27
June 2019 - 9:57 am IST

Download Our Mobile App

Flash News
Archives

Market

glenmark-company-introduced-medicine-for-diabetics

പ്ര​മേ​ഹ​ത്തി​നു​ള്ള മ​രു​ന്ന് ഗ്ലെ​ൻ​മാ​ർ​ക്ക് കേ​ര​ള​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു

Published:23 May 2019

ആ​ഗോ​ള മ​രു​ന്നു നി​ർ​മാ​താ​ക്ക​ളാ​യ ഗ്ലെ​ന്‍മാ​ര്‍ക്ക് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ്, സോ​ഡി​യം ഗ്ലൂ​ക്കോ​സ് കോ​ട്രാ​ന്‍സ്‌​പോ​ര്‍ട്ട​ര്‍ (എ​സ്ജി​എ​ല്‍ടി 2) ഇ​ന്‍ഹി​ബി​റ്റ​ര്‍ റെ​മോ​ഗ്ലി​ഫ്ളോ​സി​നെ​റ്റ​ബോ​ണേ​റ്റ് (റി​മോ​ഗ്ലി​ഫ്‌​ളോ​സി​ന്‍) കേ​ര​ള​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

കൊ​ച്ചി: ആ​ഗോ​ള മ​രു​ന്നു നി​ർ​മാ​താ​ക്ക​ളാ​യ ഗ്ലെ​ന്‍മാ​ര്‍ക്ക് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ്, സോ​ഡി​യം ഗ്ലൂ​ക്കോ​സ് കോ​ട്രാ​ന്‍സ്‌​പോ​ര്‍ട്ട​ര്‍ (എ​സ്ജി​എ​ല്‍ടി 2) ഇ​ന്‍ഹി​ബി​റ്റ​ര്‍ റെ​മോ​ഗ്ലി​ഫ്ളോ​സി​നെ​റ്റ​ബോ​ണേ​റ്റ് (റി​മോ​ഗ്ലി​ഫ്‌​ളോ​സി​ന്‍) കേ​ര​ള​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ ഈ ​മ​രു​ന്ന് ല​ഭ്യ​മാ​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. പ്രാ​യ​പൂ​ര്‍ത്തി​യാ​യ​വ​ര്‍ക്കി​ട​യി​ലു​ള്ള ടൈ​പ്പ് 2 ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ് (ടി2​ഡി​എം) ചി​കി​ത്സ​യ്ക്കു​ള്ള​താ​ണ് ഈ ​മ​രു​ന്ന്.

വൃ​ക്ക​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച് മൂ​ത്ര​ത്തി​ലൂ​ടെ ഗ്ലൂ​ക്കോ​സ് പു​റ​ന്ത​ള്ളു​ന്ന​തി​നെ ത്വ​രി​ത​പ്പെ​ടു​ത്തി ഗ്ല​സൈ​മി​ക് നി​യ​ന്ത്ര​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന ന​വീ​ന​മാ​യപ്ര​മേ​ഹ ഔ​ഷ​ധ​മാ​ണ് എ​സ്ജി​എ​ല്‍ടി2 ഇ​ന്‍ഹി​ബി​റ്റേ​ഴ്‌​സ്. ഇ​തോ​ടൊ​പ്പം ത​ന്നെ ഭാ​രം കു​റ​യു​ന്ന​തി​നു സ​ഹാ​യി​ക്കു​ക​യും ഹൃ​ദ​യ​ധ​മ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ കു​റ​യ്ക്കു​ക​യും ചെ​യ്യും. റി​മോ​ഗ്ലി​ഫ്‌​ളോ​സി​ന്‍ ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ക​മ്പ​നി​യാ​ണ്ഗ്ലെ​ന്‍മാ​ര്‍ക്ക്. റെ​മോ, റെ​മോ​സി​ന്‍ എ​ന്നീ ബ്രാ​ന്‍ഡു​ക​ളി​ലാ​ണ് ഗ്ലെ​ന്‍മാ​ര്‍ക്ക് ഇ​ന്ത്യ​യി​ല്‍ റി​മോ​ഗ്ലി​ഫ്‌​ളോ​സി​ന്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 

ഇ​ന്ത്യ​യി​ല്‍ 72 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പ്രാ​യ​പൂ​ര്‍ത്തി​യാ​യ​വ​രി​ൽ പ്ര​മേ​ഹ​മു​ള്ള​താ​യി അ​ന്താ​രാ​ഷ്ട്ര ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ 2017 ലെ ​ഡ​യ​ബ​റ്റി​ക് അ​റ്റ്‌​ല​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യും ഡ​യ​ബ​റ്റി​ക് കെ​യ​ര്‍ സെ​ന്‍റ​റും ചേ​ര്‍ന്നു ന​ട​ത്തി​യ പ​ത്തു വ​ര്‍ഷ​ത്തെ പ​ഠ​ന പ്ര​കാ​രം കേ​ര​ള​ത്തി​ലെ ടൈ​പ്പ് 2 പ്ര​മേ​ഹം 21.9 ശ​ത​മാ​ന​വും പ്രീ ​ഡ​യ​ബ​റ്റി​ക് 36.7 ശ​ത​മാ​ന​വു​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്മാ ഗ്ലൂ​ക്കോ​സ് ബെ​യ്‌​സ്‌​ലൈ​നി​ല്‍ ഉ​ള്ള​വ​ര്‍ക്ക് ടൈ​പ്പ് 2 പ്ര​മേ​ഹ​മാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത കേ​ര​ള​ത്തി​ല്‍ 60 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച സൂ​ച​ന. ഇ​ന്ത്യ​യി​ലെ ഡ​യ​ബ​റ്റി​ക് മ​രു​ന്ന് വി​പ​ണി 2019 മാ​ര്‍ച്ചി​ല്‍ 11,413 കോ​ടി രൂ​പ​യു​ടേ​താ​ണെ​ന്നാ​ണ് ഐ​ക്യൂ​വി​ഐ​എ​യു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്ജി​എ​ല്‍ടി 2 ഇ​ന്‍ഹി​ബി​റ്റ​റു​ക​ളു​ടെ വി​പ​ണി 2019 മാ​ര്‍ച്ചി​ല്‍ 574 കോ​ടി
രൂ​പ​യു​ടേ​താ​ണെ​ന്നും ക​ണ​ക്കാ​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top