17
September 2019 - 9:58 am IST

Download Our Mobile App

Flash News
Archives

Mollywood

sayahna-vaarthakal-teaser

സർക്കാർ തന്ന ആ നൂറു രൂപ പെട്രോൾ അടിക്കാനെങ്കിലും തികയുമോ രവി; സായാഹ്ന വാർത്തകൾ ടീസർ

Published:22 May 2019

കേന്ദ്ര സർക്കാരിന്‍റെ പരസ്യങ്ങൾ ഡബ്ബ് ചെയ്ത് മലയാളത്തിലാക്കുന്ന ആർടിസ്റ്റിന്‍റെ ശബ്ദം തന്നെയാണ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് ടീസർ നൽകുന്ന സൂചന.

വ്യത്യസ്ത ആവിഷ്കരണവുമായി സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്‍റെ ടീസറെത്തി. ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷുമാണ് ചിത്രത്തിൽ നായകൻമാരായെത്തുന്നത്. കേന്ദ്രസർക്കാരിന്‍റെ സ്കീമുകളെ ട്രോളുന്ന രീതിയിലുള്ള ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ പരസ്യങ്ങൾ ഡബ്ബ് ചെയ്ത് മലയാളത്തിലാക്കുന്ന ആർടിസ്റ്റിന്‍റെ ശബ്ദം തന്നെയാണ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് ടീസർ നൽകുന്ന സൂചന. അജു വർഗീസും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡി14 എന്‍റർടെയ്മെൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സച്ചിനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പുതുമുഖം ശരണ്യ ശർമയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. 


വാർത്തകൾ

Sign up for Newsletter



top