27
June 2019 - 9:52 am IST

Download Our Mobile App

Flash News
Archives

World

may

രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

Published:24 May 2019

ജൂൺ 7 ന് രാജി സമർപ്പിക്കുമെന്നും മേ കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനപ്പിക്കുമെന്ന് തെരേസ മേ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാൻ കഴിയാത്തതിനെ തുടർന്നാണ് രാജി. ജൂൺ 7 ന് രാജി സമർപ്പിക്കുമെന്നും മേ കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനപ്പിക്കുമെന്ന് തെരേസ മേ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കും. അതുവരെ മേ കാവൽ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്. യുകെയുടെ രണ്ടാമത്തെ വനിത നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ വികാരാധീനയായി മേ പറഞ്ഞു.

ബ്രെക്സിറ്റിനായി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മേ മാധ്യമങ്ങളോട് പറഞ്ഞു. ബ്രെക്സിറ്റ് ഇടപാടിൽ സ്വന്തം പാർട്ടി പ്രതിനിധികളെ പോലും വിശ്വാസത്തിലാക്കാൻ കഴിഞ്ഞിരുന്നില്ല മേയ്ക്ക്. 

 


വാർത്തകൾ

Sign up for Newsletter



top