23
September 2019 - 8:14 am IST

Download Our Mobile App

Flash News
Archives

Bollywood

dulquer-salmaan

ദുൽഖറിന്‍റെ സോയ ഫാക്റ്റർ സെപ്റ്റംബറിൽ

Published:24 May 2019

സെപ്റ്റംബർ 20 ന് ചിത്രം തിയെറ്ററുകളിലെത്തും. 2008 ൽ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്‍റെ ദ് സോയ ഫാക്റ്റർ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

ദുൽഖർ സൽമാനും സോനം കപൂറും ഒന്നിച്ചെത്തുന്ന ദ് സോയ ഫാക്‌റ്ററിന്‍റെ തീയതി പുറത്തുവിട്ടു. സെപ്റ്റംബർ 20 ന് ചിത്രം തിയെറ്ററുകളിലെത്തും. സോനത്തിനൊപ്പം നിൽക്കുന്ന പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.2008 ൽ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്‍റെ ദ് സോയ ഫാക്റ്റർ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

പ്രദ്യുമ്നൻ സിങ് ആണ് തിരക്കഥ ഒരുക്കുന്നത്. ഒരു ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന കാലത്ത് നടക്കുന്ന പ്രണയകഥയാണ് സിനിമയ്ക്കാധാരം. സോയ സോളങ്കി എന്ന പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രശസ്ത കളിക്കാരനും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ.

അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ആഡ്‌ലാബ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top