ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:24 May 2019
ഗൂഗിള്‍ വിലക്കിയ ചൈനീസ് കമ്പനി വാവെയുടെ ഉപബ്രാന്‍ഡ് ഓണറിന്റെ രണ്ടു ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറങ്ങി. ഓണര്‍ 20, ഓണര്‍ 20 പ്രോ ഹാന്‍ഡ്സെറ്റുകളാണ് പുറത്തിറക്കിയത്. ഓണര്‍ 20 വില തുടങ്ങുന്നത് ഏകദേശം 38,800 രൂപയിലാണ്. ഓണര്‍ വ്യൂ 20യുടെ പരിഷ്കരിച്ച പതിപ്പാണ് ഓണര്‍ 20. പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ ജൂണ്‍ 11 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാവെയ് പി30 പ്രോ ഹാന്‍ഡ്സെറ്റ് പോലെ ഫൊട്ടോഗ്രാഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഓണര്‍ 20 യും അവതരിപ്പിച്ചിരിക്കുന്നത്.
ഓണര്‍ 20, ഓണര്‍ 20 പ്രോ ഹാന്‍ഡ്സെറ്റുകളുടെ ഡിസ്പ്ലെ 6.26 ഇഞ്ച് ആള്വ്യൂ ഫുള്‍ എച്ച്ഡി പ്ലസ് ആണ്. 7എന്‍എം അടിസ്ഥാനമാക്കിയുള്ള കിരിന്‍ 980 എഐ ചിപ്സെറ്റ് ആണ് പ്രോസസര്‍. ഓണര്‍ 20യില്‍ 6ജിബിയും ഓണര്‍ 20 പ്രോയില്‍ 8ജിബിയുമാണ് റാം. ഓണര്‍ 20യുടെ സ്റ്റോറേജ് ശേഷി 128 ജിബിയാണ്.
പിന്നില്‍ നാലു ക്യാമറകളുണ്ട്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. സ്ക്രീനില്‍ പഞ്ച് ഹോള്‍ വഴിയാണ് സെല്‍ഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ ഓണര്‍ 20 പ്രോയിലെ ക്യാമറയും അപേച്ചര്‍ ശേഷി കൂടും. കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോ പകര്‍ത്താന്‍ ഇതുവഴി സാധിക്കും. ഓണര്‍ 20യില്‍ 3750 എംഎഎച്ചും ഓണര്‍ 20 പ്രോയില്‍ 4000 എംഎഎച്ചുമാണ് ബാറ്ററി ലൈഫ്. രണ്ടു ഫോണിലും ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ ഒഎസാണ് ഉപയോഗിക്കുന്നത്.