17
June 2019 - 2:18 am IST

Download Our Mobile App

Flash News
Archives

Market

stcok-market

കു​തി​പ്പ് നി​ല​ച്ച്, പി​ന്നോ​ട്ടി​രു​ന്ന് ഓ​ഹ​രി വി​പ​ണി

Published:21 May 2019

വ്യാ​പാ​ര​ത്തി​ലെ ആ​ശ​യ കു​ഴ​പ്പ​മാ​ണ് ചി​ല ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ കൂ​ടു​ത​ല​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. റി​ല​യ​ന്‍സ് (1,858.26), എ​ച്ച്ഡി​എ​ഫ്സി (1,178.92), എ​സ്ബി​ഐ (1,129.21), ടാ​റ്റാ മോ​ട്ടോ​ര്‍സ് (1,022.16), ബ​ജാ​ജ് ഫി​നാ​ന്‍സ് (990.38) എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്

മും​ബൈ: എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ ക​രു​ത്തി​ല്‍ കു​തി​പ്പ് തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി വ്യാ​പാ​ര​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തി​ല്‍ തു​ട​ക്ക​ത്തി​ല്‍ കു​തി​ച്ചെ​ങ്കി​ലും അ​വ​സാ​നം താ​ഴ്ന്നു. സെ​ന്‍സെ​ക്സ് 117 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 39,470ലും ​ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി 26 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 11857ലു​മെ​ത്തി​യെ​ങ്കി​ലും വ്യാ​പാ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ സെ​ന്‍സെ​ക്സ് 383 പോ​യി​ന്‍റ് താ​ഴ്ന്ന്  38,969 ലെ​ത്തി. നി​ഫ്റ്റി ആ​വ​ട്ടെ ഒ​രു ശ​ത​മാ​നം താ​ഴ്ന്ന്  11,709ലും ​എ​ത്തി.

രാ​വി​ല​ത്തെ കു​തി​പ്പി​ല്‍ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ്, എ​ച്ച്ഡി​എ​ഫ്സി, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ സെ​ന്‍സെ​ക്സി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ ഓ​ഹ​രി​ക​ളാ​ണ്. ഡോ. ​റെ​ഡ്ഡി​സ് ല​ബോ​ര്‍ട്ട​റീ​സ്, ഭാ​ര​ത് ഇ​ന്‍ഫ്രാ​ടെ​ല്‍, റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ്, യു​പി​എ​ല്‍, സി​പ്ല, തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ 2.02 ശ​ത​മാ​നം മു​ത​ല്‍ 3.77 ശ​ത​മാ​നം വ​രെ നേ​ട്ട​മു​ണ്ടാ​ക്കി. തി​ങ്ക​ളാ​ഴ്ച്ച മി​ക​ച്ച മു​ന്നേ​റ്റം കാ​ണി​ച്ച ബാ​ങ്കി​ങ്ങ് ഓ​ഹ​രി​ക​ളാ​ണ് ഇ​ന്ന​ലെ പി​ന്നോ​ട്ട് ഇ​റ​ങ്ങി​യ​ത്. 1.5 % മു​ത​ല്‍ 3% ശ​ത​മാ​നം വ​രെ ഇ​ടി​വ് ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി.   970 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും, 1560 ക​മ്പ​നി​ക​ളു​ടെ ഒ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണു​ള്ള​ത്. 

ഡോ. ​റെ​ഡ്ഡി ലാ​ബ്സ് (3.00%), ഭാ​ര​തി ഇ​ന്‍ഫ്രാ​ടെ​ല്‍ (2.43%), ബ്രി​ട്ടാ​ന്നി​യ (1.70%), റി​ല​യ​ന്‍സ് (1.05%), ടൈ​റ്റാ​ന്‍ ക​മ്പ​നി (1.04%) എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലാ​ണ് നേ​ട്ടം കൊ​യ്ത​ത്. ചി​ല ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ ന​ഷ്ട​വും നേ​രി​ട്ടു. ടാ​റ്റാ മോ​ട്ടോ​ര്‍സ് (7.02), ബി​പി​സി​എ​ല്‍ (4.43%), സീ ​എ​ന്‍റ​ര്‍ടെ​യ്ന്‍ (4.08%), ഇ​ന്‍ഡ​സ് ലാ​ന്‍ഡ് ബാ​ങ്ക് (3.14%), അ​ദാ​നി പോ​ര്‍ട്സ് (3.12%) എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലാ​ണ് ന​ഷ്ടം നേ​രി​ട്ട​ത്. 

 മ​റ്റു​ചി​ല ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​പാ​ടു​ക​ളും ന​ട​ന്നു. വ്യാ​പാ​ര​ത്തി​ലെ ആ​ശ​യ കു​ഴ​പ്പ​മാ​ണ് ചി​ല ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ കൂ​ടു​ത​ല​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. റി​ല​യ​ന്‍സ് (1,858.26), എ​ച്ച്ഡി​എ​ഫ്സി (1,178.92), എ​സ്ബി​ഐ (1,129.21), ടാ​റ്റാ മോ​ട്ടോ​ര്‍സ് (1,022.16), ബ​ജാ​ജ് ഫി​നാ​ന്‍സ് (990.38) എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​ത്. 

എ​ക്സി​റ്റ് പോ​ളി​ന്‍റെ കു​തി​പ്പി​ല്‍ ഓ​ഹ​രി വി​പ​ണി ന​ട​ത്തു​ന്ന മു​ന്നേ​റ്റ​ത്തി​ല്‍ അ​ധി​കം പ്ര​തീ​ക്ഷ വ​യ്ക്കേ​ണ്ട​ന്ന് ഓ​ഹ​രി​യി​ലെ വി​ദ്ഗ്ധ​ര്‍ സൂ​ച​ന ന​ല്‍കി​യി​രു​ന്നു. സെ​ന്‍സെ​ക്സും, നി​ഫ്റ്റി​യും പു​തി​യ റെ​ക്കോ​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മ്പോ​ഴും അ​ത് തു​ട​ര​ണ​മെ​ന്നി​ല്ല എ​ന്ന നി​രീ​ക്ഷ​ണ​മാ​ണ് ഇ​വ​ര്‍ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. ഇ​നി 23 വോ​ട്ട​ണ്ണെ​ലി​നു​ശേ​ഷ​മോ വി​പ​ണി​യി​ല്‍ കു​തി​പ്പി​നോ തി​രു​ത്ത​ലി​നോ സാ​ധ്യ​ത ഉ​ണ്ടാ​കൂ. ഈ ​രം​ഗ​ത്തെ പ്ര​ധാ​നി​യാ​യ രാ​കേ​ഷ് ജു​ന്‍വാ​ലെ​യു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് നി​ല​വി​ലെ കു​തി​പ്പി​ല്‍ അ​മി​ത പ്ര​തീ​ക്ഷ വേ​ണ്ട. എ​ന്‍ഡി​എ വീ​ണ്ടും ഭൂ​രി​പ​ക്ഷം നേ​ടി​യാ​ല്‍ 11,750- 11,0001 എ​ന്ന നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും സൂ​ചി​ക തു​ട​രു​ക. 

സ​ര്‍ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ളും തീ​രു​മാ​ന​ങ്ങ​ള​വു​മാ​ണ് ഓ​ഹ​രി വി​പ​ണി​യെ സ്വാ​ധീ​നി​ക്കു​ക. ഇ​ങ്ങ​നെ നി​ക്ഷേ​പ​ക മേ​ഖ​ല​യെ പി​ടി​ച്ചു കു​ലു​ക്കി​യ​തി​ല്‍ ഒ​ന്നാ​മ​ത് 1986 ലെ ​വി.​പി. സിം​ഗ് -രാ​ജീ​വ് ഗാ​ന്ധി ബ​ജ​റ്റാ​യി​രു​ന്നു. അ​തി​നു ശേ​ഷം ന​ര​സിം​ഹ റാ​വു - മ​ന്‍മോ​ഹ​ന്‍ സി​ങ് കൂ​ട്ടു​കെ​ട്ട് 1992 ലെ ​ബ​ജ​റ്റി​ലൂ​ടെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ നി​ന്നു​ള്ള പ​ണ​മൊ​ഴു​ക്കി​ന് വ​ഴി​യൊ​രു​ക്കി​യ​താ​ണ് ആ​ദ്യ​ത്തെ വ​മ്പ​ന്‍ പ​രി​ഷ്ക​ര​ണം. ഇ​ത് വി​പ​ണി​യെ വ​ള​രെ സ​ഹാ​യി​ച്ച നീ​ക്ക​മാ​യി​രു​ന്നു. പി​ന്നീ​ട്, വാ​ജ്പേ​യ് സ​ര്‍ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ മു​ന്നോ​ട്ട് പോ​കു​ക​യും മി​ക്ക ഇ​ന്‍ഡ​സ്ട്രി​ക​ള്‍ക്കും അ​ത് സ​ഹാ​യ​ക​ര​മാ​കു​ക​യും ചെ​യ്തു.

ഒ​ന്നാം മോ​ദി സ​ര്‍ക്കാ​ര്‍ ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി ) ന​ട​പ്പി​ലാ​ക്കി​യ​ത് മി​ക​ച്ച ന​ട​പ​ടി​യാ​യി​രു​ന്നു. അ​ത് സ്ഥാ​യി​യാ​യൊ​രു പ്ര​തി​ഫ​ല​നം ഉ​ണ്ടാ​ക്കി. പു​തി​യ പാ​പ്പ​ര​ത്ത നി​യ​മം കൊ​ണ്ടു​വ​ന്ന​ത് മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്. ന​ട​പ്പി​ല്‍ വ​രു​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം, അ​ത് വി​പ​ണി​യെ സ്വാ​ധീ​നി​ക്കു​ന്ന ഒ​ന്നാ​യി മാ​റും. 


വാർത്തകൾ

Sign up for Newsletter



top