27
June 2019 - 1:35 am IST

Download Our Mobile App

Flash News
Archives

Market

school-market

കോ​ടി​ക​ളു​ടെ മ​ണി​കി​ലു​ക്ക​വു​മാ​യി സ്കൂ​ള്‍ വി​പ​ണി

Published:22 May 2019

കു​ട​ക​ളി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളേ​റെ. വെ​ള്ളം ചീ​റ്റു​ന്ന​തും വി​സി​ല​ടി​ക്കു​ന്ന​തും പാ​ട്ടു​പാ​ടു​ന്ന​തും ക​ണ്ണും ചെ​വി​യു​മു​ള്ള​തു​മാ​യ കു​ട​ക​ള്‍ വി​പ​ണി കീ​ഴ​ട​ക്കി. കോ​ളേ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ്രി​ന്‍റ​ഡ് കു​ട​ക​ളും സു​ല​ഭം. 250 മു​ത​ല്‍ 600 രൂ​പ​വ​രെ​യാ​ണ് വി​ല. പോ​പ്പി​ക്കും ജോ​ണ്‍സി​നു​മാ​ണ് ഇ​ത്ത​വ​ണ ആ​വ​ശ്യ​ക്കാ​രേ​റെ

കൊ​ച്ചി: വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ഇ​നി ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കാ​ന്‍ വി​പ​ണി​യി​ല്‍ സ്കൂ​ള്‍ ക​ച്ച​വ​ടം സ​ജീ​വ​മാ​യി. ഒ​രു ദി​വ​സം ഒ​രു കോ​ടി​ക്ക് മേ​ല്‍ വ്യാ​പാ​രം എ​ന്ന നി​ല​യി​ലാ​ണ് ക​ച്ച​വ​ടം പു​രോ​ഗ​മി​ക്കു​ന്ന​ത്.  മി​ക്കി മൗ​സ്, ഡോ​റ, ബു​ജി, ഛോട്ടാ ​ഭീം, ബാ​ര്‍ബി, ബെ​ന്‍ടെ​ന്‍ തു​ട​ങ്ങി​യ കാ​ര്‍ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ബാ​ഗു​ക​ളാ​ണ് ഇ​ക്കൊ​ല്ല​ത്തെ​യും സ്റ്റാ​റു​ക​ള്‍. സൂ​പ്പ​ര്‍ ഹീ​റോ​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ബാ​ഗു​ക​ളും കു​ട​ക​ളും ചോ​ദി​ച്ചെ​ത്തു​ന്ന​വ​ര്‍ ഏ​റെ​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. 

ബാ​ഹു​ബ​ലി​യും പു​ലി​മു​രു​ക​നു​മാ​ണ് അ​ല്‍പം മു​തി​ര്‍ന്ന കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​ക്കാ​ര്‍. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ സ്കൂ​ള്‍ ബാ​ഗി​നും കു​ട​യ്ക്കും ചെ​രി​പ്പി​നു​മെ​ല്ലാം വി​ല കൂ​ടി​യെ​ങ്കി​ലും മ​ക്ക​ളു​ടെ ഇ​ഷ്ട​ത്തി​ന് മു​ന്നി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ വി​ല പ്ര​ശ്ന​മാ​ക്കാ​റി​ല്ല.  ഒ​ഡീ​സി​യ, സ്കൂ​ബീ​ഡേ, ലൂ​ണാ​ര്‍, അ​ഡി​ഡാ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളാ​ണ് ബാ​ഗ് വി​പ​ണി​യി​ലെ പ്രി​യ ബ്രാ​ന്‍ഡു​ക​ള്‍. വി​ല​ക്കു​റ​വു​ള്ള ബാ​ഗു​ക​ള്‍ തേ​ടി​യെ​ത്തു​ന്ന​വ​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ ചൈ​നീ​സ് ഉ​ല്‍പ​ന്ന​ങ്ങ​ളും ചെ​റു​കി​ട ക​മ്പ​നി​ക​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലു​ണ്ട്. ബാ​ഗു​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ മി​ക​ച്ച ഓ​ഫ​റും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 250 മു​ത​ല്‍ 4000 രൂ​പ വ​രെ​യാ​ണ് ബാ​ഗു​ക​ളു​ടെ വി​ല. മു​തി​ര്‍ന്ന കു​ട്ടി​ക​ള്‍ക്കാ​യി 1500 മു​ത​ല്‍ 5000 രൂ​പ​വ​രെ വി​ല​യു​ള്ള ബാ​ഗു​ക​ളു​മു​ണ്ട്

കു​ട​ക​ളി​ല്‍ പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ളേ​റെ. വെ​ള്ളം ചീ​റ്റു​ന്ന​തും വി​സി​ല​ടി​ക്കു​ന്ന​തും പാ​ട്ടു​പാ​ടു​ന്ന​തും ക​ണ്ണും ചെ​വി​യു​മു​ള്ള​തു​മാ​യ കു​ട​ക​ള്‍ വി​പ​ണി കീ​ഴ​ട​ക്കി. കോ​ളേ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള പ്രി​ന്‍റ​ഡ് കു​ട​ക​ളും സു​ല​ഭം. 250 മു​ത​ല്‍ 600 രൂ​പ​വ​രെ​യാ​ണ് വി​ല. പോ​പ്പി​ക്കും ജോ​ണ്‍സി​നു​മാ​ണ് ഇ​ത്ത​വ​ണ ആ​വ​ശ്യ​ക്കാ​രേ​റെ.

പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 15 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള പാ​ഠ്യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്  സ​ര്‍ക്കാ​ര്‍ വി​പ​ണി​യി​ലെ​ത്തി​ച്ച​ത്. 15 ദി​വ​സ​ത്തി​ന​കം അ​ഞ്ച്കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന ന​ട​ന്നു. ത്രി​വേ​ണി നോ​ട്ടു ബു​ക്കു​ക​ള്‍ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ. ഗു​ണ​നി​ല​വാ​ര​മു​ള്ള പേ​പ്പ​റും വി​ല​ക്കു​റ​വു​മാ​ണ് ത്രി​വേ​ണി നോ​ട്ടു​ബു​ക്കി​നെ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്. 24 മു​ത​ല്‍ 32 രൂ​പ​വ​രെ​യാ​ണ് വി​ല. പൊ​തു​വി​പ​ണി​യി​ല്‍ ഇ​വ 40 മു​ത​ല്‍ 45 രൂ​പ​യ്ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. സ്കൂ​ള്‍ബാ​ഗു​ക​ള്‍ക്ക് 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്.  ഇ​വ​യ്ക്ക് പൊ​തു​വി​പ​ണി​യി​ല്‍ 760 മു​ത​ല്‍ 1599 രൂ​പ​യാ​ണ് വി​ല. വി​വി​ധ ക​മ്പ​നി​ക​ളു​ടെ  ഇ​ന്‍സ്ട്ര​മെ​ന്‍റ് ബോ​ക്സ്, ടി​ഫി​ന്‍ ബോ​ക്സ്, വാ​ട്ട​ര്‍ ബോ​ട്ടി​ല്‍ എ​ന്നി​വ​യും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭി​ക്കും. മാ​രാ​രി​ക്കു​ളം കു​ടും​ബ​ശ്രീ​യു​ടെ  ഈ​ടു​റ്റ​തും വ​ര്‍ണാ​ഭ​വു​മാ​യ "മാ​രാ​രി' കു​ട​യും ക​ണ്ണൂ​ര്‍ ദി​നേ​ശി​ന്‍റെ കു​ട​ക​ളും വി​പ​ണി​യി​ലു​ണ്ട്.

 478 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും 122 ത്രി​വേ​ണി​ക​ളും ഉ​ള്‍പ്പെ​ടെ 600 വി​ല്‍പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്കൂ​ള്‍ വി​പ​ണി. 700 ഇ​നം സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍ക്ക് 15 മു​ത​ല്‍ 50 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വു​ണ്ട്. 16 കോ​ടി​യു​ടെ വി​ല്‍പ്പ​ന ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top