22
August 2019 - 4:44 am IST

Download Our Mobile App

Flash News
Archives

National

bjp

സത്യപ്രതിജ്ഞ വ്യാഴാഴ്ച: മോദിയും അമിത് ഷായും അഡ്വാനിയെ സന്ദർശിച്ചു

Published:24 May 2019

നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അതിന് മുന്നോടിയായി 28 ന് വാരാണസി സന്ദർശിക്കും. അൽപ്പം മുൻപ് മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയുമായും മുരളീ മനോഹർ ജോഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം മോദി സർക്കാർ രണ്ടാമത് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.

നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.

അദ്വാനിയെ മാറ്റി ഗാന്ധി നഗറിൽ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിൽപ്പരം വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗർ. കാൻപൂരിലെ സ്ഥാനാർഥിയായിരുന്ന മുരളീ മനോഹർ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

 


വാർത്തകൾ

Sign up for Newsletter



top