27
June 2019 - 2:31 am IST

Download Our Mobile App

Flash News
Archives

Cricket

kapil-dev-talking-about-his-1983-icc-world-cup-experience

"ആഘോഷത്തിന് ഒരു കുപ്പി ഷാംപെയ്ൻ കരുതിവച്ചു'

Published:23 May 2019

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ആ​ദ്യ സൂ​പ്പ​ർ താ​ര​മെ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​ൻ ക​പി​ൽ ദേ​വ് ത​ന്നെ. 1983ൽ ​ക​പി​ലി​ന്‍റെ ചെ​കു​ത്താ​ൻ​മാ​ർ നേ​ടി​യ ലോ​ക​ക​പ്പ് വി​ജ​യം ഇ​ന്ത്യ​യി​ൽ ക്രി​ക്ക​റ്റി​ന്‍റെ പ്ര​ചാ​രം അ​തി​ദ്രു​തം വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ആ​ദ്യ സൂ​പ്പ​ർ താ​ര​മെ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​ൻ ക​പി​ൽ ദേ​വ് ത​ന്നെ. 1983ൽ ​ക​പി​ലി​ന്‍റെ ചെ​കു​ത്താ​ൻ​മാ​ർ നേ​ടി​യ ലോ​ക​ക​പ്പ് വി​ജ​യം ഇ​ന്ത്യ​യി​ൽ ക്രി​ക്ക​റ്റി​ന്‍റെ പ്ര​ചാ​രം അ​തി​ദ്രു​തം വ​ർ​ധി​പ്പി​ച്ചു. ക​പി​ലും സം​ഘ​വും വെ​ട്ടി​യി​ട്ട പാ​ത​യി​ലൂ​ടെ​യാ​ണ് പു​തി​യ ഔ​ന്ന​ത്യ​ങ്ങ​ൾ തേ​ടി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് സ​ഞ്ച​രി​ച്ച​ത്. രാ​ജ്യം ജ​ന്മം കൊ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ കൂ​ടി​യാ​യ ക​പി​ൽ ലോ​ക​ക​പ്പ് ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു. 

മേ​യ് മാ​സ​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ ലോ​ക​ക​പ്പ് ട്രോ​ഫി​ക്കൊ​പ്പം നി​ങ്ങ​ൾ ലോ​ർ​ഡ്സി​ൽ നി​ൽ​ക്കു​ന്ന ദൃ​ശ്യം ക​ണ്ടു. ജൂ​ലൈ 25ന് ​ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന് ലോ​ക​ക​പ്പ് കൈ​മാ​റു​മെ​ന്ന​താ​ണോ അ​തു സൂ​ചി​പ്പി​ക്കു​ന്ന​ത് ?

എ​നി​ക്ക​ത് അ​റി​യി​ല്ല. ചി​ല വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ലോ​ർ​ഡ്സി​ൽ പോ​യ​ത്. പെ​ട്ടെ​ന്ന് അ​വ​ർ ക​പ്പു​മാ​യെ​ത്തി ചി​ല ചി​ത്ര​ങ്ങ​ളെ​ടു​ത്തു. അ​താ​ണ് സം​ഭ​വി​ച്ച​ത്. അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നു​മി​ല്ല. 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​മ്മ​ൾ ജ​യി​ച്ച ട്രോ​ഫി കൈ​മാ​റി​യ​തു മ​ഹ​ത്താ​യ കാ​ര്യ​മാ​യി തോ​ന്നി. മ​ഹ​നീ​യ​മാ​യ വി​കാ​രം. ഐ​തി​ഹാ​സി​ക​മാ​യ ഗ്രൗ​ണ്ടി​ലെ അ​ടു​ത്ത​കാ​ല​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ലോ​ർ​ഡ്സും ലോ​ക​ക​പ്പ് ട്രോ​ഫി​യും വ​ലി​യ സം​തൃ​പ്തി ന​ൽ​കി​യെ​ന്ന് ഞാ​ൻ തീ​ർ​ച്ച​യാ​യും പ​റ‍യും. 

1983 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്‍റെ പ്ര​ഭാ​ത​ത്തി​ൽ തൂ​വാ​ല​യി​ൽ പൊ​തി​ഞ്ഞ ഷാം​പെ​യ്ൻ നി​ങ്ങ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ട്. അ​തു സ​ത്യ​മാ​ണോ ?

അ​തെ. ഫൈ​ന​ൽ ക​ളി​ക്കാ​ൻ പോ​യ​പ്പോ​ൾ ഒ​രു ബോ​ട്ടി​ൽ ഷാം​പെ​യ്ൻ എ​ന്‍റെ ബാ​ഗി​ൽ ക​രു​തി​യി​രു​ന്നു. 

ഫൈ​ന​ൽ ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണോ അ​തി​ലൂ​ടെ അ​ർ​ത്ഥ​മാ​ക്കി​യ​ത് ?

ശ​രി​ക്കു​മ​ല്ല. ന​മു​ക്ക് ലോ​ക​ക​പ്പ് ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഞാ​നാ​ണ് ക്യാ​പ്റ്റ​ൻ. നാ​യ​ക​നു ആ​ത്മ​വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ പി​ന്നെ​ങ്ങ​നെ ടീ​മി​ലെ മ​റ്റം​ഗ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​ർ​ന്നു ന​ൽ​കാ​നാ​വും. ന​മ്മ​ൾ തോ​റ്റാ​ൽ​പ്പോ​ലും ഫൈ​ന​ലി​ൽ പ്ര​വേ​ശം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഞാ​ൻ സ്വ​യം പ​റ​ഞ്ഞു. 

ഫൈ​ന​ലി​നു​ശേ​ഷം വെ​സ്റ്റി​ൻ​ഡീ​സ് ഡ്ര​സി​ങ് റൂ​മി​ലെ​ത്തി റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ലെ ഷാം​പെ​യ്ൻ ബോ​ട്ടി​ലു​ക​ൾ എ​ടു​ത്ത​താ​യി കേ​ട്ടി​ട്ടു​ണ്ട​ല്ലോ ?

അ​തെ നി​ങ്ങ​ൾ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. വെ​സ്റ്റി​ൻ​ഡീ​സി​നെ ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ച് കി​രീ​ടം നേ​ടി​യ​ത് ഷാം​പെ​യ്ൻ  നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ മ​റ്റൊ​രു ത​ര​ത്തി​ലാ​ണ് ക​രു​തി​യ​ത്. ഇ​ന്ത്യ​യ്ക്ക് ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ ക​രു​തി​യി​ല്ല.  വി​ൻ​ഡീ​സ് മൂ​ന്നാം കി​രീ​ടം നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഷാം​പെ​യ്ൻ ബോ​ട്ടി​ലു​ക​ളെ​ല്ലാം വെ​സ്റ്റി​ൻ​ഡീ​സ് ടീ​മി​ന്‍റെ ഡ്ര​സി​ങ് റൂ​മി​ൽ​വ​ച്ചു. 

ഷാം​പെ​യ്ൻ ബോ​ട്ടി​ലു​ക​ൾ​ക്കാ​യി എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ൾ വെ​സ്റ്റി​ൻ​ഡീ​സ്  ക്യാം​പി​നെ സ​മീ​പി​ച്ച​ത് ?

ഞാ​ൻ നേ​രെ ക്ലൈ​വ് ലോ​യ്ഡി​ന്‍റെ അ​ടു​ത്തു​പോ​യി. ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഷാം​പെ​യ്ൻ ബോ​ട്ടി​ലു​ക​ൾ എ​ടു​ക്കു​ന്നെ​ന്ന് പ​റ​ഞ്ഞു. ക്ലൈ​വ് ഒ​ന്നു ത​ല​യാ​ട്ടി. വെ​സ്റ്റി​ൻ​ഡീ​സ് ഡ്ര​സി​ങ് റൂ​മി​ൽ നി​ന്ന് എ​ല്ലാ ഷാം​പെ​യ്ൻ കു​പ്പി​ക​ളും എ​ടു​ത്തു. 

സ്ലി​പ്പ് ഫീ​ൽ​ഡ​ർ​മാ​രെ മാ​റ്റാ​തെ നി​ർ​ത്തി​യ വി​ദ്യ താ​ങ്ക​ൾ കാ​ട്ടി​യെ​ന്ന അ​ഭി​പ്രാ​യം ക്ലൈ​വ് ലോ​യ്ഡി​നു​ണ്ടാ​യി​രു​ന്ന​ല്ലോ ?

എ​ന്തു ചെ​യ്യാ​ൻ. ന​മു​ക്ക് വ​ലി​യ സ്കോ​ർ ഇ​ല്ലാ​യി​രു​ന്നു. ന​മു​ക്ക് ആ​ക്ര​മി​ക്ക​ണ​മാ​യി​രു​ന്നു. അ​തി​നാ​ൽ ഇ​ന്നി​ങ്സ് മു​ഴു​വ​നും സ്ലി​പ്പ് ഫീ​ൽ​ഡ​ർ​മാ​രെ മാ​റ്റാ​തെ നി​ർ​ത്തി. ല​ഞ്ച് ബ്രേ​ക്കി​ൽ ഞാ​ൻ എ​ന്‍റെ സ​ഹ​താ​ര​ങ്ങ​ളോ​ട് എ​ന്തു പ​റ​ഞ്ഞെ​ന്ന് അ​റി​യാ​മോ? ഇ​തൊ​രു 60 ഓ​വ​ർ മ​ത്സ​ര​മാ​ണെ​ങ്കി​ലും ജ​യി​ക്ക​ണ​മെ​ങ്കി​ൽ മൂ​ന്നു മ​ണി​ക്കൂ​റി​ൽ ന​മ്മ​ൾ ക​ളി​യ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. കാ​ര​ണം 60 ഓ​വ​ർ വി​ൻ​ഡീ​സ് ബാ​റ്റ് ചെ​യ്താ​ൽ 183 എ​ന്ന സ്കോ​ർ അ​നാ​യാ​സം അ​വ​ർ മ​റി​ക​ട​ന്നേ​നെ. അ​തി​നാ​ൽ ആ​ദ്യ പ​ന്തു മു​ത​ൽ ആ​ക്ര​മി​ക്കാ​ൻ  തീ​രു​മാ​നി​ച്ചു. മൂ​ന്നു മ​ണി​ക്കൂ​റി​ൽ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​നും. ന​മ്മു​ടെ ബൗ​ള​ർ​മാ​ർ ന​ന്നാ​യി പ​ന്തെ​റി​ഞ്ഞു. അ​വ​സാ​നം ന​മ്മ​ൾ ചാം​പ്യ​ന്മാ​രാ​യി. 

ലോ​ക​ക​പ്പ് വി​ജ​യം നി​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​ന്താ​യി​രു​ന്നു ?

എ​ല്ലാം എ​ല്ലാ​മാ​യി​രു​ന്നു. അ​താ​യി​രു​ന്നു എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ നി​മി​ഷം. മ​റ്റു പ​തി​മൂ​ന്ന് ക​ളി​ക്കാ​ർ​ക്കും അ​തേ വി​കാ​ര​മാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. അ​തൊ​രു മ​നോ​ഹ​ര​മാ​യ വി​ജ​യ​മാ​യി​രു​ന്നു.
 
ആ​ദ്യ മ​ത്സ​രം ജ​യി​ച്ച​ശേ​ഷം ലോ​ക​ക​പ്പ് നേ​ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം താ​ങ്ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി റോ​ജ​ർ ബി​ന്നി​യും കെ. ​ശ്രീ​കാ​ന്തും സ​ന്ദീ​പ് പാ​ട്ടി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ ? 

നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ ക്യാ​പ്റ്റ​നാ​യ ഞാ​ൻ ആ​ത്മ​വി​ശ്വാ​സം കാ​ട്ടാ​തി​രു​ന്നാ​ൽ ടീ​മി​ന്‍റെ ഊ​ർ​ജം ഇ​ടി​യും. ശ്ര​മി​ക്കു​ക, എ​ന്തു സം​ഭ​വി​ക്കു​ന്നെ​ന്നു കാ​ണാ​മെ​ന്നാ​ണ് ടീം ​മീ​റ്റി​ങ്ങു​ക​ളി​ൽ ഞാ​ൻ പ​റ​ഞ്ഞ​ത്. പി​ന്നെ ന​മ്മ​ൾ മ​ത്സ​രം ജ​യി​ക്കാ​ൻ തു​ട​ങ്ങി. സെ​മി ഫൈ​ന​ൽ ആ​യ​പ്പോ​ഴേ​ക്കും എ​ന്തോ ന​ല്ല കാ​ര്യം സം​ഭ​വി​ക്കാ​ൻ പോ​കു​ന്നെ​ന്ന വി​ശ്വാ​സം എ​ല്ലാ ക​ളി​ക്കാ​രി​ലും വ​ന്നു.
 
2019 ലോ​ക​ക​പ്പ് ആ​രു ജ​യി​ക്കും ?

ഇം​ഗ്ല​ണ്ട് ജ​യി​ക്കു​മെ​ന്നു തോ​ന്നു​ന്നു. ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും സെ​മി ഫൈ​ന​ലി​ലെ​ത്തും. അ​തി​നു​ശേ​ഷം എ​ല്ലാം വി​ധി​പോ​ല​യാ​ണ്. കു​റ​ച്ചു ഭാ​ഗ്യ​മൊ​ക്കെ വേ​ണം. ഇ​ന്ത്യ​യ്ക്ക് സം​തു​ലി​ത​മാ​യ ടീ​മു​ണ്ട്. അ​വ​ർ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top