങ​ളി​ൽ​പ്പെ​ട്ടു. 

 ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ലാ​സി​ത് മ​ലിം​ഗ​യു​ടെ പേ​സി​ന്‍റെ മൂ​ർ​ച്ച​യി​ലും എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ ഓ​ൾ​റൗ​ണ്ട് മി​ക​വി​ലും ല​ങ്ക ക​ണ്ണു​വ​യ്ക്കു​ന്നു. നാ​യ​ക​പ​ദ​വി​യി​ൽ നി​ന്ന് നി​ഷ്കാ​സി​ത​നാ​ക്ക​പ്പെ​ട്ട മ​ലിം​ഗ​യ്ക്കി​ത് ചി​ല​ത് തെ​ളി​യി​ക്കാ​നു​ള്ള സ​മ​യ​മാ​ണ്. ഐ​പി​എ​ല്ലി​ലെ മോ​ശ​മ​ല്ലാ​ത്ത പ്ര​ക​ട​ന​വും മ​ലിം​ഗ​യ്ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു.  അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ടി​ന് ശേ​ഷി​യു​ള്ള മാ​ത്യൂ​സ് കൂ​ട്ടു​കെ​ട്ടു​ക​ൾ പൊ​ളി​ച്ചും ല​ങ്ക​യെ സ​ഹാ​യി​ച്ചേ​ക്കും.

തി​സാ​ര പെ​രേ​ര​യും ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും തി​ള​ങ്ങാ​ൻ മി​ടു​ക്ക​ൻ ത​ന്നെ. ഇ​വ​രെ മാ​റ്റ​നി​ർ​ത്തി​യാ​ൽ ല​ങ്ക​ൻ ടീ​മി​ൽ വ​ൻ‌​തോ​ക്കു​ക​ളി​ല്ല. ലാ​ഹി​രു തി​രി​മ​ന്നെ​യും മി​ലി​ൻ​ഡ സി​രി​വ​ർ​ധ​ന​യും ജീ​വ​ൻ മെ​ൻ​ഡി​സും ജെ​ഫ്രി വാ​ൻ​ഡെ​ർ​സാ​യി​യും ഏ​ക​ദി​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​ഞ്ഞി​ട്ടു ഏ​റെ നാ​ളാ​യി​ക്ക​ഴി​ഞ്ഞു. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​ര​മി​ല്ലാ​തെ​യാ​ണ് ല​ങ്ക ഇം​ഗ്ല​ണ്ടി​ലി​റ​ങ്ങു​ന്ന​തെ​ന്ന് സാ​രം. 


വാർത്തകൾ

Sign up for Newsletter



top