16
June 2019 - 12:12 pm IST

Download Our Mobile App

Flash News
Archives

Kerala

m-b-rajesh

തോൽവിയ്ക്ക് പിന്നിൽ ഗൂഢാലോചന; എം.ബി രാജേഷ്

Published:24 May 2019

ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും ചെർപ്പുളശേരി പാർട്ടി ഓഫിസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണെന്നും എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ തോൽക്കാൻ കാരണം മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ്.

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ തോൽവിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷ്. ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും ചെർപ്പുളശേരി പാർട്ടി ഓഫിസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണെന്നും എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ തോൽക്കാൻ കാരണം മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ്.

പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് നിയമസഭ മണ്ഡലം യുഡിഎഫിനെ പിന്തുണയ്ക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.

എം.ബി രാജേഷ് തുടർച്ചയായി ജയിച്ചുവെന്ന പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠൻ 11637 വോട്ടിന്‍റെ അട്ടിമറി ജയം നേടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top