22
August 2019 - 3:56 am IST

Download Our Mobile App

Flash News
Archives

Kerala

gold

വിമാനത്താവളത്തിൽ സ്വർ‌ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

Published:24 May 2019

. ഇയാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് സ്വർണക്കടത്ത് നടന്നതെന്ന് ഡിആർഐ കണ്ടെത്തിയത്. വിമാനത്താവളത്തിലെ സ്വർണക്കടത്തിന് പിന്നിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ സംഘം പ്രവർത്തിക്കുന്നതായി ഡിആർഐയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. വി. രാധാകൃഷ്ണ മേനോനെയാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് സ്വർണക്കടത്ത് നടന്നതെന്ന് ഡിആർഐ കണ്ടെത്തിയത്. വിമാനത്താവളത്തിലെ സ്വർണക്കടത്തിന് പിന്നിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ സംഘം പ്രവർത്തിക്കുന്നതായി ഡിആർഐയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

ഇവർക്ക് വലിയ തുകയാണ് കടത്തൽ സംഘം കൈക്കൂലിയായി നൽകുന്നത്. സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡിആർഐയ്ക്ക് ഈ വിവരങ്ങൾ ലഭിച്ചത്. ഇതാണ് രാധാകൃഷ്ണ മേനോന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ ബ്യൂട്ടീഷൻ സെറീനയുമായി കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ അടുത്ത ബന്ധം പുലർത്തിയിരുന്നതിന്‍റെ വിവരങ്ങൾ ഡിആർഐയ്ക്ക് ലഭിച്ചിരുന്നു. മെയ് 13 നാണ് 25 കിലോ സ്വർണവുമായി തിരുമല സ്വദേശി സുനിൽ കുമാർ, കഴക്കൂട്ടം സ്വദേശി സെറീന എന്നിവരെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top