17
June 2019 - 2:55 am IST

Download Our Mobile App

Flash News
Archives

Updates

jet-airways-hinduja

ജെ​റ്റി​ന്‍റെ കാ​ര്യം ഹി​ന്ദു​ജ​യു​ടെ കൈ​യി​ൽ

Published:21 May 2019

ക​ട​ക്കെ​ണി​യി​ലാ​യി പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യ ജെ​റ്റ് എ​യ​ര്‍വേ​യ്സി​നെ ക​ര​ക​യ​റ്റാ​ന്‍ പു​തി​യ നി​ക്ഷേ​പ​ക​രെ തേ​ടു​ക​യാ​ണ് എ​സ്ബി​ഐ ന​യി​ക്കു​ന്ന ബാ​ങ്ക് ക​ണ്‍സോ​ര്‍ഷ്യ​വും

മും​ബൈ: ജെ​റ്റ് എ​യ​ര്‍വേ​യ്സി​ല്‍ പ​ണം മു​ട​ക്കാ​ന്‍ താ​ത്പ​ര്യ​ത്തോ​ടെ ഹി​ന്ദു​ജ ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തു​ന്നു. റോ​യി​ട്ടേ​ഴ്സാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ജെ​റ്റ് എ​യ​ര്‍വേ​യ്സി​ന്‍റെ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം ഹി​ന്ദു​ജ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഈ ​റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ക​ട​ക്കെ​ണി​യി​ലാ​യി പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​യ ജെ​റ്റ് എ​യ​ര്‍വേ​യ്സി​നെ ക​ര​ക​യ​റ്റാ​ന്‍ പു​തി​യ നി​ക്ഷേ​പ​ക​രെ തേ​ടു​ക​യാ​ണ് എ​സ്ബി​ഐ ന​യി​ക്കു​ന്ന ബാ​ങ്ക് ക​ണ്‍സോ​ര്‍ഷ്യ​വും. ജെ​റ്റി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി പ​ങ്കാ​ളി​യാ​യ എ​ത്തി​ഹാ​ദ് എ​യ​ര്‍വേ​യ്സും  ഇ​തി​നാ​യി ല​ണ്ട​നി​ലെ ഹി​ന്ദു​ജാ ഗ്രൂ​പ്പി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യി നേ​ര​ത്തെ വാ​ര്‍ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

യു​കെ​യി​ലെ അ​തി​സ​മ്പ​ന്ന​രി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​ര്‍. ഇ​തു​വ​രെ ജെ​റ്റി​ല്‍ നി​ക്ഷേ​പി​ക്കാ​മെ​ന്ന ഉ​റ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ സാ​ധ്യ​ത​ക​ളി​ന്മേ​ല്‍ ഇ​പ്പോ​ള്‍ ച​ര്‍ച്ച​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​കു​ന്ന​ത്. ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ മേ​ധാ​വി​യാ​യ ജി​പി ഹി​ന്ദു​ജ​യെ എ​ത്തി​ഹാ​ദാ​ണ് ആ​ദ്യം സ​മീ​പി​ച്ച​ത്. എ​ത്തി​ഹാ​ദു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​ന്‍ ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ ബി​സി​ന​സ് ന​യി​ക്കു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍ അ​ശോ​ക് ഹി​ന്ദു​ജ​യെ അ​ദ്ദേ​ഹം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഹി​ന്ദു​ജ ഗ്രൂ​പ്പി​ന് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ പ​ത്തോ​ളം മേ​ഖ​ല​ക​ളി​ല്‍ ബി​സി​ന​സു​ണ്ട്. ഓ​ട്ടോ​മോ​ട്ടീ​വ്, ഓ​യി​ല്‍ & സ്പെ​ഷ്യ​ലി​റ്റി കെ​മി​ക്ക​ല്‍സ്, മീ​ഡി​യ, ഐ​റ്റി, പ​വ​ര്‍, ഹെ​ല്‍ത്ത് കെ​യ​ര്‍, റി​യ​ല്‍ എ​സ്റ്റേ​റ്റ് എ​ന്നി​വ ഇ​തി​ലു​ള്‍പ്പെ​ടും. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ട്ര​ക്ക് നി​ര്‍മാ​താ​ക്ക​ളാ​യ അ​ശോ​ക് ലെ​യ്‌​ല​ന്‍ഡ് ഹി​ന്ദു​ജ ഗ്രൂ​പ്പി​ന് കീ​ഴി​ലാ​ണു​ള്ള​ത്.

നി​ല​വി​ല്‍ ജെ​റ്റ് എ​യ​ര്‍വേ​യ്സി​നാ​യി ബി​ഡ് സ​മ​ര്‍പ്പി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ ഷോ​ര്‍ട്ട്ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ത്തി​ഹാ​ദി​നെ മാ​ത്ര​മാ​ണ്. 24 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​ത്തി​ന് എ​ത്തി​ഹാ​ദി​ന് താ​ത്പ​ര്യ​മി​ല്ല. അ​തു​കൊ​ണ്ട് വെ​റും 1,700 കോ​ടി രൂ​പ മാ​ത്ര​മേ എ​ത്തി​ഹാ​ദ് നി​ക്ഷേ​പി​ക്കു​ക​യു​ള്ളൂ. ജെ​റ്റി​ന് ക​ര​ക​യ​റ​ണ​മെ​ങ്കി​ല്‍ 15,000 കോ​ടി രൂ​പ​യെ​ങ്കി​ലും വേ​ണം. എ​യ​ര്‍ലൈ​ന്‍റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍വ​സ്ഥി​തി​യി​ലാ​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ, സി​ഇ​ഒ ഉ​ള്‍പ്പെ​ടെ നാ​ല് ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍  രാ​ജി​വ​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top