17
June 2019 - 6:13 pm IST

Download Our Mobile App

Flash News
Archives

Cricket

australia-team-cricket

ഇ​തു പു​ത്ത​ൻ ഓ​സി​സ്

Published:23 May 2019

വ​ലി​യ വേ​ദി​ക​ളി​ൽ പ്ര​തി​യോ​ഗി​ക​ൾ എ​ന്നും ഭ​യ​ക്കു​ന്ന ടീ​മു​ക​ളി​ൽ ഒ​ന്നാം നി​ര​യി​ൽ​പ്പെ​ടു​ന്നു ഓ​സി​സ്. ഒ​രി​ക്ക​ലും വി​ട്ടു​കൊ​ടു​ക്കാ​ത്ത അ​വ​രു​ടെ സ്വ​ഭാ​വം ‌കൈ​വി​ട്ടു​പോ​യ ക​ളി​ക​ളു​ടെ വി​ധി പ​ല​കു​റി മാ​റ്റി​യെ​ഴു​തി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​ക​പ്പ് വ​രു​മ്പോ​ൾ ഓ​സി​സി​ന്‍റെ ആ ​സ​വി​ശേ​ഷ​ത​യെ മ​റ്റു ടീ​മു​ക​ൾ ഓ​ർ​ത്തു​വ​യ്ക്കു​ന്ന​ത് ന​ന്ന്.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​ക്ക​ണ​ക്കു​ള്ള ടീ​മാ​ണ് ഓ​സ്ട്രേ​ലി​യ. അ​ഞ്ചു ത​വ​ണ കി​രീ​ടം ചൂ​ടി​യ ക​ങ്കാ​രു​പ്പ​ട എ​തി​രാ​ളി​ക​ളെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ൽ നി​ൽ​ക്കു​ന്നു. ആ ​ആ​ധി​പ​ത്യം ഒ​ന്നു​കൂ​ടി വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ഓ​സി​സ് ഇ​ക്കു​റി ഇം​ഗ്ല​ണ്ടി​ലെ ക​ളം തൊ​ടു​ന്ന​ത്. അ​തു സാ​ധ്യ​മാ​യാ​ൽ ലോ​ക കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള യോ​ഗം അ​വ​ർ​ക്ക് വീ​ണ്ടും ല​ഭി​ക്കും. 

വ​ലി​യ വേ​ദി​ക​ളി​ൽ പ്ര​തി​യോ​ഗി​ക​ൾ എ​ന്നും ഭ​യ​ക്കു​ന്ന ടീ​മു​ക​ളി​ൽ ഒ​ന്നാം നി​ര​യി​ൽ​പ്പെ​ടു​ന്നു ഓ​സി​സ്. ഒ​രി​ക്ക​ലും വി​ട്ടു​കൊ​ടു​ക്കാ​ത്ത അ​വ​രു​ടെ സ്വ​ഭാ​വം ‌കൈ​വി​ട്ടു​പോ​യ ക​ളി​ക​ളു​ടെ വി​ധി പ​ല​കു​റി മാ​റ്റി​യെ​ഴു​തി​യി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​ക​പ്പ് വ​രു​മ്പോ​ൾ ഓ​സി​സി​ന്‍റെ ആ ​സ​വി​ശേ​ഷ​ത​യെ മ​റ്റു ടീ​മു​ക​ൾ ഓ​ർ​ത്തു​വ​യ്ക്കു​ന്ന​ത് ന​ന്ന്. പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ന്‍റെ ക്ഷീ​ണ​ത്തി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യ ക​ര​ക​യ​റി​യ​ത് അ​വ​രു​ടെ അ​തി​ജീ​വ​ന​ശേ​ഷി​യു​ടെ ഉ​ത്ത​മോ​ദാ​ഹ​ര​ണം. സ്റ്റീ​വ​ൻ സ്മി​ത്തും ഡേ​വി​ഡ് വാ​ർ​ണ​റും വി​ല​ക്ക​പ്പെ​ട്ട​ശേ​ഷം ടീ​മി​ൽ അ​ച്ച​ട​ക്ക​ത്തി​ന്‍റെ പു​തു കാ​ലം ക​ട​ന്നു​വ​ന്നു. പെ​രു​മാ​റ്റ​ത്തി​ലും സ​മീ​പ​ന​ത്തി​ലും ഓ​സി​സ് താ​ര​ങ്ങ​ൾ ഒ​രു​പാ​ട് മെ​ച്ച​പ്പെ​ട്ടെ​ന്നു പൊ​തു​വെ വി​ല​യി​രു​ത്ത​ലു​ണ്ട്. 

സ​മീ​പ കാ​ല​ത്ത് പാ​ക്കി​സ്ഥാ​നെ​യും ഇ​ന്ത്യ​യെ​യും ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ൽ കീ​ഴ​ട​ക്കി​യ ഓ​സി​സ് പ്ര​തി​യോ​ഗി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ന്യൂ​സി​ല​ൻ​ഡി​നൊ​പ്പം ആ​തി​ഥ്യം വ​ഹി​ച്ച ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ അ​ത്ര ഫേ​വ​റി​റ്റു​ക​ളൊ​ന്നും ആ​യി​രു​ന്നി​ല്ല ഓ​സ്ട്രേ​ലി​യ. എ​ന്നി​ട്ടും അ​വ​ർ ക​പ്പ് ക​വ​ർ​ന്നു. അ​താ​ണ് ലോ​ക​ക​പ്പ് വേ​ദി​യി​ലെ ഓ​സി​സ്. ക​ള​ങ്കി​ത​രു​ടെ പ​ത​ർ​ച്ച​യെ മ​റി​ക​ട​ന്ന് ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ വാ​ർ​ണ​റും സ്മി​ത്തും ത​ന്നെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ണി​ക്ക​ല്ലു​ക​ൾ. ഐ​പി​എ​ല്ലി​ൽ റ​ൺ​വേ​ട്ട ന​ട​ത്തി​യ വാ​ർ​ണ​ർ ത​ന്‍റെ അ​നി​വാ​ര്യ​ത അ​ടി​വ​ര​യി​ട്ടു. സ്മി​ത്തും സ്പ​ർ​ശം വീ​ണ്ടെ​ടു​ത്ത ല​ക്ഷ​ണ​മാ​ണ്.

ന​ല്ല ഫോ​മി​ലാ​യി​രു​ന്ന പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബ്, പേ​സ​ർ ജോ​ഷ് ഹാ​സെ​ൽ​വു​ഡ് എ​ന്നി​വ​രെ ഓ​സി​സ് ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഡാ​ർ​സി ഷോ​ർ​ട്ട്, കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ൺ, ആ​ഷ്ട​ൺ ട​ർ​ണ​ർ, മാ​ത്യു വേ​ഡ് എ​ന്നി​വ​രും ലോ​ക​ക​പ്പി​ലി​ല്ല. എ​ന്നാ​ൽ അ​തൊ​ന്നും ക​ങ്കാ​രു​ക്ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന​ത് ഉ​റ​പ്പ്. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ ഉ​ശി​ര​ൻ ഫോ​മും ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലി​ന്‍റെ പ്ര​ഹ​ര​ശേ​ഷി​യും സ്മി​ത്തി​ന്‍റെ​യും വാ​ർ​ണ​റു​ടെ​യും പ​രി​ച​യ​സ​മ്പ​ത്തു​മെ​ല്ലാം ഓ​സ്ട്രേ​ലി​യ​യ്ക്ക് തു​ണ​യാ​കും. പേ​സ് ബാ​റ്റ​റി മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ തി​രി​ച്ചു​വ​ര​വും നി​ല​വി​ലെ ചാം​പ്യ​ന്മാ​രു​ടെ ശ​ക്തി കൂ​ട്ടു​ന്നു. മാ​ർ​ക്വ​സ് സ്റ്റോ​യ്നി​സ് എ​ന്ന മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റും ഓ​സി​സി​ന്‍റെ പ്ല​സ് പോ​യി​ന്‍റ്. ആ​ദം സാം​പ​യു​ടെ സ്പി​ൻ വൈ​ഭ​വ​ത്തി​ലും ഓ​സ്ട്രേ​ലി​യ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു. 

ടീം: ​ആ​രോ​ൺ ഫി​ഞ്ച് (ക്യാ​പ്റ്റ​ൻ), ജാ​സ​ൺ ബെ​ഹ്റ​ൻ​ഡോ​ർ​ഫ്, അ​ലെ​ക്സ് കാ​രി, ന​താ​ൻ കൗ​ൾ​ട്ട​ർ നൈ​ൽ, പാ​റ്റ് ക​മ്മി​ൻ​സ്, ഉ​സ്മാ​ൻ ഖ്വാ​ജ, ന​താ​ൻ ല​യോ​ൺ, ഷോ​ൺ മാ​ർ​ഷ്, ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ, ജേ ​റി​ച്ചാ​ർ​ഡ്സ​ൺ, സ്റ്റീ​വ് സ്മി​ത്ത്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, മാ​ർ​ക്വ​സ് സ്റ്റോ​യ്നി​സ്, ഡേ​വി​ഡ് വാ​ർ​ണ​ർ, ആ​ദം സാം​പ. 


വാർത്തകൾ

Sign up for Newsletter



top