22
August 2019 - 4:08 am IST

Download Our Mobile App

Flash News
Archives

National

raj babbar

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; രാജിക്കൊരുങ്ങി രാജ് ബബ്ബാർ

Published:24 May 2019

യുപിയിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മോദിയും രാജ് നാഥ് സിങും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിച്ചാണ് യുപിയിൽ ബിജെപി ലീഡ് നേടിയിരിക്കുന്നത്.

ന്യൂഡൽഹി: കോൺഗ്രസിന്‍റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുപി കോൺഗ്രസ് അധ്യക്ഷൻ പദവി ഒഴിയാൻ തയാറാണെന്ന് രാജ് ബബ്ബർ. യുപിയിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മോദിയും രാജ് നാഥ് സിങും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിച്ചാണ് യുപിയിൽ ബിജെപി ലീഡ് നേടിയിരിക്കുന്നത്.

പ്രചാരണ തന്ത്രങ്ങൾ പിഴച്ചതും കോൺഗ്രസിന്‍റെ തോൽവിയ്ക്ക് വഴിവെച്ചു. അധ്യക്ഷപദവി തുടരുന്ന കാര്യം പ്രവർത്തക സമിതി തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. 2014 നേക്കാൾ കനത്ത തിരിച്ചടിയാണ് 2019 ൽ കോൺഗ്രസിന് സമ്മാനിച്ചത്.

തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാമെന്ന് ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോർട്ട്. ആശയങ്ങളുടെ പോരാട്ടമാണ് കഴിഞ്ഞത്. മോദിയേയും അമേഠിയയിൽ തന്നെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയേയും അഭിനന്ദിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top