27
June 2019 - 10:08 am IST

Download Our Mobile App

Flash News
Archives

Special

തോറ്റവർക്കൊപ്പം, നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം: ആഷിഖ് അബു

Published:24 May 2019

കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എറണാകുളം  മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ഹൈബി ഈഡനും എ.എൻ ആരിഫിനും രമ്യ ഹരിദാസിനും എല്ലാ യു ഡി എഫ് വിജയികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചാണ് ആഷിഖ് പോസ്റ്റ്

കൊച്ചി: ലോക്സഭയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുപക്ഷത്തിന് പിന്തുണമായി സംവിധായകൻ ആഷിഖ് അബു. തോറ്റവർക്കൊപ്പവും ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പവും നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പവുമാണ് താനെന്ന് ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. 
കൂടുതൽ കരുത്തോടെ തിരിച്ചുവരണം. എറണാകുളം  മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ഹൈബി ഈഡനും എ.എൻ ആരിഫിനും രമ്യ ഹരിദാസിനും എല്ലാ യു ഡി എഫ് വിജയികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചാണ് ആഷിഖ് പോസ്റ്റ് ചുരുക്കുന്നത്. 

ആഷിഖ് അബുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

തോറ്റവർക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവർത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതൽ കരുത്തോടെ തിരിച്ചുവരണം.  എന്‍റെ മണ്ഡലത്തിൽ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങൾ. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യുഡിഎഫ് വിജയികൾക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങൾ. ലാൽ സലാം.

 


വാർത്തകൾ

Sign up for Newsletter



top