Flash News
Archives

Gulf

 സൗദിയിലേക്കുള്ള സന്ദർശക വിസ ഫീസിൽ  ഇളവ്

സൗദിയിലേക്കുള്ള സന്ദർശക വിസ ഫീസിൽ ഇളവ്

Published:02 May 2018

2016 ഒക്റ്റോബറിലാണ് സൗദിയിലേക്കുള്ള സന്ദർശകഫീസ് വർധിപ്പിച്ചത്. മൂന്നു മാസത്തേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസയ്ക്ക് അന്നു മുതൽ 2000 റിയാലായിരുന്നു തുക. ഇനി മുതൽ 300-350 റിയാലാകും സൗദിയ്ക്ക് സന്ദർശകവിസയ്ക്കെന്നാണ് ട്രാവൽ ഏജന്‍റുമാർക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്

 റിയാദ്:  സൗദിയിലേക്കുള്ള സന്ദർശക വിസകൾക്ക് വലിയ ഇളവ് ഏർപ്പെടുത്തിയകായി ട്രാവൽ ഏജന്‍റുമാർ. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാംപിങ് ചാർജായി ഈടാക്കുക. ഇതു സംബന്ധിച്ച് സർക്കുലർ ലഭിച്ചതായും ഇന്നു മുതൽ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജൻസികൾ അറിയിച്ചു. എന്നാൽ സന്ദർശവിസയ്ക്ക് ഇളവ് ഏർപ്പെടുത്തിയെന്ന കാര്യം സൗദി അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 


 2016 ഒക്റ്റോബറിലാണ് സൗദിയിലേക്കുള്ള സന്ദർശകഫീസ് വർധിപ്പിച്ചത്. മൂന്നു മാസത്തേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസയ്ക്ക് അന്നു മുതൽ 2000 റിയാലായിരുന്നു തുക. ഇനി മുതൽ 300-350 റിയാലാകും സൗദിയ്ക്ക് സന്ദർശകവിസയ്ക്കെന്നാണ് ട്രാവൽ ഏജന്‍റുമാർക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്.  കേരളത്തിൽ നിന്ന് സൗദിയിലേക്ക് മൂന്നുമാസത്തേക്ക് പോകുന്നതിനുള്ള ഫാമിലി വിസ സ്റ്റാംപിങ്ങിനും ഇൻഷുറൻസിനും ജിഎസ്‌ടിയുമടക്കം 45,000 രൂപ അടക്കണമായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം പതിനായിരം രൂപ മാത്രം മതിയാകും.  ഇതുസംബന്ധിച്ച സർക്കുലർ മുംബൈയിലെ കോൺസുലേറ്റിൽ നിന്നും ലഭിച്ചതായി ട്രാവൽ ഏജന്‍റുമാർ അറിയിച്ചു. ഇന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ആറു മാസ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് നിലവിൽ മൂവായിരം റിയാലാണ്. ഇതു 450 റിയാലാകും.  


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top